കാണാതെ ചൊല്ലി വർഷങ്ങളോളം
കഠിനാധ്വാനം ചെയ്തു കരസ്ഥമാക്കിയ
ബിരുദങ്ങളത്രെ വിദ്യ തൻ അളവുകോൽ.
കനപ്പെട്ട യോഗ്യതകൾ എത്ര നേടിയെന്നാലും,
സഹജീവികൾ തൻ വേദന കാണാൻ
അകക്കണ്ണ് തെളിയായ്കിൽ,
മനുഷ്യനു നേട്ടങ്ങൾ കൊയ്തിടുവാനുള്ള
ചെപ്പടിവിദ്യയായ് മാറിടുന്നു വിദ്യാഭ്യാസം.