ഇണ
ഇണക്കുരുവിപോൽ കഴിഞ്ഞവർ .
കളിച്ചും ചിരിച്ചും കലഹിച്ചും സന്തോഷത്തോടെ വാണവർ .
പെട്ടന്നൊരുനാൾ അവരിലൊന്നിനെ മൃത്യു കവർന്നെടുത്തഹോ .
ചിറകറ്റു വീണ തൻ ഇണയെ നോക്കി പൊട്ടിത്തകർന്നു കരഞ്ഞവള് .
പിന്നെ ചിരിച്ചില്ല കരഞ്ഞില്ല പെട്ടെന്ന് മൗനിയായവൾ .
നഷ്ട്ടമായത് ഇണ മാത്രമല്ല താൻ തന്നെ എന്ന് തിരിച്ചറിഞ്ഞവൾ .
റംസീന നാസർ