ആഹാ.. ഇതാര് നാൻസിയോ! എന്താ വിശേഷിച്ച്?
ദിയ…ഇന്ന് നമ്മുടെ റെസിഡൻസ് അസോസിയേഷൻറെ മീറ്റിംഗ് ഉണ്ട്. വരണം ട്ടോ.
ഹും…അവൾ ഇരിക്കുന്നത് കണ്ടില്ലേ? നല്ല മെലിഞ്ഞു സുന്ദരിയായിട്ട്. കെട്ടിക്കാൻ പ്രായമായ ഒരു കുട്ടിയുടെ അമ്മയാണെന്ന് കണ്ടാൽ പറയൂവോ ? ആ യോഗം വേണം. നമ്മളൊക്കെ ഇങ്ങനെ വെറുതെ അടുക്കളയോട് മല്ലിട്ട് ചീർത്തു വീർത്ത് ഇരിക്കാനാ യോഗം.
ടീ… രാവിലെതന്നെ ഇങ്ങനെ വെറുതെ കുശുമ്പ് പറയാതെ. നിനക്കും വേണമെന്ന് വെച്ച അവളെ പോലെ ആകാമല്ലോ പിന്നെന്താ…?
ഓ അതിനൊക്കെ എനിക്കെവിടാ സമയം മനുഷ്യ ?
ഈ സമയോം കാലമൊക്കെ നമ്മൾ മനുഷ്യരു മനസ്സ് വെച്ചാൽ ഉണ്ടാവുന്നതല്ലേ ? അതിന് നീയാദ്യം നിൻറെ മനസ്സിലെ കുശുമ്പ് മാറ്റി വച്ചിട്ട് അതിനു വേണ്ടി ശ്രമിക്കാൻ നോക്ക്.
കുറച്ചു മാസങ്ങൾക്ക് ശേഷം
ദേ നിങ്ങളൊന്നു നോക്കിക്കേ.. ഇപ്പൊ എങ്ങനെയുണ്ട് ? ഞാൻ ഇത്തിരി മെലിഞ്ഞില്ലേ? അതെ, ഞാനാ നാൻസിയുടെ കൂടേ യോഗയ്ക്ക് ചേർന്നായിരുന്നു . ആളു കാണുന്ന പോലെ ഒന്നും അല്ലാ ട്ടോ. വെറും പാവാ 🥰
ഇത് കേട്ട് അങ്ങേര് എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി.
🖋️ Manna Mereeza