അയാളുടെ വിജയങ്ങളൊക്കെ
അയാളുടെ മാത്രം കഴിവായിരുന്നു
അയാളുടെ പരാജയങ്ങളൊക്കെ
അവളുടെ മാത്രം ദോഷമായിരുന്നു
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വിജയങ്ങളിൽ സകലരോടുമൊപ്പം
അയാൾ സന്തോഷിച്ചു
പരാജയങ്ങളിൽ അവളെമാത്രം
കുറ്റപ്പെടുത്തി സങ്കടം തീർത്തു
തന്റെ കഴിവുകൾ പുറംലോകം
കാണാതൊളിപ്പിച്ചു വെച്ചവൾ
സഹനവഴികളിലൂടെ വിജയകിരീടം
ചൂടിയപ്പോൾ ആ വിജയി പട്ടത്തിന്
പിന്നിൽ അവകാശിയായി
അയാൾ ഞെളിഞ്ഞിരുന്നു
ഏതൊരു ഭാര്യയുടെ വിജയത്തിന് പിന്നിലും
അവളുടെ ഭർത്താവുണ്ടാകും എന്നൊരു
മുഖവുരയോടെ വെളുക്കെ ചിരിച്ചു
അർഹിക്കാത്ത കടപ്പാട്
അയാളുടെ പേരിൽ ചാർത്തി
അവൾ യഥാർത്ഥ വിജയിയായി