Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 11 (അവസാന അദ്ധ്യായം)
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 11 (അവസാന അദ്ധ്യായം)

By ദേവദാസ്October 19, 2023Updated:November 3, 20239 Comments8 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായം

ആദ്യ അദ്ധ്യായം

അദ്ധ്യായം 11

പാഞ്ഞു പോയ ട്രെയിനിൻ്റെ വെളിച്ചത്തിൽ, നിലത്തു വീണു കിടക്കുന്ന ഡോ. തൻസീറിൻ്റെ മുഖം തെളിഞ്ഞു.
“എന്താണ് സംഭവിച്ചത്?”,
ജോസഫിൻ്റെ കൈയിലെ കെട്ടുകളും മുഖത്തെ പ്ലാസ്റ്ററും ഇളക്കി മാറ്റിയ ശേഷം ഡോ.കൃഷ്ണ ചോദിച്ചു.

“ഞാൻ ബാറിൽ നിന്നിറങ്ങി കുറച്ചു ദൂരം വന്നു. അപ്പോഴാണ് കാറിൻ്റെ പിൻസീറ്റിൽ അനക്കം കേട്ടത്. വണ്ടി നിറുത്തുന്നതിടയിൽ തലയ്ക്ക് അടി വീണു.”, ജോസഫ് പ്രതിവചിച്ചു.
“ഇപ്പോൾ ഓക്കെയാണോ?”
“ഓക്കെയാണ് സാർ.”,

സെമിത്തേരിക്കു മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. ഇൻസ്പെക്ടർ ചന്തു നാഥായിരുന്നു അത്.
******
“ജോസഫിനെ കൊന്ന് പാളത്തിലിട്ടിട്ട് വെളുപ്പിന് വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പ്ലാൻ, “, ഇൻസ്പെക്ടർ ഡോ.കൃഷ്ണയോടു പറഞ്ഞു.
ഒരു മണിക്കൂറിനു ശേഷം ഡോ. കൃഷ്ണയുടെ വീടിൻ്റെ സെല്ലാറിൽ കസേരയിൽ ബന്ധിച്ച നിലയിൽ തല കുനിച്ചിരിക്കുകയായിരുന്നു ഡോ. തൻസീർ.
“അതെ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു:
“അതുവരെ പിടിയിലാകാതിരിക്കാനുള്ള അടവായിരുന്നു എൻ്റെ വീട്ടിലെ ഇയാളുടെ അഭിനയം. ടു ബൈ ടൈം.”

ഡോ.കൃഷ്ണ തൻസീറിൻ്റെ അടുത്തേക്കു ചെന്നു. അയാൾ നിർവികാരനായി ഇരിക്കുകയായിരുന്നു.
“പത്തുവർഷം പഴയതായതിനാൽ രേഖകൾ കണ്ടുപിടിക്കാൻ രജനി ശർമ്മയ്ക്ക് ഇത്തിരി സമയം വേണ്ടി വന്നു.”, ഡോ.കൃഷ്ണ പറഞ്ഞു. തൻസീർ തല ഉയർത്തി നോക്കി. ഡോ. കൃഷ്ണ തുടർന്നു.: “അതിലുണ്ട് വിമണൈസറായ, പാമ്പിൻ്റെ പകയുള്ള നിങ്ങളുടെ കഥ. സർജറിക്കിടെ ലിബിയുടെ ഭർത്താവിന് ഓക്സിജൻ ട്യൂബിടുമ്പോൾ മനഃപൂർവം പിഴവ് വരുത്തിയ നിങ്ങൾക്കെതിരെ രവിചന്ദ്രനും മെറ്റിൽഡയും ജോസഫും മൊഴി നല്കിയ ചരിത്രം. വോക്കൽ കോഡ് ഡാമേജായ, ലിബിയുടെ ഭർത്താവ് കൊടുത്ത പരാതിയുടെ ഡീറ്റൈൽസ്.”
ഡോക്ടർ ഒന്നിളകി നിവർന്നിരുന്നു. പിന്നെപ്പറഞ്ഞു: “അതൊക്കെ കഴിഞ്ഞ കഥകളല്ലേ, മിസ്റ്റർ. പുതിയതെന്തെങ്കിലും ഉണ്ടെങ്കിൽ പറ.”
“മെറ്റിൽഡയെ നിങ്ങൾ…”
“കൊന്നെന്നായിരിക്കും. എന്തു തെളിവുണ്ട് നിങ്ങളുടെ കൈയിൽ?”
“ഉണ്ട് ഡോകടർ. തെളിവുണ്ട്.”
“സ്കോളിനാണോ? അത് ആവിയായിപ്പോയില്ലേ?”, അയാൾ ഉറക്കെച്ചിരിച്ചു.
“പക്ഷെ, സിറിഞ്ചിലെ നിങ്ങളുടെ ഫിംഗർപ്രിൻറ്സ്, ഇടപ്പള്ളി രവീന്ദ്ര മെഡിക്കൽസിലെ ഡ്രഗ് ബില്ലും CCTV വിഷ്വൽസും – ഇതൊന്നും ആവിയായിട്ടില്ല ഡോക്ടർ.”
തൻസീറിൻ്റെ മുഖത്തെ ചിരി മാഞ്ഞു.
“പറയണം ഡോക്ടർ ശരിക്കുമുള്ള കഥ.”, ഇൻസ്പെക്ടറാണ് അതു പറഞ്ഞത്.

