- പല സങ്കടങ്ങളും നമ്മൾ പേറുന്നത് ആരെയൊക്കെയോ പിണക്കാതിരിക്കാൻ വേണ്ടിയാവാം അല്ലെങ്കിൽ അവരുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭീതിയിലാവാം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലാണ് മനുഷ്യരുടെ യഥാർത്ഥ സ്വഭാവം നമ്മൾ തിരിച്ചറിയുക. ആരാണ് നമ്മുടെ കൂടെയുണ്ടാവുക എന്ന് തിരിച്ചറിഞ്ഞാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇന്നോളം നിങ്ങളോട് ആത്മാർത്ഥത കാണിച്ചിട്ടില്ലാത്ത ആളുകളെയൊക്കെ മാറ്റി നിർത്തുക. നമ്മുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാവാതെ, അവരുടെ ആവശ്യ സമയത്ത് മാത്രം അടുത്തു കൂടുന്ന പ്രത്യേകതരം ജീവികളെ ചേർത്തു പിടിക്കണോ വേണ്ടേ.. നിങ്ങൾ തന്നെ പറയൂ?