Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുദ്രകളില്ലാതെ അഭയം തേടുന്നവർ
ജീവിതം ജോലി യാത്ര സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

മുദ്രകളില്ലാതെ അഭയം തേടുന്നവർ

By Mahesh LalAugust 19, 2023Updated:August 19, 20235 Comments9 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

മുദ്രകളില്ലാതെ അഭയം തേടുന്നവർ (Memoir)

നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി എനിക്ക് ഉദ്യോഗം  ലഭിക്കുന്നത്. ദുബായ് ഇൻവെസ്റ്റ്മെന്റ്  പാർക്കിൽ (DIP) പുതുതായി തുടങ്ങുന്ന നാലു നിലയുള്ള ലേബർ ക്യാംപ് ആണ് ആ കമ്പനിയുടെ പുതിയ പ്രൊജെക്ട്.  നിയമിതനായി ഒന്നര മാസത്തിനുള്ളിൽ തന്നെ അവിടേക്ക്  ഞാൻ ജോലിക്കു പോയിത്തുടങ്ങി. 7 മണിക്ക് സൈറ്റിൽ പണി  തുടങ്ങും.  പക്ഷെ പുലർച്ചെ  4.30 ന് എഴുന്നേറ്റ്,  5 മണിക്കെങ്കിലും  താമസ സ്ഥലത്തു നിന്നിറങ്ങണം. എന്നാലേ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് റോഡിലെ ഭീമാകാരമായ ഗതാഗത കുരുക്കിനെ അതിജീവിച്ചുകൊണ്ട് 6.30 ന് മുൻപായി ഞങ്ങൾക്ക്  DIP യിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.

സോനാപ്പൂർ ലേബർ ക്യാമ്പിൽ നിന്നും വരുന്ന കമ്പനി തൊഴിലാളികളോടൊത്ത് ഒരു ചെറിയ വാനിലാണ് എന്റെ യാത്ര. തിങ്ങി ഞെരങ്ങിയിരിക്കാനുള്ള ഇടമേ അതിനകത്തുള്ളൂ. ഹിന്ദിയിലും ബംഗാളിയിലുമുള്ള കോലാഹല ശബ്ദങ്ങൾ യാത്രയിലുടനീളം കേൾക്കാം.  ഇതെല്ലാം സഹിച്ചു കൊണ്ട് സൈറ്റിൽ എത്തിച്ചേരുമ്പോഴേക്കും  മനസ്സ് ആകെ മടുത്തിരിക്കും. തുടക്കത്തിൽ ഒരു തരത്തിലും ആ അവസ്ഥകളുമായി സമരസപ്പെടാൻ എനിക്ക് സാധിച്ചില്ല.

മെക്കാനിക്കൽ എഞ്ചിനീയർ ആയ ഷാനും ഞാനും ഒഴിച്ച് 200 ഇൽ അധികം ആളുകൾ ജോലി ചെയ്യുന്ന ഞങ്ങളുടെ കമ്പനിയിൽ മറ്റൊരു മലയാളി പോലുമില്ല. സൈറ്റിലെ ഇലക്ട്രീഷ്യന്മാരും പ്ലംബർമാരുമെല്ലാം ഉത്തരേന്ത്യക്കാരും ബംഗാളികളുമാണ്. പ്ലസ് ടു വിന് 90% ഇൽ അധികം മാർക്കോടെ രണ്ടാം ഭാഷയായി ഹിന്ദി ജയിച്ചെങ്കിലും ”കൈ സെ ഹേ’‘ എന്ന് ചോദിച്ചാൽ ”ടീക് ഹേ” എന്ന് പറയാൻ കഴിയുമെന്നതിലധികം യാതൊരു പരിജ്ഞാനവും  ഹിന്ദിയിൽ എനിക്കുണ്ടായിരുന്നില്ല.  ഭാഷയും ചുറ്റുപാടും നിരാശ സമ്മാനിച്ച് കൊണ്ടുള്ള ആ ദിവസങ്ങൾ അലസതയോടെ എങ്ങനെയൊക്കെയോ ഞാൻ തള്ളി നീക്കി. ഒടുവിൽ ഖുർഷിദ് ആശാനെ  പരിചയപ്പെടുന്നതോടെയാണ്  കാര്യങ്ങൾ കുറച്ചെങ്കിലും ആശ്വാസകരമായി മാറിത്തുടങ്ങിയത്.

