എന്റേതെന്ന് കരുതി ജീവിതം മുഴുവൻ കഷ്ടപ്പെട്ടുപണിയെടുത്തു കുടുംബത്തെയും സഹോദരങ്ങളെയും പഠിപ്പിച്ചു ജോലിയാക്കി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചു. സമ്പാദ്യമാവട്ടെ അടച്ചുതീരാത്ത സാമ്പത്തിക ബാധ്യതയും.
എങ്കിലും ബുദ്ധിമുട്ടുകളൊന്നും ആരെയും അറിയിച്ചില്ല.
എന്റെ കുടുംബത്തിന് വേണ്ടിയല്ലെ?
പക്ഷേ ജോലി നഷ്ടപ്പെട്ടു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ, തിരിച്ചറിഞ്ഞു എന്റേതെന്ന് കരുതിയവരൊന്നും സ്വന്തമല്ലെന്ന്.
എന്റേതായുള്ളത് ഒരിക്കലും അടച്ചു തീരാത്ത ബാധ്യതകളും തോരാത്ത കണ്ണുനീരുമാണെന്ന്.
റംസീന നാസർ