Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശങ്കരാഭരണവും രവിക്കുട്ടനും
ഓർമ്മകൾ നര്‍മം സിനിമ

ശങ്കരാഭരണവും രവിക്കുട്ടനും

By Ajoy KumarAugust 16, 2023Updated:December 4, 2023No Comments4 Mins Read323 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി താരാരാധന മൂത്ത കേരളത്തിലും ചിലരൊക്കെ കാണുമായിരിക്കും, പക്ഷെ ഒരു സ്റ്റാറും ഇല്ലാത്ത പാട്ടും ഡാൻസും മാത്രം നിറഞ്ഞ ഒരു ക്ലാസ്സിക്കൽ പടം കുഞ്ഞു രവിക്കുട്ടൻ പതിനൊന്നു തവണ കാണുമോ? സാധ്യത ഇല്ല, അല്ലെ? പക്ഷെ കണ്ടു. കാണിച്ചു എന്ന് പറയുന്നതാവും കൂടുതൽ ഉത്തമം.

ഒരു തവണ എവിടെയോ ടൂർ പോയിട്ട് വന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് ശങ്കരാഭരണം എന്നൊരു സൂപ്പർ തെലുങ്ക് സിനിമ കണ്ട കാര്യം. ഉടനെ അത് മലയാളത്തിൽ വരുന്നുണ്ടെന്നും നിങ്ങളെ ഒക്കെ കൊണ്ട് കാണിക്കുമെന്നും. സിനിമ എന്ന് കേട്ടാൽ ആർത്തിയോടെ തുള്ളിച്ചാടാറുള്ള അനിയത്തിയും രവിക്കുട്ടനും പതിവ് തെറ്റിക്കാതെ തുള്ളിച്ചാടി പുറത്തേക്ക് പോയി. കാത്തിരിപ്പിനൊടുവിൽ ശങ്കരാഭരണം മലയാളം ന്യൂ തീയറ്ററിൽ റിലീസ് ആയി. ടൈറ്റിൽ കാർഡിൽ സംഘട്ടനം ത്യാഗരാജൻ എന്ന് കാണാൻ കാത്തിരുന്ന രവിക്കുട്ടനെ നിരാശനാക്കിക്കൊണ്ടു പടത്തിൽ അടിയും ഇടിയും പോയിട്ട് നല്ലൊരു നായകൻ പോലും ഇല്ലായിരുന്നു.

പക്ഷെ സിനിമ എല്ലാവർക്കും ക്ഷ ബോധിച്ചു.വീട്ടിൽ വന്നു രവിക്കുട്ടൻ അമ്മൂമ്മക്ക്‌ കഥ പറഞ്ഞു കൊടുത്തു. സോമയാജലു ആണ് നായകൻ, ശങ്കര ശാസ്ത്രി .നായിക, നർത്തകി മഞ്ജു ഭാർഗവി. അങ്ങനെ മൊത്തം കഥയും അമ്മൂമ്മയേയും സിനിമ കാണാത്ത ബന്ധു വസന്തചേച്ചിയെയും രവിക്കുട്ടൻ പറഞ്ഞു കേൾപ്പിച്ചു. പ്രശ്നം അതല്ലായിരുന്നു. രണ്ടു തവണ സിനിമ കണ്ട അച്ഛൻ അത് മതിയാകാതെ ഓരോ ആഴ്ചയും എന്തോ നേർച്ച ഉള്ളത് പോലെ ഓരോ പുതിയ ബന്ധുക്കളെയോ വിരുന്നുകാരെയോ ഒക്കെ കൊണ്ട് ശങ്കരാഭരണം കാണാൻ പോകാൻ തുടങ്ങി. എന്നാൽ ഒറ്റയ്ക്ക് പോകുമോ? ഇല്ല. എല്ലാ തവണയും അമ്മയും രവിക്കുട്ടനും അനിയത്തിയും ഒപ്പം വേണം. വീട്ടിൽ ആണെങ്കിലോ ടേപ്പ് റിക്കോർഡറിൽ ശങ്കരാഭരണം പാട്ടുകൾ. ശനി അല്ലെങ്കിൽ ഞായർ ഉച്ചക്കോ വൈകിട്ടോ ന്യൂ തീയറ്റർ ലക്ഷ്യമാക്കി മാർച്ച് ചെയ്തു പോകുന്ന സംഘത്തെ കണ്ട ചെട്ടികുളങ്ങരക്കാർ ചോദിക്കാൻ തുടങ്ങി.

