നെയ്യപ്പം തിന്നാൻ കൊതിച്ച നാളുകൾ ഗർഭകാലമാണ്. അന്നാണെങ്കിൽ ഷുഗർ കൂടി ഇൻസുലിൻ കുത്തി വെക്കുന്ന സമയവും. അന്നോർക്കുമായിരുന്നു ഷുഗർ മാറിയിട്ട് വേണം നെയ്യപ്പം തിന്നാണെന്ന്. പക്ഷെ ഒമ്പതാണ്ട് കഴിഞ്ഞിത് കണ്ടപ്പോളാണങ്ങനെയൊരു കൊതിയുണ്ടായിരുന്നെന്ന് കൂടി ഓർമ വരുന്നത്. അതെങ്ങനെയാ മക്കളുണ്ടായാൽ പിന്നെ അമ്മമാരുടെ പൂതിയും കൊതിയും ആരോർക്കാൻ? അമ്മമാർ പോലും മറക്കും. പിന്നെ അതൊക്കെ ഓർത്തു തട്ടി കുടഞ്ഞു വരുമ്പോളേക്കും ശരീരം മുന്നോട്ടായാൻ ഊന്നുവടി പിടിക്കുന്ന പ്രായമാവും . ☹️
ഷിജു