ഡോ. തൻസീർ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു തുടങ്ങി:
“ഫ്രാൻസിസ് വഴിയാണ് ഞാൻ മെറ്റിൽഡയെ കോൺടാക്ട് ചെയ്തത്. പഴയ കാര്യങ്ങളിൽ ഖേദിക്കുന്നെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്നും ഞാനവളെ അറിയിച്ചു. യുഎസിലേക്ക് കൊണ്ടു പോകാം എന്നു പറഞ്ഞതോടെ അവൾ പഴയതെല്ലാം മറന്ന് എൻ്റെ വലയിൽ വീണു.”, ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു:
“രാത്രി മെറ്റിൽഡ 104 ൻ്റെ കീയുമായി വന്നു. ആ മുറിയിൽ വച്ച് ഞാൻ അവളുടെ കഴുത്തിൽ ഡ്രഗ് കുത്തിവച്ചു. അവൾ കുതറിയോടി. പിന്നെ ലിഫ്റ്റിൽ വച്ച് ഫ്രാൻസിസ് അവളെ…”
“പക്ഷേ, ഫ്രാൻസിസ് തിരികെ വന്നപ്പോൾ ആൻ്റണി കൂടെയുണ്ടായിരുന്നു. അല്ലേ?”, ഇൻസ്പെക്ടർ ചോദിച്ചു.
“ഉം… അവരെന്നെ പിടികൂടി. ഞാൻ കുതറിയോടി.”
“രണ്ടു പേരെക്കൂടാതെ വേറെ ആരെയെങ്കിലും നിങ്ങൾ കണ്ടോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഞാൻ
പിന്നിലെ വാതിൽ വഴി താഴേക്ക് ഓടുമ്പോൾ പിറകെ ആരോ ഉണ്ടായിരുന്നു.”
“താഴെ വാഹനം വല്ലതും കണ്ടോ?”
“ഉം. ഗേറ്റിനു പുറത്ത് ഒരു വണ്ടി കിടപ്പുണ്ടായിരുന്നു. ഞാൻ അതു വഴി പോകാതെ സൈഡിലെ മതിൽ ചാടി രക്ഷപ്പെട്ടു.”
ഡോക്ടർ നിശ്ശബ്ദനായി.
“കഴിഞ്ഞില്ലല്ലോ ഡോക്ടർ കുറ്റസമ്മതം.ഇനിയും ബാക്കിയുണ്ടല്ലോ.”, ഡോ.കൃഷ്ണ പറഞ്ഞു.

പെട്ടെന്ന് ഒരു വെടി പൊട്ടി. ഡോ. തൻസീറിൻ്റെ കഴുത്തിലെ മുറിവിൽ നിന്ന് ചോര ചീറ്റിയൊഴുകി. ഡോ. കൃഷ്ണ തിരിഞ്ഞു നോക്കി. പടിക്കെട്ടിനു മുകളിൽ നിന്ന് ഒരു നിഴൽരൂപം ഓടിപ്പോകുന്നത് അദ്ദേഹം കണ്ടു.

“ഇൻസ്പെക്ടർ ടേക് കെയർ ഓഫ് ഹിം.” , പടിക്കെട്ടുകൾ ഓടിക്കയറുന്നതിനിടയിൽ ഡോ.കൃഷ്ണ വിളിച്ചു പറഞ്ഞു. പക്ഷേ ഡോ. തൻസീർ പിന്നിൽ പിടഞ്ഞു നിശ്ചലനായിക്കഴിഞ്ഞിരുന്നു.