“ശങ്കരാഭരണം കാണാനായിരിക്കും “

ആദ്യതവണ കണ്ടപ്പോൾ അവസാന സീനിൽ ശങ്കര ശാസ്ത്രികൾ സ്റ്റേജിൽ വെച്ച് മരിക്കുന്ന സീനിൽ പൊട്ടിക്കരഞ്ഞ രവിക്കുട്ടൻ കാലക്രമേണ കരച്ചിലിന്റെ വോളിയം കുറച്ചു കൊണ്ട് വന്നു. കാരണം, വ്യക്തമായി അറിയാമല്ലോ എപ്പോൾ എന്ത് സംഭവിക്കുമെന്ന്. പക്ഷെ അവസാന സീനിൽ രവിക്കുട്ടൻ കരയുന്നുണ്ടോ എന്ന് ഒളികണ്ണിട്ടു നോക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ രവിക്കുട്ടൻ കള്ളക്കരച്ചിൽ കാഴ്ച വെക്കും,

ങ്ങീ ഹീ ഹീ, എന്റെ ശങ്കരശാസ്ത്രി മാമാ, ങ്ങീ ഹീ ഹീ

ഇതൊന്നും പോരാഞ്ഞ് ചിലപ്പോൾ സന്ധ്യാസമയം വരുന്ന ആൾക്കാരെ കേൾപ്പിക്കാൻ രവിക്കുട്ടനെ വിളിച്ച് അച്ഛൻ ശങ്കരാഭരണത്തിലെ പാട്ടുകൾ പാടിക്കാൻ തുടങ്ങി. ഒരിക്കൽ വാ ഗുഹ പോലെ തുറന്ന് എസ് പീ ബി പാടിയതിനെ അനുകരിച്ച് “ശങ്കഴാ നാദ ശാരീഴാ പഴാ” എന്ന് പാടിയ രവിക്കുട്ടന്റെ തലക്ക് നേരെ അച്ഛൻ ഒരു ഏത്തപ്പഴം എടുത്തെറിഞ്ഞു. ഓവർ ആകേണ്ട, ശങ്കരാ എന്ന് പാടിയാൽ മതിയത്രെ. അങ്ങനെ അധികമായാൽ അമൃതും വിഷം എന്നത് പോലെ ശങ്കരാഭരണം മടുത്ത രവിക്കുട്ടൻ ഒരു ദിവസം രാത്രി ന്യൂ തീയേറ്ററിന് നേരെ കല്ലെടുത്തെറിഞ്ഞു. പിന്നൊരിക്കൽ ക്ലാസ്സിലെ ഗുണ്ട ആയ റൗഡി വിനോദിന് പെറോട്ടയും ബീഫും വാങ്ങിക്കൊടുത്തു തീയറ്ററിൽ കൊണ്ട് പോയി പ്രശ്നമുണ്ടാക്കി

“എടുത്തു മാറ്റെടാ ഈ സിനിമ” എന്ന് വിനോദ് അലറിയപ്പോൾ മര്യാദക്കാരനായ സെക്യൂരിറ്റി ചോദിച്ചു,

“തോന്നുമ്പോൾ തോന്നുമ്പോൾ എടുത്തു മാറ്റാൻ ഇതെന്താ നടുറോഡിൽ കിടക്കുന്ന ലോറി ആണോ മോനെ?”

