വിജയി
—————
ജീവിതമൊരു മത്സരമായ്
കാണുകിൽ,
നേട്ടങ്ങൾ തൻ അളവുകോൽ
കൊണ്ടളക്കുകിൽ,
വിജയപരാജയങ്ങൾ
സ്വസ്ഥത കെടുത്തിടും
മർത്യന്റെ.
കർമ്മങ്ങൾ ഭംഗിയായ് ചെയ്തു
കാലുഷ്യമില്ലാതെ മുന്നോട്ട് നീങ്ങുകിൽ
മനശാന്തി നേടിയവൻ തന്നെ
ജീവിതമാം കളരിയിൽ
വിജയിയെന്നു
സ്വയമറിഞ്ഞിടും.