മടുപ്പ്
———–
“എനിക്കീ ജീവിതം മടുത്തു. “അവൾ പറഞ്ഞു.
എന്നാൽ നീ എന്റെ കൈപിടിച്ച് കൂടെ പോരു. ഞാൻ മൃത്യുവാണ്.
ആ ശബ്ദം കേട്ടവൾ ഞെട്ടിത്തരിച്ചു.
“വേണ്ട, മടുപ്പ് തരുന്ന ഈ ജീവിതം ചിലപ്പോൾ എനിക്ക് അത്ഭുതങ്ങളും തരാറുണ്ട്. നിന്റെ കൈയുടെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു.”നീട്ടിയ കരങ്ങൾ തട്ടിമാറ്റി അവൾ ഓടിയൊളിച്ചു.