നിന്റേതായിപ്പോയ എന്നെ
നിന്റെ ഇഷ്ടങ്ങളുടെ
തടവറയിൽ സ്നേഹത്തിന്റെ
പേരും പറഞ്ഞു നീ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചങ്ങലയ്ക്കിട്ടു
നിന്റെ ഇഷ്ടങ്ങളൊക്കെ
കഷ്ടപ്പെട്ട്
ഞാൻ എന്റേതാക്കി
എന്റേത് ആയ നിന്നെ
നിന്റെ ഇഷ്ടങ്ങളുടെ
ആകാശത്തു
പറക്കാൻ വിട്ട്
ഞാനപ്പോഴും മെല്ലെ പറഞ്ഞു
നീ എന്റേത്..