വീട്ടുവളപ്പിലൂടെ ഓടുന്ന നിഴൽ രൂപത്തിനു പിന്നാലെ ഡോക്ടർ കൃഷ്ണ കുതിച്ചു പാഞ്ഞു. അപ്പോഴേക്കും അത് ഗേറ്റ് ചാടിക്കടന്നു കഴിഞ്ഞിരുന്നു. ഓടിയെത്തിയ ഡോ.കൃഷ്ണ ഒരു വെളുത്ത കാർ അതിവേഗം പാഞ്ഞു പോകുന്നതു കണ്ടു. ടയർപാടുകൾ വ്യക്തമായിരുന്നു. ഗേറ്റിനു മുന്നിൽ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ കറുത്ത ചതുരക്കട്ട പോലെ ഒരു സാധനം തിളങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം അത് കുനിഞ്ഞെടുത്തു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണയുടെ കാർ ഡോക്ടേഴ്സ് കോളനി റോഡിലേക്കു തിരിഞ്ഞു. നാലാമത്തെ ഗേറ്റിനു മുന്നിൽ അദ്ദേഹം വാഹനം നിറുത്തി. വെളുത്ത കാർ മുറ്റത്തുണ്ടായിരുന്നു. കാവൽക്കാരനെ വകവയ്ക്കാതെ വീട്ടിലേക്ക് ഓടിക്കയറിയ ഡോ. കൃഷ്ണ കാളിംഗ് ബെല്ലടിച്ചു. കതക് തുറന്നയാൾ ഡോ.കൃഷ്ണയെക്കണ്ടു പകച്ചു നിന്നു.
“അടുത്ത തവണ വണ്ടി സ്റ്റാർട്ടാക്കാൻ ഇതു വേണ്ടി വരും ഡോക്ടർ.”, പോക്കറ്റിൽ നിന്ന് റിമോട്ട് കീ എടുത്തു കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
******
“നിങ്ങൾ തൻസീറിനു പിന്നാലെയുണ്ടെന്ന് അറിയാമായിരുന്നു.”
ഡോ.കൃഷ്ണ പറഞ്ഞു.
പത്തു മണിക്കൂറിനു ശേഷം പൊലീസ് ക്ലബിലെ മുറിയിൽ ഡോ. പ്രവീൺ ചന്ദ്രനൊപ്പം ഇരിക്കുകയായിIരുന്നു ഡോ.കൃഷ്ണയും ഇൻസ്പെക്ടർ ചന്തുനാഥും.
ഡോ. കൃഷ്ണ തുടർന്നു: “ഇത്തവണ ഓപ്പറേഷൻ നേരിട്ടാണോ ആളെ വച്ചാണോ എന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ.”
ഡോക്ടർ മിണ്ടാതെ കുനിഞ്ഞിരുന്നു.
“എങ്ങനെയാണ് മെറ്റിൽഡയും തൻസീറും നിങ്ങളുടെ ശത്രുക്കളായത്?”
ഡോക്ടർ മൗനം പാലിച്ചതേ ഉള്ളൂ.
“പറയണം ഡോക്ടർ.”, ഇൻസ്പെക്ടർ ചന്തുനാഥാണ് അതു പറഞ്ഞത്.
“മെറ്റിൽഡയെ ഞാനല്ല കൊല്ലിച്ചത്.”
“അപ്പോൾ തൻസീറിനെ കൊല്ലാനാണോ നിങ്ങൾ അന്നു രാത്രി ആശുപത്രിയുടെ പിന്നിലൂടെ വന്നത്?”, ഡോ.കൃഷ്ണ ചോദിച്ചു. ഡോക്ടറുടെ മുഖം വിവർണ്ണമായി.
“ഇതു നിങ്ങളുടേതല്ലേ?”, ഡോ. കൃഷ്ണ ബാഗിൽ നിന്ന് വലിയ പെൻ പോലുള്ള ഒരു സാധനം എടുത്ത് മേശപ്പുറത്തു വച്ചിട്ടു ചോദിച്ചു. ഡോക്ടർ ഒന്നു ഞെട്ടി. അയാൾ വിയർക്കാൻ തുടങ്ങി.
“ഇതെന്താണ്?”, ഇൻസ്പെക്ടർ ശബ്ദം താഴ്ത്തി ഡോ.കൃഷ്ണയോടു ചോദിച്ചു. ‘പറയാം’ എന്ന് ഇൻസ്പെക്ടറോട് പറഞ്ഞിട്ട് അദ്ദേഹം ഡോക്ടർക്കു നേരെ തിരിഞ്ഞു.
“അന്നു രാത്രി ആശുപത്രിയുടെ പിറകിൽ നിന്നു കിട്ടിയതാണിത്.”, അദ്ദേഹം ഡോക്ടറോടു പറഞ്ഞു. ഡോക്ടർ ഒന്നും മിണ്ടിയില്ല. ഡോ.കൃഷ്ണ ഇൻസ്പെക്ടറുടെ മുഖത്തു നോക്കി. ഇൻസ്പെക്ടർ ഒരു പേപ്പർ ഷീറ്റ് ഡോക്ടറുടെ മുന്നിൽ വച്ചുകൊണ്ടു പറഞ്ഞു: “മെറ്റിൽഡയ്ക്ക് നിങ്ങൾ കൊടുത്ത പണത്തിൻ്റെ ബാങ്ക് രേഖയാണ്. ആറുമാസത്തിനുള്ളിൽ എട്ടു ലക്ഷം രൂപ.”
“അവൾക്ക് ഒരു പ്രശ്നം വന്നപ്പോൾ കടം കൊടുത്തതാണ്.”, ഡോക്ടർ പറഞ്ഞു.
“പ്രശ്നം വന്നപ്പോൾ കൊടുത്തതോ? പ്രശ്നം ഒതുക്കാൻ കൊടുത്തതോ?”, ഡോ.കൃഷ്ണയാണതു ചോദിച്ചത്.
“ഈ പ്രശ്നം ഒതുക്കാൻ, അല്ലേ?”,
ഇൻസ്പെക്ടർ ഒരു മൊബൈൽഫോൻ ഡോക്ടറുടെ മുന്നിലേക്ക് വച്ചു കൊണ്ട് ചോദിച്ചു. മെറ്റിൽഡയുടെ ഫോണായിരുന്നു അത്. ഫോണിലെ ദൃശ്യം കണ്ട് ഡോക്ടർ അമ്പരന്നു.
“പറയണം ഡോക്ടർ.”, ഡോ.കൃഷ്ണ പറഞ്ഞു.