അത് വക വെക്കാതെ വീണ്ടും വിനോദ് ഇതേ കാര്യം ആവർത്തിച്ചപ്പോൾ എക്സ് മിലിട്ടറി ആയ സെക്യൂരിറ്റി വിനോദിനെയും രവിക്കുട്ടനെയും സൗകര്യ പൂർവം അടുത്തുള്ള വലിയ ഓടയിലേക്ക് എടുത്തു മാറ്റി വെച്ചു.

സംഗതി അവസാനിക്കുന്നത് അച്ഛന്റെ അടുത്ത സുഹൃത്തും നിഷ്ക്കളങ്കതയുടെ പര്യായവുമായ തൃശൂർക്കാരൻ രാമൻ മേനോൻ മാമനും അതെ പോലെ തന്നെയുള്ള കുടുംബവും വിരുന്നു വരുന്നതോട് കൂടിയാണ്. പതിവ് പോലെ ഉച്ച ഊണിനു ശേഷം ശങ്കരാഭരണം കാണാൻ തീരുമാനിക്കുന്നു. രവിക്കുട്ടനെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അയക്കുന്നു. രണ്ടേ കാലിന്റെ ഷോക്ക് വൈകി ഇറങ്ങിയ സംഘം തിയറ്ററിലേക്ക് അതി വേഗം മാർച്ച് ചെയ്യുന്നു. ആൾക്കാർ ചോദിക്കുന്നു.

“ശങ്കരാഭരണം കാണാനായിരിക്കും”

അങ്ങനെ തീയറ്ററിൽ ചെന്ന് ഇരുട്ടത്തു തപ്പി സീറ്റ് കണ്ടു പിടിച്ചു ഇരുന്ന ശേഷം അച്ഛൻ രാമൻ മേനോൻ മാമനോട് കഥയുടെ രത്നച്ചുരുക്കം പറഞ്ഞു കൊടുക്കുന്നു.

“അതായതായത്, മേൻന്നെ, നമ്മുടെ ശങ്കരശാസ്ത്രി..”

“രവിശാസ്ത്രി അല്ലെ?”

“അയ്യേ, അത് വേറെ ഇത് വേറെ, ഇത് മഹാനായ ഗായകനാണ്, ലാൽ ബഹാദൂർ ശാസ്ത്രി, ശേ.. ശങ്കര ശാസ്ത്രി”

“ഉവ്വോ?”

“ഉവ്വും, പിന്നെ ഒരു നർത്തകി മഞ്ജു ഭാർഗവി”

“ഉവ്വോ?”

“പിന്നല്ലേ, അവർക്കാണെങ്കിൽ ഈ ശങ്കര…”

അതിനിടെ ബെൽ അടിച്ചു. അച്ഛൻ സീറ്റിൽ മര്യാദക്കിരുന്നു. സിനിമ തുടങ്ങി ആദ്യത്തെ പാട്ടും പ്രതീക്ഷിച്ചു വായും തുറന്നിരുന്ന അച്ഛൻ, രാമൻ മേനോൻ, കുടുംബം എന്നിവരെയും ഉറങ്ങാൻ തയ്യാറെടുത്ത രവിക്കുട്ടൻ, അമ്മ, അനിയത്തി എന്നിവരെയും ഞെട്ടിച്ചു കൊണ്ട് സ്‌ക്രീനിൽ ശങ്കര ശാസ്ത്രിക്ക് പകരം വെളുത്ത ഭരണി പോലെ ഇരിക്കുന്ന ഒരു സുന്ദരി ഒരു കർചീഫ് വാങ്ങി അത് കൊണ്ട് തയ്ച്ചുണ്ടാക്കിയ ഒരു സ്കര്ട്ടും ഇട്ട് മീശക്കൊമ്പനായ ഒരാളെ ചുറ്റി ഡാൻസ് ചെയ്യുന്നു.

