#മലയാളമഹിമ
#സഹിഷ്ണുത
സ്വന്തം മനസ്സിൻ തിരയിളക്കങ്ങൾ പോൽ
അന്യർക്കുമുണ്ട് വികാരവിചാരങ്ങൾ തൻ
തിരയിളക്കങ്ങൾ നിറയുമൊരു മനസ്സെന്ന സത്യം,
ഓരോ മർത്യനുമോർക്കുകിൽ
ഉള്ളിലെ സ്വാർത്ഥത തൻ
അരുവികൾ താനേ വറ്റിവരണ്ടിടും,
ഉടലെടുക്കിമീ മണ്ണിൽ
സ്നേഹത്തിൻ ആർദ്രമാം നീർച്ചാലുകൾ.