ഡോക്ടർ പ്രവീൺ ഒരു നിമിഷം മൗനമായിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി.
“ഞാനും മെറ്റിൽഡയും തമ്മിൽ ഫിസിക്കൽ റിലേഷൻഷിപ്പുണ്ടായിരുന്നു. പലപ്പോഴും ആശുപത്രിയിൽ വച്ചു ഞങ്ങൾ…”, ഒന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു:
“യു.എസിൽ വിസിറ്റിനു പോയിരുന്ന ഞാൻ അച്ഛൻ്റെ മരണമറിഞ്ഞു തിരികെ വരികയായിരുന്നു. കാര്യങ്ങളറിഞ്ഞപ്പോൾ മെറ്റിൽഡയെ സസ്പെൻഡ് ചെയ്യാൻ ഞാൻ നിഷാദിനോടു നിർദ്ദേശിച്ചു. പിന്നീട് അവൾ മാപ്പ് പറഞ്ഞിട്ടും ജോസഫും അയാളുടെ അമ്മയും പറഞ്ഞിട്ടും ഞാൻ വഴങ്ങിയില്ല.”
ഡോക്ടർ ഒരു നിമിഷം നിറുത്തി വെള്ളം കുടിച്ചിട്ട് തുടർന്നു:
“ഒരു ദിവസം മെറ്റിൽഡ എൻ്റെ മുറിയിലേക്ക് വന്ന് ഒരു വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ പ്രൈവറ്റ് മൊമൻ്റ്സ് ഞാനറിയാതെ അവൾ പകർത്തിയതായിരുന്നു.”
“ഗത്യന്തരമില്ലാതെ ഡോക്ടർക്ക് മെറ്റിൽഡയെ തിരിച്ചെടുക്കേണ്ടി വന്നു, അല്ലേ?”
“ഉം…”, ഡോക്ടർ തുടർന്നു:
“പക്ഷേ, അവൾ അവിടം കൊണ്ടും നിറുത്തിയില്ല. പലതവണ ആവീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങി.”
“സഹികെട്ടപ്പോൾ അവളെ ഒഴിവാക്കാൻ ഡോക്ടർ തീരുമാനിച്ചു.”, ഇൻസ്പെക്ടർ പറഞ്ഞു. ഡോക്ടർ മൗനം പാലിച്ചു.
“തൻസീറെങ്ങനെ നിങ്ങളുടെ ശത്രുവായി?”, ഡോ. കൃഷ്ണ ചോദിച്ചു. ഒന്നാലോചിച്ചിട്ട് ഡോക്ടർ തുടർന്നു:
“അച്ഛൻ ചികിത്സയിലായിരുന്നപ്പോൾ കാൻസർ ഡിപ്പാർട്ട്മെൻ്റിൽ ശ്രീനിഷ എന്നൊരു സിസ്റ്റർ ഉണ്ടായിരുന്നു. അവർ കഴിഞ്ഞയാഴ്ച തൻസീറിനെ ഒ പി യിൽ വച്ച് യാദൃച്ഛികമായി കണ്ടു. അച്ഛൻ മരിച്ച ദിവസം അയാളെ ക്യാൻസർ ബ്ലോക്കിൽ കണ്ട കാര്യം സിസ്റ്റർക്ക് ഓർമ്മ വന്നു. അവർ ഉടനെ എക്സിക്യൂട്ടീവ് ഓഫീസറെ കണ്ട് വിവരം പറഞ്ഞു.”
“നിങ്ങൾക്ക് തൻസീറിനെ നേരത്തേ അറിയാമോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, അച്ഛൻ പറഞ്ഞ് പഴയ കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു.”, ഒന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു:
“എക്സിക്യൂട്ടീവ് ഓഫീസർ എന്നോട് വന്ന് സംശയം പറഞ്ഞു. എൻ്റെ അന്വേഷണത്തിൽ തൻസീറിനൊപ്പം ഫ്രാൻസിസ് ഉണ്ടെന്നു മനസ്സിലായി.”
“ഫ്രാൻസിസിനെ ഡോക്ടർക്ക് നേരത്തേ അറിയാമല്ലേ?”