സൈറ്റിലെ ഇലക്ട്രിക്കൽ ഫോർമാനാണ് ഖുർഷിദ് ആശാൻ. 22 വർഷത്തിലധികമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ബീഹാർ സ്വദേശിയാണെങ്കിലും നാട്ടിൽ ഡൽഹിയിലാണ് കുടുംബം കഴിയുന്നത്. ഇലക്ട്രിക്കൽ സൈറ്റ് വർക്കുകളുടെ പ്രായോഗിക അറിവുകൾ വളരെ കുറവായിരുന്ന എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഗുരുസ്ഥാനീയനുമാണ്.

രാവിലെ എത്തിക്കഴിഞ്ഞാൽ ആദ്യം ഞാനും ആശാനും ചായ കുടിക്കാനായി ഒന്ന് പുറത്തുപോകും. കൂടെ ചൂടോടെയുള്ള സ്വാദിഷ്ടമായ   മൊരിഞ്ഞ പാകിസ്താനി പൊറോട്ടയും കഴിക്കും. തുടർന്നുള്ള ചെറു നടത്തവും കുശല വർത്തമാനങ്ങളും കഴിഞ്ഞേ   ജോലിക്കു കയറൂ. അങ്ങനെ ദിവസം കഴിയുന്തോറും   ഞങ്ങൾക്കിടയിലെ സൗഹൃദ ബന്ധം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു .

1cDnABLs

ഖുർഷിദ് ആശാനിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രത്യേകത തികഞ്ഞ സത്യസന്ധതയാണ്. ജോലിക്കുപയോഗിക്കുന്ന കോപ്പർ വയറുകളും ദണ്ഡുകളുമെല്ലാം തരം കിട്ടിയാൽ മറിച്ച് വിറ്റ്, ജീവിക്കാനുള്ള ‘ചെമ്പ്’ കണ്ടെടുത്തുന്ന ഒരു വിഭാഗം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. എത്ര ശ്രദ്ധ ചെലുത്തിയാലും നമ്മുടെ കണ്ണ് വെട്ടിച്ച് അതി വിദഗ്ദമായി അക്കൂട്ടർ ‘ഓപ്പറേഷൻ ചെമ്പ് കടത്തൽ’ നടപ്പിലാക്കിയിരിക്കും. എങ്ങാനും  അതിനെക്കുറിച്ചു അവരോട്  ചോദിച്ചാൽ ഇതായിരിക്കും മറുപടി:

” പത്ത് വർഷത്തിലധികമായി കമ്പനിയിൽ ഞങ്ങൾ ജോലി ചെയ്യുന്നു. ഇത് വരെ ഒരു ദിർഹം പോലും ശമ്പളയിനത്തിൽ കൂട്ടി തന്നിട്ടില്ല. ഞങ്ങൾക്കും ജീവിക്കണ്ടേ മഹേഷ് ഭായി. ”

പക്ഷെ, ഇത്തരത്തിലുള്ള ഒരു തരികിട പ്രവൃത്തിയിലും ഖുർഷിദ് ആശാനെ ഞാൻ കണ്ടിട്ടില്ല. നാല് ആണ്മക്കളും ഭാര്യയും നാട്ടിൽ കഴിയുന്ന അദ്ദേഹത്തിനും നിരവധി ജീവിത പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നു. ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് ഒരു അത്യാഗ്രഹവുമില്ലാതെ എങ്ങനെ  ജീവിക്കാം എന്ന് കാണിച്ചു തരുകയായിരുന്നു ആശാൻ. ഈ ശുദ്ധത അദ്ദേഹത്തിനു നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. തങ്ങളുടെ ഇങ്കിതത്തിനു  വഴങ്ങാത്ത സ്വഭാവമായതിനാൽ കൂടെയുള്ള ഭൂരിപക്ഷം ജോലിക്കാർക്കും ആശാനെ വലിയ താൽപ്പര്യം ഇല്ലാതായി. സാധുവാണെങ്കിലും ദേഷ്യം വന്നാൽ ഹിന്ദിയിലും ഭോജ്പൂരി യിലും നല്ല മുട്ടൻ തെറി മൂപ്പര് വച്ച് കാച്ചും. ജോലിയിലും കണിശത അധികം വച്ച് പുലർത്തുന്നത്  പതിവായതോടെ ഖുർഷിദ് Vs മറ്റ് പണിക്കാർ  എന്ന രീതിയിൽ രണ്ടു ചേരി അവിടെ രൂപപ്പെട്ടു തുടങ്ങി.

