ആരോ ഒരാളിന്നെന്റെ
അകതാരിൽ പാതി മഞ്ഞോരോർമ്മചിത്രമായി
മെല്ലെ തെളിയുന്നു
പരസ്പരം കൈമാറിയ പുഞ്ചിരികൾ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ
നോട്ടങ്ങൾ
കൊതിയോടെ കാത്തിരുന്ന
സംസാരങ്ങൾ
ഭ്രമിപ്പിച്ച സാമിപ്യങ്ങൾ
ഒടുവിൽ ഒരിക്കലും
ഒന്നിക്കാനാവാത്ത
രണ്ട് സമാന്തര രേഖകൾപോലെ
ഇരുവഴി പിരിഞ്ഞ പ്രണയം
എല്ലാമെല്ലാമാണെന്ന്
ആയിരം വട്ടം പറഞ്ഞവന് ഞാനും
എനിക്കവനും
ഇന്ന് വെറും ആരോ ഒരാൾ