മനസ്സെന്ന മഹാപുസ്തകത്തിന്റെ ഒരിക്കലും തീർന്ന് പോകാത്ത,ചിതലരിക്കാത്ത ഏടുകളിൽ ചിലതിൽ പ്രിയപ്പെട്ട ചിലർക്ക് മാത്രം വായിക്കാനാവുന്ന വർണ്ണലിപികളാൽ എഴുതി വച്ച വരികളുണ്ട്.മറ്റ് ചില ഏടുകളിൽ തനിക്ക് മാത്രം വായിക്കാനറിയാവുന്ന ലിപിയിൽ എഴുതി വച്ച ഏതാനും അദ്ധ്യായങ്ങളുണ്ട്. പരാതികളുടെ, സങ്കടങ്ങളുടെ, കിനാവുകളുടെ, കണക്കുകളുടെ, കുറ്റബോധങ്ങളുടെ, നഷ്ടബോധങ്ങളുടെ,പ്രതീക്ഷകളുടെ കുഞ്ഞ് കുഞ്ഞ് അദ്ധ്യായങ്ങൾ!
(>സുജാത നായർ<)