തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല
അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും കോർട്ടിസോളിന്റെ അളവ് കൂടുതൽ ആവുമ്പോഴുള്ള താങ്ങാനാവാത്ത സ്ട്രസ്സിന്റെയും ശാരീരിക പ്രതിഫലനങ്ങൾ ആണെന്ന് .
പിന്നെ ഒരു കാര്യം കൂടി. ഞങ്ങൾ തടിച്ചികൾ ആണെങ്കിൽ അത്യാവശ്യം കഞ്ഞിയും വെള്ളവും കുടിച്ചിട്ട് തന്നെയാ, അതിനു തിന്നാൻ തരുന്ന അച്ഛനും അമ്മക്കും പ്രശ്നമില്ല.
പിന്നെ കാണുന്ന നാട്ടുകാർക്കാണ് പ്രശ്നമെങ്കിൽ അത് നിങ്ങളുടെ മനസ്സിന്റെ ഏനക്കേടാന്നെ.
റംസീന നാസർ