“ഉം… കുറെക്കാലം മുമ്പു വരെ ഹോസ്പിറ്റലിലെ CCTV മെയിൻ്റനൻസ് അയാളാണ്.ചെയ്തിരുന്നത്.”, ഒന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു:
“തൻസീർ ക്യാൻസർ ബ്ലോക്കിൽ പോയിരുന്ന കാര്യം ഫ്രാൻസിസ് സമ്മതിച്ചു. ആ സമയത്തെ CCTV ദൃശ്യങ്ങൾ നശിപ്പിച്ച കാര്യവും.”
“തൻസീർ രവിചന്ദ്രനെ കൊല്ലുന്നത് കണ്ടെന്ന് ഫ്രാൻസിസ് പറഞ്ഞോ?”, ഡോ കൃഷ്ണ ചോദിച്ചു.
“ഇല്ല. ഫിനിഷാക്കി എന്ന് തൻസീർ പറഞ്ഞെന്നു പറഞ്ഞു.”
“തൻസീറിൻ്റെ ഇത്തവണത്തെ ലക്ഷ്യം മെറ്റിൽഡയാണെന്നും ഫ്രാൻസിസ് പറഞ്ഞു, അല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു.
ഡോക്ടർ അതേ എന്നു തലയാട്ടി.
“ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തീരുമാനത്തിലെത്തിയ ഡോക്ടർ, ഫ്രാൻസിസിനെ വശത്താക്കി.”, ഇൻസ്പെക്ടറാണതു പറഞ്ഞത്.
“ആൻറണിയെ പരിചയപ്പെടുത്തിയത് ഫ്രാൻസിസ് ആണല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു. ഡോക്ടർ അതെ എന്നു സൂചിപ്പിച്ചു.
“ബാക്കിയൊക്കെ ഞങ്ങൾക്ക് ഊഹിക്കാം. എന്നാലും ഡോക്ടർ പറയണം.”, ഇൻസ്പെക്ടർ പറഞ്ഞു.
“വൈകിട്ട് തിരുവനന്തപുരത്ത് നിന്നു തിരിച്ച ഞാൻ വഴിയിലെ ബ്ലോക്ക് കാരണം വൈകിയാണ് കൊച്ചിയിലെത്തിയത്. ആൻ്റണിയേയും കൂട്ടി ഞാൻ നേരേ ഹോസ്പിറ്റലിൻ്റെ പിന്നിലെത്തി. ഞങ്ങൾ ഗോഡൗണിൻ്റെ പൂട്ട് തകർത്ത് മുകളിലെത്തി. മെറ്റിൽഡയെ കൊന്ന ശേഷം ഫ്രാൻസിസും ആൻറണിയും ചേർന്ന് തൻസീറിനെ പിടികൂടിയെങ്കിലും അയാൾ കുതറി ഓടി. ഞാൻ പിന്നാലെ ചെന്നെങ്കിലും പിടികൂടാനായില്ല.”
“ആൻറണിയെ കൊല്ലാനുപയോഗിച്ച സക്സിനൈൽ കോളിൻ തൻസീർ വാങ്ങിയതല്ലേ. അതു നിങ്ങൾക്കെങ്ങനെ കിട്ടി.”, ഡോ.കൃഷ്ണ ചോദിച്ചു.
“തൻസീറിന്റെ ബാഗിൽ നിന്ന്. അയാൾ ബാഗെടുക്കാതെയാണ് രക്ഷപ്പെട്ടത്.”
“ഫ്രാൻസിസ് പിടിക്കപ്പെടുമെന്നായപ്പോൾ ആന്റണിയാണ് അയാളെ കൊന്നത്, അല്ലേ?”
അതെയെന്ന് ഡോക്ടറുടെ മുഖം പറഞ്ഞു.
“ഡോക്ടർ വേറൊരു അതിബുദ്ധികൂടി കാണിച്ചു.”, ഇൻസ്പെക്ടർ ഡോ.കൃഷ്ണയെ നോക്കിത്തുടർന്നു: “ആൻ്റണിയെ കൊല്ലാൻ പോയത് എക്സിക്യൂട്ടീവ് ഓഫീസറുടെ കാറിലാണ്. തൻ്റെ കാർ കേടായെന്നു പറഞ്ഞ് ഡോക്ടർ കാർ എടുക്കുകയായിരുന്നെന്ന് നിഷാദ് മൊഴി തന്നിട്ടുണ്ട്.”,
“പരിചയമുള്ള കാറാണെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു.”, കൃഷ്ണപ്രതിവചിച്ചു.

