“അമ്മക്കെന്നും അസുഖമാണ് ഡോക്ടറെ. പക്ഷെ എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നോർലാണ്. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്.”
ക്ഷമ നശിപ്പിച്ച മകൻ ഡോക്ടരുടെ മുന്നിൽ ഉച്ചത്തിൽ വീണ്ടും ആവർത്തിച്ചു.
“എന്തു മരുന്നാണ് ഞങ്ങൾ അമ്മക്ക് നൽകേണ്ടത്?”
തല താഴ്ത്തി ഇരിക്കുന്ന അമ്മയെ നോക്കി ഡോക്ടർ അയാളോട് പറഞ്ഞു.
‘നിങ്ങൾ ഒരു നിമിഷം പുറത്തു നിൽക്കാമോ.!”
ആഞ്ഞു വലിച്ചു കസേര നീക്കി അയാൾ പുറത്തേക്ക് പോയി.
“അമ്മേ.. എന്തു പറ്റി അമ്മക്ക്. അമ്മക്ക് എന്താണ് ശരീരത്തിൽ തോന്നുന്നത്.. എവിടെയാണ് വേദന ”
ഒന്നും മിണ്ടാതെ മിഴി നിറഞ്ഞ അമ്മയെ നോക്കി ഡോക്ടർ വീണ്ടും ചോദിച്ചു.
“ഡോക്ടർ എനിക്ക് സമധാനത്തിനുള്ള മരുന്ന് നൽകാമോ?”
അനു✍️