ഒരിക്കൽ പുഴുവായിരുന്നു
അവന്റെ കാലടി ചോട്ടിൽ
ഞെരിഞ്ഞമരാൻ മാത്രം
വിധിക്കപ്പെട്ട പുഴു
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പിന്നെ സങ്കടങ്ങളുടെ
പ്യൂപ്പക്കുള്ളിൽ സ്വയം
സുഷുപ്തിയിലാണ്ട്
കാലങ്ങൾ ഒരുപാട്
എന്റെ ചിറകുകളുടെ
ശക്തി തിരിച്ചറിഞ്ഞപ്പോൾ
ഇപ്പോൾ ശലഭമാണ്
എന്റെ ഇഷ്ടങ്ങളുടെ
പൂന്തോപ്പിൽ പാറിപ്പറന്നു
നടക്കുന്ന വർണ്ണ ശലഭം