“താങ്കൾ എങ്ങനെയാണ് ഡോക്ടിലേക്കെത്തിയത്?” അല്പം കഴിഞ്ഞപ്പോൾ ഇൻസ്പെക്ടർ ചോദിച്ചു.
”തൻസീറിൻ്റെ ഇക്ക പറഞ്ഞ ഒരു കാര്യമാണ് എനിക്ക് സംശയമുണ്ടാക്കിയത്. അഞ്ചാറു മാസം മുമ്പ് തൻസീർ നാട്ടിൽ വന്നിരുന്നെന്ന് അയാൾ പറഞ്ഞു. മേയിലാണ് രവിചന്ദ്രൻ മരിച്ചതെന്ന് എക്സിക്യൂട്ടീവ് ഓഫീസറുമായി സംസാരിച്ചപ്പോൾ ഞാനൂഹിച്ചു. സംശയം തോന്നിയതുകൊണ്ട് ഞാൻ ഖത്തർ എയർവേയ്സിലെ ഷാഹി ഗുൽസാറിനെ വിളിച്ചു. മെയ് 15ന് കൊച്ചിയിലേക്കും 19 ന് തിരികെയും തൻസീർ യാത്ര ചെയ്തിരുന്നു എന്ന് അവർ സ്ഥിരീകരിച്ചു.”
ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു:
“ഞാൻ ഇന്നലെ ക്യാൻസർ ഡിപ്പാർട്ട്മെൻ്റിൽ പോയി ഒരന്വേഷണം നടത്തി. അവിടെ വച്ചാണ് സിസ്റ്റർ ശ്രീനിഷയെ കണ്ടത്. രവിചന്ദ്രൻ മരിച്ചത് ജൂൺ 17 നാണെന്ന് അവർ പറഞ്ഞു. തൻസീറിനെ അന്ന് അന്ന് കാൻസർ ബ്ലോക്കിൽ കണ്ട കാര്യവും പറഞ്ഞു.”
“സംശയാസ്പദമായി ഒരാളെ കണ്ടിട്ടും സിസ്റ്റർ അന്നത് റിപ്പോർട്ട് ചെയ്തില്ലേ?”
“ചെയ്തല്ലോ. എക്സിക്യൂട്ടീവ് ഓഫീസറോട് അവർ പറഞ്ഞിരുന്നു. ചാർജെടുത്ത ഉടനെയുള്ള സംഭവമായതിനാൽ അയാളത് ഹഷ് അപ് ചെയ്തു.”
“ഡോക്ടറിലേക്കെത്തിയത് എങ്ങനെയെന്നു പറഞ്ഞില്ല.”, ഇൻസ്പെക്ടർ ഓർമ്മിപ്പിച്ചു.
“പറയാം”, ബാഗിൽ നിന്ന് പേന പോലുള്ള സാധനം പുറത്തെടുത്തു കൊണ്ട് ഡോ.കൃഷ്ണ തുടർന്നു:
“ദിസ് ഈസ് എപിനെഫൈൻ പെൻ. എപ്പി പെൻ എന്ന് സാധാരണ പറയും. അന്നു രാത്രി ആശുപത്രിക്ക് പിറകിൽ നിന്നു കിട്ടിയതാണ്.”
ഇൻസ്പെക്ടർ മനസ്സിലാകാത്ത ഭാവത്തിൽ ഡോ.കൃഷ്ണയെ നോക്കി. അദ്ദേഹം തുടർന്നു: “ഡോ. ഷൈൻ രാജാണ് ഇത് തിരിച്ചറിയാൻ സഹായിച്ചത്. അനഫിലാക്സിസ് എന്നറിയപ്പെടുന്ന കടുത്ത ലൈഫ് ത്രെട്ടനിങ്ങ് അലർജിയുള്ളവർക്കുള്ള ആട്ടോ ഡ്രഗ് ഇൻജക്ടറാണിത്. അലർജിക് റിയാക്ഷൻ വന്നാൽ ഉടനെ മറുമരുന്നായി ഉപയോഗിക്കാനുള്ളത്.”
“ഇൻ്റസ്റ്റിംഗ്.”, ഇൻസ്പെക്ടർ പറഞ്ഞു.
