“ഡാ, വാലന്റൈൻസ് ഡേ അല്ലെ വരുന്നത്.. എസ് ടു വിലെ അരുന്ധതിയെ വീഴ്ത്താൻ ഒരു വഴി പറഞ്ഞു താടാ..” ജോബിൻ, കൂട്ടുകാരനോട് വഴി തേടി.
“നീ ഒരു പൂവ് കൊടുത്തു പ്രൊപ്പോസ് ചെയ്യെടാ.”
“അതൊക്കെ പഴയ നമ്പർ അല്ലെ.. ഒരു റോസാ പൂവിലൊന്നും അവൾ വീഴില്ല..”
“നീ ശരിക്കും സീരിയസ് ആണോ? വെറുതെ ക്യാമ്പസ് ലവ് എന്ന് പറഞ്ഞു ചുറ്റാൻ അല്ലല്ലോ?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ശ്ശേ, അല്ലടാ..”
“എന്നാൽ ഞാൻ വഴി പറഞ്ഞു തരാം.. നീ ഒരു താമര പൂവ് നൽകി അവളെ പ്രൊപ്പോസ് ചെയ്യുന്നു..”
“അയ്യേ പോടാ… അത് നിങ്ങൾ പൂജയ്ക്കും മറ്റും എടുക്കുന്ന പൂവല്ലേ..?”
“അതെ.. അങ്ങനെയും ഉപയോഗിക്കും.. ഇത് അധികം ആരും പ്രയോഗിക്കാത്ത വിദ്യയാണ്..നീ കാമദേവൻ എന്ന് കേട്ടിട്ടുണ്ടോ? പുള്ളിക്കാരൻ പുഷ്പശരങ്ങൾ ഉപയോഗിച്ച് പെണ്ണുങ്ങളെ വീഴ്ത്തും..”
“ഓ നൈസ്.. കൊള്ളാല്ലോ…അഞ്ച് പൂക്കൾ ഇല്ലേ? താമര അല്ലാതെ വേറെ എന്തെങ്കിലും നോക്കിയാലോ?”
“ബാക്കിയൊന്നും വാങ്ങാൻ കിട്ടില്ല.. ചൂതം, അശോകം, നീലോൽപലം, നവമാലിക, ഇവയിൽ ഏതെങ്കിലും നിനക്ക് അറിയുമോ?”
“അയ്യോ വേണ്ടായേ.. താമര തന്നെ മതി..”
ഫലസിദ്ധിക്കായി രണ്ടുപേരും പതിനാലാം തീയതി വരെ കാത്തിരുന്നോട്ടെ അല്ലെ…