Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 1
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 1

By ദേവദാസ്October 1, 2023Updated:November 3, 202324 Comments3 Mins Read676 Views
Bookmark Now
Please login to bookmark Close

No account yet? Register

  • ആമുഖം
    അപസർപ്പക നോവലുകൾ ആർത്തിയോടു കൂടി വായിച്ചു തീർത്ത ബാല്യകൗമാരങ്ങളുടെ ഓർമ്മയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണ് ഈ നീണ്ടകഥ. എൻ്റെ ഇത്തരത്തിലുള്ള ആദ്യത്തെ എഴുത്തനുഭവം.

ക്രിമിനോളജിസ്റ്റ്, ഫൊറൻസിക് സയൻറ്റിസ്റ്റ് എന്നീ നിലകളിൽ അതിപ്രശസ്തനായിരുന്ന ഡോ. മുരളികൃഷ്ണയെ നേരിട്ടു പരിചയപ്പെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ധാരാളം സംസാരിക്കുകയും അദ്ദേഹം എഴുതിയ ഏതാനും പുസ്തകങ്ങൾ സ്വന്തം കൈയൊപ്പോടുകൂടി എനിക്ക് സമ്മാനിക്കുകയും ചെയ്തു. ആ ധിഷണശാലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ പേരാണ് ഈ നീണ്ടകഥയിലെ കുറ്റാന്വേഷകന് നല്കിയിരിക്കുന്നത്. ഡോ.മുരളികൃഷ്ണയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം!

അദ്ധ്യായം 1

Listen Podcast of Chapter 1

ഡോ. കൃഷ്ണയുടെ കാർ ബീച്ച് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു ചെറിയ ഇടറോഡിലേക്കു കയറി. കാറിലെ ക്ലോക്കിൽ സമയം 3.10. രണ്ടു മണിക്കൂർ പോലുമുറങ്ങിയില്ല – അദ്ദേഹമോർത്തു.
*******
“നിങ്ങളോ?!”
അവൾ ഞെട്ടി പിറകോട്ടു മാറി. കതകടയ്ക്കാൻ തുനിഞ്ഞു.
“നില്ക്കൂ. പ്ലീസ്. എനിക്ക് നിന്നോടു സംസാരിക്കണം.”
“എന്തു സംസാരിക്കാൻ. നിങ്ങൾ പോകൂ, പ്ലീസ്. ആരെങ്കിലും കണ്ടാൽ…”
“അങ്ങനെ പറയരുത്.”
“പഴയതൊക്കെ മറന്നോ? ”
“മറന്നിട്ടല്ല. പക്ഷേ, പുതിയതായി പറയാനുള്ളത് നീ കേൾക്കണം.”
“നിങ്ങളിപ്പോൾ പോകൂ. പ്ലീസ്. ഞാനാലോചിക്കട്ടെ.”
ഒരു ചുവരിനപ്പുറം ഒരാൾ അതു കേൾക്കുന്നുണ്ടായിരുന്നു.

******

“അതൊക്കെ വലിയ റിസ്കല്ലേ?”
“അതാണ് സേഫ്.”
“24 മണിക്കൂററും സർവലൻസൊക്കെ ഉള്ള സ്ഥലത്ത്.”
“അതോർത്ത് വിഷമിക്കണ്ട. ഞാൻ നോക്കിക്കോളാം. പണ്ടും ഞാൻ സഹായിച്ചിട്ടില്ലേ?”
“എങ്കിൽ പിന്നെ അതു മതി.”
“എങ്ങനെയാണ്?”
“പറയാം.”
അയാൾ തൻ്റെ ബാഗിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് ബോക്സ് പുറത്തെടുത്തു.

******

സുരതോന്മാദത്തിൻ്റെ ആകാശമേറിയതിൻ്റെ ആലസ്യത്തിലായിരുന്നു അവൾ. നഗ്നമായ ശരീരത്തിലെ വിയർപ്പു മണികൾ മുറിയിലെ അരണ്ട വെളിച്ചത്തിൽ തിളങ്ങി. വരാന്തയിലെ വെളിച്ചത്തിൽ ജനൽചില്ലിലെ ഡിസൈൻ ചിലന്തിവല പോലെ തെളിഞ്ഞു നിന്നു. അവൾ കഴിഞ്ഞതിൻ്റെയും വരാൻ പോകുന്നതിൻ്റെയും മോഹനവിചാരങ്ങളിൽ മുഴുകി കണ്ണടച്ചു കിടന്നു. അയാൾ, പക്ഷേ, ആലസ്യം വിട്ടുണർന്നിരുന്നു. വൈകിയാൽ അപകടമാണ് എന്നയാൾക്ക് അറിയാമായിരുന്നു.

വാതിലിൽ ആരോ മുട്ടി. അവൾ നടുങ്ങിയുണർന്നു.