“ഇത് ആരുടേതാണെന്നുള്ളതായിരുന്നു അടുത്ത പ്രശ്നം,”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: ” “ഇന്നലെ സിസ്റ്റർ ശ്രീനിഷയെ കണ്ടപ്പോൾ അവർ ഒരു കാര്യം പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് രവിചന്ദ്രൻ്റെ ശരീരത്തിൽ പലയിടത്തും റാഷസ് ഉണ്ടായിരുന്നു. അലർജിക് റിയാക്ഷൻ പോലെ. ഞങ്ങൾ അദ്ദേഹത്തിൻ്റെ പഴയ മെഡിക്കൽ റെക്കോഡ്സ് പരിശോധിച്ചു. അതിൽ ഫുഡ് അലർജിയുള്ള കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു.”,
“റാഷസ് കണ്ട കാര്യം അവർ റിപ്പോർട്ട് ചെയ്തില്ലേ?”
“ഇല്ല. രവിചന്ദ്രന് കൊടുത്ത ഏതെങ്കിലും ഫുഡിൻ്റെ പ്രശ്നമാണെന്നു കരുതി, നടപടി പേടിച്ച് അവരത് പുറത്തു മിണ്ടാത്തതാവാം.”,
ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു:
“അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. രണ്ടു ദിവസം മുൻപ് ബാറിൽ വച്ച് വറുത്ത കപ്പലണ്ടി ഓഫർ ചെയ്തപ്പോൾ ഡോക്ടർ പ്രവീൺ നിരസിച്ചത്. പീനട്ട് അലർജി വളരെ കോമൺ ആണെന്ന് ഡോ.ഷൈൻ രാജ് പറഞ്ഞതും ഞാൻ ഓർത്തു. അലർജി ഹെർഡിറ്ററി ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് എപ്പി പെൻ ഡോക്ടറുടേതാണെന്ന നിഗമനത്തിൽ ഞാനെത്തിയത്. ഇൻ ദ മീൻ ടൈം യു ഗോട്ട് ഡാറ്റ ഫ്രം മെറ്റിൽഡാസ് മൊബൈൽ. ദ റസ്റ്റ് ഫോളോട് നാച്വറലി.”, ഡോ.കൃഷ്ണ പറഞ്ഞു നിറുത്തി.
“ബ്രില്യൻ്റ് ഡോ.കൃഷ്ണ.”, ഇൻസ്പെക്ടർ അദ്ദേഹത്തിൻ്റെ തോളിൽ തട്ടി. പിന്നെ ചോദിച്ചു: “തൻസീർ എങ്ങനെയാണ് രവിചന്ദ്രനെ കൊന്നതെന്നാണ് താങ്കളുടെ ഊഹം?”
“അന്നനാളത്തിലെ ക്യാൻസർ ആയിരുന്നതിനാൽ രവിചന്ദ്രന് ജി ട്യൂബിട്ടിരുന്നു.”
“ജി ട്യൂബോ?”
“അതേ ഗ്യാസ്ട്രോസ്റ്റമി ട്യൂബ്. ഭക്ഷണം നല്കാൻ വയറ്റിലേക്ക് ഘടിപ്പിക്കുന്ന ട്യൂബാണ്.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “രവിചന്ദ്രന് ഫുഡ് അലർജിയുണ്ടെന്നറിയാവുന്ന തൻസീർ ജി ട്യൂബ് വഴി എന്തെങ്കിലും നല്കിക്കാണണം. സംതിങ്ങ് ലൈക്ക് പീനട്ട് ബട്ടർ ഇൻ ലിക്വിഡ് ഫോം.”
“ഓ ഗോഡ്. ഏ സ്ട്രേഞ്ച് മോഡ് ഓഫ് ഹോമിസൈഡ്.”, ഇൻസ്പെക്ടർ അദ്ഭുതം കൂറി. പിന്നെ ചോദിച്ചു: ”മെറ്റിൽഡ ആ സമയത്ത് സ്ഥലം വിട്ടതും തൻസീറിൻ്റെ പ്ലാനായിരിക്കാം, അല്ലേ?”
“ദാറ്റ്സ് ഫോർ ഷുവർ ഇൻസ്പെക്ടർ.”, ഡോ. പ്രവീൺ ചന്ദ്രൻ ഉറക്കെപ്പറഞ്ഞു: “ഷീ ഇസ് സച് എ ബിച്ച്. ആൻ ഈവിൾ ഫക്കിൻ ബിച്ച്.”