ഒരു ദിവസം തന്റെ അരയിൽ കെട്ടിയ ബെൽറ്റ് കാണിച്ചുകൊണ്ട്  എന്നോടദ്ദേഹം പറഞ്ഞു :

” ഈ ബെൽറ്റിനൊരു പ്രത്യേകതയുണ്ട്. കഴിഞ്ഞ 20 വർഷം മുൻപ്  ദെയ്‌റയിൽ നിന്ന് വാങ്ങിയതാ . ഇപ്പോഴും കണ്ടില്ലേ ഒരു തകരാറുമില്ല. ”

പൗരാണിക പ്രാധാന്യമുള്ള ആ ലെതർ അരപ്പട്ടയെ ആദരവോടെ ഞാനൊന്നു തൊട്ടു നോക്കി. ആശാന്റെ ജീവിതത്തിന്റെ  തീക്ഷ്ണമായ നാൾവഴികൾ ആ സ്പർശനത്തിൽ  എന്റുള്ളിലൂടെ ചൂളം വിളിച്ചു കടന്നുപോയി.

5

സിവിൽ ഫോർമാൻ ആയ ഗുലാം ഖുർഷിദ് ഭായിയുടെ നാട്ടുകാരനാണ്.  പക്ഷെ അയാൾ തന്നെയാണ് ആശാന്റെ മനസ്സിലെ ഏറ്റവും വലിയ ശത്രുവും. പ്രായോഗികമായി ആളുകളെ അനുനയിപ്പിച്ച് ജോലി നടത്തുന്നതിൽ വിദഗ്ധനാണ് ഗുലാം. എങ്കിലും ഇവരുടെ ഇടയിൽ രൂപപ്പെടുന്ന ചെറിയ ഈഗോ പ്രശ്നങ്ങൾ നിരവധി തവണ   ചെറു വഴക്കുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ദിവസം അത് ഗുരുതരമായി വലിയൊരു പ്രശ്നമായി ഭവിക്കുകയും ചെയ്‌തു.

അലറിക്കൊണ്ട് എന്റടുത്തേയ്ക്ക് വരുന്ന ആശാനെയാണ് അന്ന് ഞാൻ കാണുന്നത്. വില കുറഞ്ഞ തമ്പാക്കൂ ചവച്ചു കിട്ടിയ ലഹരി പകർന്ന  ശൗര്യത്തോടെ ആശാൻ എന്നോട് പറഞ്ഞു:

” എനിക്ക് കൊല്ലണം . ഗുലാം ഇനി ഈ ലോകത്ത് ജീവിച്ചിരിക്കാൻ  പാടില്ല.”

ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു:

” എന്ത് പറ്റി  ഖുർഷിദ് ഭായി, എന്താ പ്രശ്‌നം ? ”

” അവൻ നമ്മുടെ ജോലിക്ക് വേണ്ട ഹെൽപ്പറെ തരുന്നില്ല. രണ്ട് പണിക്കാരുടെ മുൻപിൽ വച്ച് എന്നെ പരിഹസിച്ചു. ഞാൻ ഒരു പണിയും അറിയാത്ത ഫോർമാൻ  ആണത്രെ.”