*****
ഡെൽഹിയിൽ നിന്നുള്ള ഫ്ലൈറ്റ് രണ്ടു മണിക്കൂർ വൈകിയാണ് ലാൻഡ് ചെയ്തത്. വീട്ടിലെത്തിയപ്പോൾ രാത്രി ഒരുമണി. കിടന്നുറക്കം പിടിച്ചതേയുള്ളൂ, മൊബൈൽ ശബ്ദിച്ചു. ഉറക്കച്ചടവോടെ ഡോ. കൃഷ്ണ ഫോണെടുത്തു.
“സാർ ഞാൻ മെറ്റിൽഡ”
“ആര്?”
“മെറ്റിൽഡ. മെഡികെയർ ഹോസ്പിറ്റലിൽ നിന്ന്.”
ശബ്ദത്തിൽ ഭയത്തിൻ്റെ പതർച്ച. ഡോ.കൃഷ്ണ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഉണർവിലേക്കു വന്നപ്പോൾ അദ്ദേഹത്തിന് മെറ്റിൽഡയെ ഓർമ്മ വന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മെഡികെയറിലെ ഗൈനക്കോളജിസ്റ്റായിരുന്ന കാലത്ത് സിസ്റ്റർ മെറ്റിൽഡ അസിസ്റ്റൻ്റായി കൂടെയുണ്ടായിരുന്നു.
“സാർ അയാൾ എന്നെ കൊല്ലും. രക്ഷിക്കണം പ്ലീസ്!”
സ്ത്രീയുടെ ശബ്ദം കിതപ്പ് കാരണം മുറിയുന്നുണ്ടായിരുന്നു.
“ആരാണ് നിങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്?”, ഡോ.കൃഷ്ണ ചോദിച്ചു.
മറുതലയ്ക്കൽ കിതപ്പു മാത്രം. പെട്ടെന്ന് ആരുടെയോ കാലടി ശബ്ദം അടുത്തു വരുന്നത് അദ്ദേഹം കേട്ടു. പിന്നെ വളരെ നേർത്ത സ്വരത്തിൽ First Floor എന്നും. ലിഫ്റ്റ് തുറന്നതാവാമെന്ന് ഡോ.കൃഷ്ണ ഊഹിച്ചു. പെട്ടെന്ന് ഫോൺ ഡിസ്കണക്ടായി.

*****

വണ്ടി ചർച്ച് റോഡിലേക്കു കയറി. മെഡികെയർ ഹോസ്പിറ്റലി ലേക്കുള്ള എളുപ്പവഴിയാണത്. ഇനി ഒരു കിലോമീറ്റർ. ഡോ.കൃഷ്ണ ആക്സിലേറ്ററിൽ കാലമർത്തി. വണ്ടി മുരണ്ടു കൊണ്ട് മുന്നോട്ടു കുതിച്ചു.

ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോൾ ക്ലോക്കിൽ 3.18. ഡോ. കൃഷ്ണ പാർക്കിംഗ് ലോട്ടിൽ കാർ നിറുത്തി പുറത്തിറങ്ങി. കാഷ്വാലിറ്റിക്ക് സമീപം ആളുകൾ നിൽക്കുന്നു. അദ്ദേഹം ആശുപത്രിയുടെ പ്രധാന വാതിൽ ലക്ഷ്യമാക്കി ഓടി. അകത്തേക്ക് കയറുമ്പോൾ കാവൽക്കാരൻ അദ്ദേഹത്തെ തടഞ്ഞു:
“എന്താണ് സാർ കാര്യം?” അയാളുടെ സ്വരത്തിന് അനിഷ്ടത്തിന്റെ കടുപ്പം.

“എനിക്ക് സിസ്റ്റർ മെറ്റിൽഡയെ കാണണം.”
“ഇപ്പോൾ അകത്തു പോകാൻ പറ്റില്ല.”
“ഞാൻ ഡോ. മുരളികൃഷ്ണ. സിസ്റ്റർ വിളിച്ചിട്ടാണ് വന്നത്”, അദ്ദേഹത്തിൻ്റെ നോട്ടം നിശിതമായി; സ്വരം കടുത്തു: “ഇനി നിങ്ങൾ പറയൂ ഞാൻ അകത്തു പോകണോ എന്ന്.”
കാവൽക്കാരൻ വഴി മാറി.
“എവിടെയാണ് മെറ്റിൽഡയുടെ കാബിൻ”,
അകത്തേക്ക് നടക്കുന്നതിനിടയിൽ ഡോ.കൃഷ്ണ ചോദിച്ചു.
“മുകളിൽ വലതു വിംഗിലാണ് വാർഡുകൾ. കാബിൻ അറിയില്ല സാർ.
“ലിഫ്റ്റ് എവിടെയാണ്?”
കാവൽക്കാരൻ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് അദ്ദേഹം പാഞ്ഞു. തുറന്നു വന്ന ലിഫ്റ്റിലേക്ക് അദ്ദേഹം ഓടിക്കയറി, ഒന്നാം നിലയിലേക്കുള്ള ബട്ടണമർത്തി.

ഡ്യൂട്ടി റൂമിന്റെ കണ്ണാടി വാതിൽ ചാരിയിരിക്കുകയായിരുന്നു. ഒരു സിസ്റ്റർ മേശമേൽ തലവച്ചുറങ്ങുന്നു. ഡോ. കൃഷ്ണ വാതിലിൽ തട്ടി. സിസ്റ്റർ ഞെട്ടിയെഴുന്നേറ്റു.

