മൂന്ന് മക്കളിൽ ഇളയവൾ കാണാൻ നല്ല ഭംഗിയും അഴകും പനങ്കുല പോലെ ഇടതൂർന്ന മുടിയും ശരീരം അല്പം ക്ഷീണിച്ചവൾ.
എന്നാൽ രണ്ടാമത്തവൾ ആവട്ടെ നീളവുമില്ല, വെള്ളം കുടിച്ചാൽ പോലും തടി വെക്കുന്ന ശരീര പ്രകൃതി. കാണാൻ അത്ര സൗന്ദര്യവുമില്ല .
വീട്ടിൽ കിട്ടുന്ന പരിഗണ മുഴുവൻ മൂന്നാമത് ജനിച്ച സഹോദരിക്ക്.
മെലിഞ്ഞ ശരീരക്കാരിക്ക് പോഷകവും മറ്റും കിട്ടുന്ന പ്രത്യേക ഭക്ഷണവും ലാളനയും.
ഇതു കണ്ട് കുശുമ്പ് മൂത്ത രണ്ടാമത്തവൾ ഒരുറച്ച തീരുമാനം എടുത്തു പട്ടിണി കിടന്നു മെലിയുക തന്നെ, അപ്പോഴെങ്കിലും തന്നെ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ. അങ്ങനെ ഭക്ഷണം കഴിപ്പ് നിർത്തി, വെള്ളം കുടിതുടങ്ങി. പക്ഷെ ഭക്ഷണം കണ്ടാൽ തടിക്കുന്ന അവളാകട്ടെ ക്ഷീണം വന്നു തലകറങ്ങി വീണു എന്നല്ലാതെ ഒരു ഇഞ്ച് പോലും തടി കുറഞ്ഞതുമില്ല. പരിഗണന കിട്ടാൻ വേണ്ടി ചെയ്ത ത്യാഗം ആവട്ടെ ഒടുവിൽ ദോഷമായി മാറുകയും ചെയ്തു
നാല് ദിവസം ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ട് ആശുപത്രിയിൽ പോയി ട്രിപ്പ് ഇട്ടു ഇഞ്ചക്ഷൻ ചെയ്ത വേദന ഒരു വശത്തു ഭക്ഷണം കഴിക്കാതെ അസുഖം വരുത്തി വെച്ചതിന് മറ്റുള്ളവരുടെ ശകാരം മറുവശത്ത്.
ചുരുക്കി പറഞ്ഞാൽ കുശുമ്പ് മൂത്ത താൻ എല്ലാവർക്കും പരിഹസിക്കാൻ കൂടി ഉള്ള ഒരു കഥാപാത്രമായ് മാറി എന്നു മാത്രമോ കുശുമ്പിപാറു എന്ന ഒരു പുതിയ പേരിനും അവകാശിയായി .
റംസീന നാസർ