ഒരു രാത്രിയെങ്കിലും
നമുക്ക് തമ്മിൽ
തുന്നിയെടുക്കണം.
പ്രണയത്തിന്റെ സൂഷ്മമായ കൊത്തുപണികളുള്ള
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
നിന്റെ കണ്ണുകൾ
നോക്കി നോക്കി
രാവ് കഴിക്കണം.
ജീവിക്കാതെ പോയ
ജീവിതം ഉണ്ടുറങ്ങണം.
വിഷാദമുഖിയായ കാലം
നമുക്ക്, അടുത്ത
ജന്മത്തിലേക്കുള്ള
വഴി പറഞ്ഞുതരട്ടെ!