അമ്മയ്ക്ക് എന്നോടൊപ്പം പുറത്ത് പോകാൻ ഇഷ്ടമാണ്. അതിന്റെ പ്രധാന കാരണം മസാല ദോശയും ഫ്രൂട്ട് സാലഡുമാണ്. അന്ന് ഞങ്ങൾ കുറച്ചു പഴയ പാത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ വേണ്ടിയാണ് ടൗണിലേക്ക് പോയത്. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറം കാഴ്ചകൾ ആസ്വദിച്ചിരുന്ന അമ്മ, പെട്ടെന്ന് ആത്മഗതം പോലെ പറഞ്ഞു, “ഇങ്ങനെയൊക്കെ സിനിമയ്ക്കു പേരിടുമോ? ശ്ശേ നാണക്കേട്…”
“എന്ത് നാണക്കേട്?
“ദേ ആ മതിലിലോട്ടു നോക്കിയേ..”
നീങ്ങിതുടങ്ങിയ ബസിലിരുന്നു ഞാൻ എത്തിക്കുത്തി നോക്കി മതിലിൽ ഒട്ടിച്ച പോസ്റ്റർ വായിച്ചു.. “ബ്രാ ഡാഡി.”
രസികൻമാർ ആരോ “ബ്രോ” യുടെ തുടക്കം ചുരണ്ടി മാറ്റി “ബ്രാ ഡാഡി ” ആക്കിയേക്കുന്നു!!
1 Comment
😂😂😂