“എടീ, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും?” നല്ല പാതിയുടെ ചോദ്യം.
“സീഡ്.” എന്റെ മറുപടി പെട്ടെന്നായിരുന്നു.
“അത് ശരിയാവൂല.”
“ഡാ മോനു, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും? പുള്ളി ചോദ്യം റിപ്പീറ്റ് അടിച്ചു.
“നട്ട്.”
ഓ, സി ബി എസ് സി യുടെ ഒരു മെച്ചം.. ഞാൻ മനസ്സിൽ പറഞ്ഞു.
“അതും ശരിയാവൂല.”
“നിങ്ങൾക്ക് ഇപ്പൊ ഏത് കുരു ആണ് വേണ്ടത്?” എനിക്ക് അരിശം തോന്നി.
“എടീ അതേ ഡോക്ടറുടെ അടുത്ത് ചെന്നിട്ട്, കുണ്ടിയിൽ നട്ട്, അല്ലേൽ കുണ്ടിയിൽ സീഡ് എന്നെങ്ങനെ പറയും?” പുള്ളി വിഷണ്ണനായി ചോദിച്ചു.
“ഓ, അതിപ്പോ നിങ്ങൾ പറയാൻ ഒന്നും മെനക്കെടേണ്ട.. സംഭവം അവിടെ തന്നെ ഉണ്ടല്ലോ? കാണിച്ചു കൊടുത്താൽ പുള്ളിക്ക് കാര്യം മനസ്സിലാകും.” ഞാൻ വെച്ചു കാച്ചി.