ദൈവത്തെപോൽ ഞാൻ കണ്ട എന്റെ വൃദ്ധ മാതാപിതാക്കൾക്കെതിരെ സംസാരിച്ചവനെ എതിർത്തു പറയാൻ ആരുമില്ലാതെ വന്നപ്പോളായിരുന്നു പെൺകുട്ടിയായ ഞാൻ അവനെതിരെ വിരൽ ചൂണ്ടി ഒച്ചയിട്ടു സംസാരിച്ചത്.
അവൻ അത്രയും ഉച്ചത്തിൽ സംസാരിച്ചപ്പോൾ ഇല്ലാത്ത വളർത്തുദോഷമായിരുന്നു പെണ്ണായ ഞാൻ അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ
കേൾക്കേണ്ടി വന്നതും അനുഭവിച്ചതും.
റംസീന നാസർ