മനോജ്ഞമായ് പുഞ്ചിരി തൂകിടും മർത്യർ
ആരുമറിയാതെ ഉള്ളിൽ പേറിടുന്നു ചില പൊയ്മുഖങ്ങൾ.
എത്രമേൽ മൂടിവെച്ചെന്നാലും കാലത്തിൻ വിരുതേറും കരങ്ങൾ
പറിച്ചെടുക്കുമാ മുഖംമൂടികളെ.
മുഖംമൂടികളില്ലാ മനുഷ്യരെ
കൂടെക്കൂട്ടുവാൻ കഴിയുകിൽ
ജീവിതം സുന്ദരമായിടുമെന്നാലും
കടലിലെ തിരകളെണ്ണുവതു പോലെ
ദുഷ്കരമല്ലോ, പൊയ്മുഖങ്ങൾ നിറയുമീയുലകിൽ മുഖംമൂടികളില്ലാ
മനുഷ്യനെ കണ്ടെത്തുവാൻ.
മുഖംമൂടികളാൽ ഉള്ളം മറച്ചുവെച്ചിടാൻ
കഴിയായ്കിൽ,
ആത്മാർത്ഥമാം ഹൃദയമുണ്ടെന്നാലും
ലോകം തള്ളിപ്പറയും ചിലനേരമെന്നതും
ദുഃഖസത്യം.