ഹാ തരൂ സുഖം, രതിപതിയായി, എടുത്തുടുക്കൂ എന്നെ, ചവിട്ടി മലർത്തൂ പ്രേമ ഗായകാ, ഹാ സുഖം, ഹാ തരൂ

രവിക്കുട്ടൻ സന്തോഷത്തോടെ കയ്യടിച്ചു. വിരൽ നാക്കിനടിയിൽ വെച്ച് വിസിൽ അടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. അപ്പോഴേക്കും രാമൻ മേനോൻ മാമൻ ചാടി എണീറ്റു.

“എന്തൂട്ട്… സുകുമാരൻ നായരേ,ഇതാ താൻ പറഞ്ഞ ശങ്കര ശാസ്ത്രി?? കുങ്കര ശാസ്ത്രി ആണ്, അശ്രീകരം, ഹയ്യ് എനിക്ക് ഈ പടം കാണണ്ട, ഈ ചതി എന്നോട് അതും താൻ, ദൈവം പൊറുക്കില്ല്യാട്ടോ, വരൂ അമ്മിണീ, കുട്ട്യോളെ, കണ്ണ് പൊത്തിക്കോളൂട്ടോ ,പുറത്തേക്ക് നടക്ക്വ”

രാമൻ മേനോൻ മാമൻ ദേഷ്യത്തിൽ കുടുംബത്തെ വിളിച്ചു പുറത്തേക്കിറങ്ങി, ഒന്നും മനസിലാകാതെ ആകെ കൺഫ്യുഷനിൽ ആയ അച്ഛൻ സമനില വീണ്ടു കിട്ടിയപ്പോൾ വായും തുറന്ന് നൃത്തം ആസ്വദിച്ചിരുന്ന രവിക്കുട്ടന്റെ തലക്കിട്ടു രണ്ടു കൊട്ട്

ക്ടിൻ ക്ടിൻ, “ഏതു സിനിമയാടാ നീ ബുക്ക് ചെയ്തത് അഹങ്കാരീ ?”

“ശങ്കരാഭരണം… അല്ലെ? ആയിരുന്നല്ലോ?”

“ഇതാണോ ശങ്കരാഭരണം, ശങ്കര ശാസ്ത്രിക്ക് പകരം ഇതാര് ? ഏത് സിനിമ എന്ന് നോക്കാതെ ആണോ നീ ടിക്കറ്റെടുത്തത്?”

“എനിക്കറിഞ്ഞൂടാ, ഞാൻ ഓടി വന്നു പതിവ് പോലെ എട്ടു സീറ്റ് ബുക്ക് ചെയ്തു, സിനിമ നോക്കീല്ല, കാലങ്ങളായി ഇത് തന്നെയാണല്ലോ ഇവിടെ”

അച്ഛൻ ദേഷ്യത്തിൽ ചുമന്ന മുഖവുമായി പുറത്തേക്കിറങ്ങി. രാമൻ മേനോൻ മാമനെയും കുടുംബത്തെയും കാണാനില്ല. അച്ഛനും അമ്മയും അനിയത്തിയും വീട്ടിലേക്ക് നടന്നപ്പോൾ തിരികെ നിന്ന് വെയിലത്തു മുഖം ചുളിച്ചു രവിക്കുട്ടൻ പോസ്റ്ററിലേക്ക് നോക്കി സിനിമയുടെ പേര്

“ഞാൻ നിൻ കാലൻ”

ഒരു തെലുങ്ക് സിനിമയുടെ മലയാളം റീമേയ്ക്ക്. സത്യത്തിൽ അന്ന് വീട്ടിൽ ചെന്ന ശേഷം ആ സിനിമയുടെ പേര് അച്ഛൻ അന്വർഥമാക്കി എന്നതാണ് ചരിത്ര സത്യം.

അജോയ് കുമാർ

Post Views: 42
14
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.