അവിചാരിതമായി അടുത്തവർ ഒരിക്കൽ ഒരു പെരുമഴ
കണ്ണിൽ നിറച്ചു പരസ്പരം
വിട പറഞ്ഞകന്നവർ
ഓട്ടോഗ്രാഫിന്റെ താളുകളിൽ
കണ്ണുനീരാൽ പടർന്ന
മഷികൊണ്ട്
മറക്കാൻ മരിക്കണം എന്നെഴുതിയവൻ
ഒരു നിമിഷംപോലും
കാണാതിരിക്കാൻ കഴിയില്ലെന്ന്
എഴുതിയവൾ
കാലങ്ങൾക്കിപ്പുറം
അവിചാരിതമാമൊരു കണ്ടുമുട്ടലിൽ
കണ്ണുകൾ കോർത്തപ്പോൾ
വിളറിയൊരു പുഞ്ചിരിപോലും
നൽകാതെ
ഒപ്പമുള്ളവർക്കൊപ്പം രണ്ടപരിചിതരെപ്പോലെ ഇരുവഴി പിരിഞ്ഞവർ