ഇണ
———-
സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും
അനിശ്ചിതമാകുമീ ജീവിതവീഥിയിൽ,
സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും
വേളയിൽ,
കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ.
ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ,
കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ.
ജീവിതഋതുക്കൾ മാറിമറഞ്ഞീടിലും
മാറ്റുകുറയാതെ കരുതൽ പകർന്നിടും
ഇണയെ നേടുവതു
ജീവിതം നൽകും സൗഭാഗ്യം.