ടാഗുകൾ അടയാളം വെച്ച ജീവിതങ്ങൾ
…………………………………………………………….
ജനിച്ചു വീഴും നേരം കയ്യിൽ കെട്ടിയ അടയാളമായിരുന്നു അയാളുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചറിയൽ രേഖ. പിന്നെയോരോ കാലത്തും അവൾ കുടുംബത്തിന്റെ പേരിലും ഭർത്താവിന്റെ പേരിലും അടയാളപ്പെടുത്തപ്പെട്ടു. അവൾ അവളായി അടയാളം പതിപ്പിയ്ക്കാൻ ശ്രമിച്ചു നോക്കിയപ്പോഴാണ് അവളുടെ ആത്മാവിൽ സംതൃപ്തിയുടെ അടയാളം പതിഞ്ഞത്.