“ജാതിയൊന്നും ആരുടേം ചോദിക്കരുത് കുട്ട്യേ. മോശക്കേട്. ഇന്നത്തെ കാലത്താ ജാതിയൊക്കെ. അന്നത്തെ കാലത്ത് പേരിന്റെ വാല് മുറിച്ച കളഞ്ഞതാ ന്റെ അച്ഛൻ.”
” ന്റെ മ്മൂമ്മേ, അതൊക്കെ പണ്ട്. ഇപ്പൊ ജോലി വേണോങ്കി ജാതി പറയണം. ന്താ പള്ളിക്കാരുടെ സ്കൂളിൽ നിക്ക് ജോലി തരാഞ്ഞേ? നിക്ക് നസ്രാണി വാലില്ലന്ന്. ന്നിട്ടോ ഹിന്ദുക്കള്‍ തന്നോ ജോലി? അതുംല്യ. ജാതി മാത്രം പോരാ ത്രെ. മടിശ്ശീലേല് കനം വേണംന്ന്. അങ്ങനെ ഉള്ളോർക്ക് ജോലി വേണോ? “