ഒരു സ്നേഹ വസന്തം തന്നെ കരിച്ച് കളയാൻ ഇതിലും ശക്തമായ ഒരു വഴി വേറെയില്ല
മനസ്സിൽ സ്വരുക്കൂട്ടിവച്ച ചിന്തകളെ
കാളകൂട വിഷം പോലെ പുറന്തള്ളുമ്പോൾ
കരിഞ്ഞു ഉണങ്ങി വീഴുന്ന സ്വപങ്ങളെ
നിങ്ങൾ ഓർക്കാറേ ഇല്ല
പിന്നിട്ട വഴികളിൽ എവിടെയോ വെച്ച് അന്യന്റെ
കാലിൽ കൊണ്ട ഒരു മുള്ള് പോലും
നിങ്ങൾക്ക് ആയുധമാണ്
പരസ്പരം ചേർന്നിരിക്കുന്ന മനസ്സ് കൾക്കിടയിൽ മതിലുകൾ തീർക്കാൻ
നിന്നെക്കാൾ എളുപ്പത്തിൽ മറ്റാർക്കാവും
സുന്ദരവീചികളിൽ ലയിച്ചു
പ്രിയരോടൊത്ത് ആനന്ദ നൃത്തമാടുമ്പോൾ ഒന്നോർക്കുക
ചെയ്തു കൂട്ടിയ ക്രൂരതകളെക്കുറിച്ച് നോവിച്ച മനസ്സുകളെക്കുറിച്ച്