എന്റേതെന്നു കരുതി
സ്വാർത്ഥത തൻ ചായം നൽകിയ
ചാരുചിത്രങ്ങളായ്
ഹൃദയത്തിൻ ഭിത്തിയിൽ ചേർത്തു വെയ്ക്കുന്നു മർത്യൻ, പലരെയും ജീവിതത്തിൽ.
കരൾ പിളരും നോവുകൾ നൽകി,
കാലചക്രം തിരിയവേ,
കണ്ടാൽ തിരിച്ചറിയാത്ത വണ്ണം
മാറിപ്പോകുന്നു ബന്ധങ്ങൾ.
യാത്രാമൊഴി പോലുമില്ലാതെ, സ്നേഹിച്ചവർ അകന്നിടും നേരം,
തിരിച്ചറിയുന്നവൻ,
സ്വന്തമെന്നതു വെറും സങ്കല്പം മാത്രം,
ജീവിതവേളകൾ ബാക്കിവെയ്ക്കും
മധുരസ്മരണകൾ മാത്രം മനസ്സിൻ
മണിചെപ്പിൽ സൂക്ഷിച്ചു വെച്ചിടാം
എന്റേതായ്.