ആരോ ഒരാളിനിയീ പടികടന്നെത്തുവാൻ ആർദ്രമീ സന്ധ്യയിൽ,
വഴിക്കണ്ണുമായി കാത്തിരിക്കുമെൻ ഹൃദയവീണമീട്ടുവാൻ,
അസ്തമിക്കാത്ത പ്രതീക്ഷകൾ ചെഞ്ചായം പൂശും ചക്രവാളസീമയിൽ
വന്നുദിക്കുന്നൊരു താരകം,
ഇരുളിലും വഴികാട്ടും ധ്രുവതാരകമേ ചൊല്ലു നീ,
വെളിച്ചമായണയുന്നുവോ പ്രിയമുള്ളൊരാളീ രാവിൽ, വഴികാട്ടീടുക നീയെൻ ഹൃദയവീഥിയിലൂടെ,
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പ്രണയവനിയിലെയീ വള്ളിക്കുടിലിൽ അനാദികാലമായി ഞാൻ കാത്തിരിപ്പൂ,
സാഫല്യമായൊരാൾ വന്നിടുമോ….
***നിഷിബ എം നിഷി***
4 Comments
നല്ല വരികൾ
✍️👌
ഏറെ സ്നേഹം സന്തോഷം
നല്ല വരികൾ