#മലയാളമഹിമ
#മുത്തശ്ശി
ചുക്കിചുളിഞ്ഞ കരങ്ങളാൽ
തലോടിടുമ്പോൾ,
പഴങ്കഥകൾ തൻ മണിമുത്തുകൾ,
ഓർമ്മച്ചെപ്പിൽ നിന്നും
ആർത്തിയോടെ കാത്തിരിക്കും
കാതുകൾക്കമൃതമായ് പകർന്നിടുമ്പോൾ,
അറിയുന്നു നാം,
ജന്മം മുഴുവനുമോർമ്മിക്കാനായ്
നമ്മിലേയ്ക്കൊഴുകിയെത്തും സ്നേഹത്തിൻ ഉറവയല്ലോ
ഈ മുത്തശ്ശി.