“ആരാണ്?” , അവർ ഉറക്കച്ചടവോടെ ചോദിച്ചു.
“ഞാൻ ഡോ. മുരളികൃഷ്ണ. ക്രിമിനോളജിസ്റ്റാണ്.”
അവർ വന്നു വാതിൽ തുറന്നു.
“സിസ്റ്റർ മെറ്റിൽഡ എവിടെ?”
“ഗൈനക്കിൽ ആരെയോ കാണണംന്നു പറഞ്ഞ് പോയാരുന്നു. എന്താ സാർ കാര്യം?”
‘സിസ്റ്റർ മെറ്റിൽഡ ഒരു അല്പം മുൻപ് ഇവിടെ നിന്ന് എന്നെ വിളിച്ചിരുന്നു. ആരോ കൊല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ്.”
“ഓ, ഗോഡ്.”, സിസ്റ്ററുടെ മുഖത്ത് നടുക്കം.
“സിസ്റ്റർ…?”
“ആശ”
“ആശാ ഈ വിങ്ങിൽ എത്ര ലിഫ്റ്റുണ്ട് ”
“സർവീസ് ലിഫ്റ്റുൾപ്പെടെ രണ്ടെണ്ണം..”
“എവിടെയാണ് സർവീസ് ലിഫ്റ്റ്?”
ആശ ഇടനാഴിയുടെ അവസാനത്തിലേക്ക് ചൂണ്ടി. അദ്ദേഹം ലിഫ്റ്റിനടുത്തേക്ക് ഓടി.

തുറന്ന ലിഫ്റ്റിൽ നിന്നും വെളിച്ചം ഇരുണ്ട ഇടനാഴിയിലേക്ക് വീണു.
ലിഫ്റ്റിനകത്തേക്ക് കയറിയ ഡോ. കൃഷ്ണ പിന്നാക്കം മാറി.

നീല യൂണിഫോമിലേക്ക് പടരുന്ന രക്തച്ചാലുകൾക്കിടയിൽ കറുത്ത നെയിം പ്ലേറ്റിലെ വെളുത്ത അക്ഷരങ്ങൾ തിളങ്ങി: “Ms. Metilda”

അടുത്ത അദ്ധ്യായം

Thumbnail by : ജോസ്മോൻ വാഴയിൽ

Post Views: 72
17
ദേവദാസ്

24 Comments

  1. Ahemed on December 13, 2023 8:23 AM

    Very Good

    Reply
  2. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 11 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  3. Someone on October 19, 2023 1:25 PM

    ശരിക്കും curiosity ജനിപ്പിക്കുന്ന കഥ .. 😮

    Reply
  4. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 6 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  5. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  6. അനാമിക s on October 7, 2023 5:43 PM

    തുടക്കം ഗംഭീരം 👌👌👌നല്ലെഴുത്ത്

    Reply
  7. lekha on October 7, 2023 1:49 PM

    നല്ല തുടക്കം .. തുടർവായനയ്ക്കായി കാത്തിരിക്കുന്നു ♥️♥️

    Reply
  8. Sunandha Mahesh on October 7, 2023 1:19 PM

    നല്ലൊരു തുടക്കം 👍

    Reply
    • drvenus on October 7, 2023 2:31 PM

      waiting

      Reply
    • Thasmeer Muhammed on October 30, 2023 8:26 PM

      ❣️❣️

      Reply
  9. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  10. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  11. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  12. Sreeja Ajith on October 3, 2023 7:38 AM

    Waiting 👍

    Reply
    • ദേവദാസ് on October 3, 2023 10:26 PM

      വന്നിട്ടുണ്ട്.

      Reply
    • Thasmeer Muhammed on October 30, 2023 8:27 PM

      ❣️❣️

      Reply
  13. Sheela on October 2, 2023 9:30 PM

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    Reply
    • ദേവദാസ് on October 3, 2023 10:27 PM

      Thank you

      Reply
    • ലിബിന on October 4, 2023 2:37 PM

      അഭിനന്ദനങ്ങൾ…. നന്നായിട്ടുണ്ട്

      Reply
  14. Rajanipriya Prakash on October 2, 2023 10:37 AM

    Great attempt….. അടുത്ത ലക്കത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു…. Proud of you 👏👏….

    Reply
    • ദേവദാസ് on October 3, 2023 10:27 PM

      Thank you.

      Reply
    • ലിബിന on October 4, 2023 2:37 PM

      അഭിനന്ദനങ്ങൾ…. നന്നായിട്ടുണ്ട്

      Reply
  15. ചന്തു എസ്സ് ഡി on October 1, 2023 3:24 PM

    അടുത്ത അധ്യായം എപ്പോഴാണ് റിലീസ്, ആഴ്ചയിൽ ഒരെണ്ണം ആണോ…

    Reply
    • ദേവദാസ് on October 1, 2023 3:27 PM

      Yes

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.