ഒരിക്കലെങ്കിലും മരവിച്ച മനസ്സുമായി കഴിയേണ്ടി വന്നിട്ടുണ്ടോ?
ഇഷ്ടങ്ങൾ ഒന്നും തേടി വരില്ലെന്ന ഉറപ്പോടെ
വെറുപ്പും അവഗണനയും അല്ലാതെ
മറ്റൊന്നും തനിക്ക് നേരെ നീട്ടിലെന്ന
തിരിച്ചറിവോടെ
ആശ്വാസത്തിൻ്റെ ഒരു നേർത്ത കിരണം പോലും ഉള്ളിലേക്കെത്തിക്കാൻ ആരുമില്ല
എന്നെ നൊമ്പരത്തോടെ
ഒരു ദിനമെങ്കിലും കഴിഞ്ഞിട്ടുണ്ടോ?
വല്ലാത്ത ഒരു അനുഭവം ആണത്.
വാക്കുകൾക്ക് അതീതമായ ഒരു പീഢാനുഭവം.