ഇൻസ്പെക്ടറുടെ ഫോൺ റിംഗ് ചെയ്തു. ഹ്രസ്വമായിരുന്നു സംസാരം.
“ആശുപത്രിക്ക് പിറകിൽ നിന്നു കിട്ടിയ സിഗററ്റ് ബട്സിൻ്റ DNA റിപ്പോർട്ട് വന്നു. കൺഫേംസ് യുവർ ഫൈൻഡിംഗ്സ്.” ഫോൺ ഡിസ്കണക്ടാക്കിയിട്ട് ഇൻസ്പെക്ടർ പറഞ്ഞു.
”നൗ ദ ബാൾ ഇസ് ഇൻ യുവർ കോർട്ട്.”, ഡോ.കൃഷ്ണ ഇൻസ്പെക്ടർക്കു നേരേ കൈ നീട്ടി.
“ആൻഡ് യൂ ആർ ഇൻ ടു എ ന്യൂ ഗയിം.”, ഇൻസ്പെക്ടർ ചന്തു നാഥ് കൈ കൊടുത്തുകൊണ്ടു പ്രതിവചിച്ചു.

മന്ദഹസിച്ചു കൊണ്ട് ഡോ.മുരളി കൃഷ്ണ പുറത്തേക്കുള്ള വാതിൽ തുറന്നു

(അവസാനിച്ചു)

Thumbnail image design: Josemon vazhayil

Post Views: 19
4
ദേവദാസ്

9 Comments

  1. Deepika Ajith on November 25, 2023 10:24 PM

    ഓരോ നിമിഷവും അടുത്ത് എന്ത് എന്ന് ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇനിയും ഇതു പോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    Reply
  2. Nishavidyadhar on October 19, 2023 7:34 PM

    Superb….. 👍👍👏🏻👏🏻… നന്നായി ആസ്വദിച്ചു…..കഥയുടെ ഗതിയെ വളരെ തന്മയത്തോടെ… നിയന്ത്രിക്കാനും സാധരണക്കാരന്… മനസ്സിലാകുന്നത്ര വിശദീകരണം നൽകാനും കഴിഞ്ഞത്… താങ്കൾക്ക് കഥയെഴുത്തിലും വളരെ കഴിവുണ്ടെന്നു ള്ളതിനാലാണ്… വീണ്ടും ആ തൂലികയിൽ നിന്നും, കഥകൾ പിറവിയെടുക്കട്ടെ….. All the best🌹🥰🙏🏻

    Reply
  3. പി.രവീന്ദ്രൻ, വള്ളികുന്നം on October 19, 2023 5:33 PM

    ആദ്യാവസാനം ആകാംഷാഭരിതം.
    വായനക്കാരന് ചിന്തിക്കാൻ പല വഴികളും തുറന്നിട്ട് അവനെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞു. ആരോഗ്യ രംഗത്തെ പുതിയ പ്രവണതകൾ, പ്രവർത്തനങ്ങൾ നന്നായി പഠിച്ച് അവതരിപ്പിച്ചിരിക്കുന്നു. ഡിറ്റക്ടീവ് കഥകൾക്ക് പുതിയൊരു മിടുക്കനായ എഴുത്തുകാരനേ കൂടി കിട്ടിയിരിക്കുന്നു.
    ഇനിയും എഴുതണം.
    അഭിനന്ദനങ്ങൾ.

    Reply
    • Sreeja Ajith on October 22, 2023 7:41 PM

      നന്നായി 👍👍Thrilling 👍

      Reply
    • Thasmeer Muhammed on November 1, 2023 6:59 PM

      Brilliant..!!!
      Superb…

      Eagerly waiting for ur next story

      Reply
  4. Rajanipriya Prakash on October 19, 2023 3:32 PM

    Suspense കൃത്യമായി maintain ചെയ്യാൻ പറ്റി… Well done…. കവിത മാത്രം അല്ല കഥകളും ഈ കൈകളിൽ സുരക്ഷിതം….. Proud of you 👍👍👏👏💖💖….

    Reply
  5. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 10 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  6. ലിബിന on October 19, 2023 2:04 PM

    Super… ശെരിക്കും ത്രില്ലിംഗ് ആയിരുന്നു…. വീണ്ടും എഴുതൂ

    Reply
    • ദേവദാസ് on October 19, 2023 2:13 PM

      Thank you.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.