ഇത് പറഞ്ഞു കഴിഞ്ഞതും ആ വഴി വന്ന ഗുലാമിന്റെ മുൻപിലേക്ക് ആക്രോശത്തോടെ അദ്ധേഹം ചാടി വീണു. തുടർന്ന് ഷർട്ടിന്റെ കോളർ പിടിച്ച് ഗുലാമിനെ വട്ടം തിരിക്കാൻ തുടങ്ങി. ഭൂമി തിരിയുകയാണോ താൻ  തിരിയുകയാണോ എന്നറിയാതെ ഗുലാമിന്റെ ബോധവും ഒപ്പം  കറങ്ങുന്നുണ്ടായിരുന്നു. യുദ്ധഭൂമിയിലേക്ക് ഇടിച്ചു കയറി രണ്ടു പേരെയും എന്റെ രണ്ടു  കൈകളിലാക്കി എങ്ങനെയൊക്കെയോ ഞാൻ അകറ്റി നിർത്തി. ബോക്സിങ്ങിൽ കരുത്തുറ്റ മത്സരാർത്ഥികളെ ഇടയിൽ നിന്ന്  അനുനയിപ്പിക്കുന്ന റഫറിയെപ്പോലെ   ഒരു വിധം പാടു പെട്ട് അവരെ രണ്ടു വഴിക്ക് അവസാനം പറഞ്ഞയച്ചു.

ഒന്ന് രണ്ടാഴ്ച ഖുർഷിദും ഗുലാമും പരസ്പരം സംസാരിച്ചതേയില്ല. കണ്ടു കഴിഞ്ഞാൽ തല താഴ്ത്തിയെ ഇരുവരും നടക്കൂ.  പിന്നീടെപ്പോഴോ  ആ മഞ്ഞുരുകിത്തുടങ്ങിയതായി അറിഞ്ഞു.  കുറെ നാളുകൾക്ക് ശേഷം ഗുലാമിനൊപ്പം  തമാശ പറഞ്ഞു നാസ്ത (പ്രഭാത ഭക്ഷണം) കഴിക്കുന്ന ഖുർഷിദ് ആശാനെ ഞാൻ  കണ്ടു. ”ഇത്രേയുള്ളോ നിങ്ങടെ പിണക്കം” എന്ന് ചോദിച്ചപ്പോൾ  കുലുങ്ങി കുലുങ്ങിയുള്ള ഒരു ചിരി ചിരിച്ച്  ചെറു നാണത്തോടെ ആശാൻ നടന്നു പോയി.

ലേബർ ക്യാമ്പിൽ    കഴിയുന്ന നിർമ്മാണ തൊഴിലാളി സമൂഹത്തിന്റെ ജീവിതം കഷ്ടതകളും പരാധീനതകളും നിറഞ്ഞതായിരുന്നു. രാവിലെ നാല് മണിക്ക് മുൻപേ എഴുന്നേറ്റ് അന്നേക്കുള്ള ഭക്ഷണവും  തയ്യാറാക്കി പ്ലാസ്റ്റിക് കവറുകളിൽ നിറച്ചിട്ടാണ് അവർ ജോലിക്കിറങ്ങുക. രണ്ടു നേരമേ ദിവസവും  ആഹാരം കഴിക്കൂ. 10 മണിക്കൂറിലധികം പൊരി വെയിലത്തുള്ള   ജോലിയും  കഴിഞ്ഞു ക്യാമ്പിൽ തിരിച്ചെത്തുമ്പോഴേയ്ക്കും രാത്രിയോടടുത്തിരിക്കും. ആഡംബരങ്ങൾ വേണ്ടെന്നു വച്ച് ചിലവ് പരമാവധി കുറച്ചാൽ മാത്രമേ തുച്ഛമായ ശമ്പളത്തിൽ നിന്ന് എന്തെങ്കിലും മിച്ചം വരുത്തി   നാട്ടിലേക്ക് അയക്കാൻ കഴിയൂ. താമസം മാത്രം സൗജന്യമാണ് എന്നുളത്താണ് ആകെയുള്ള ഒരാശ്വാസം.

പ്രവാസി കമ്പനി തൊഴിലാളികളാണ് ഈ നാട്ടിൽ ഏറ്റവും ബുദ്ധിമുട്ടി ജീവിക്കുന്നതെന്ന് ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. ഞാനും അത്തരത്തിൽ തന്നെയായിരുന്നു ചിന്തിച്ചിരുന്നത്, ജാഫറിനെ പരിചയപ്പെടുന്നത് വരെ മാത്രം!

ഏകദേശം നാലഞ്ചു മാസം കഴിഞ്ഞപ്പോൾ ഖുർഷിദ് ആശാന്റെ ശിക്ഷണത്തിൽ ജോലിയോടൊപ്പം അത്യാവശ്യം ഹിന്ദിയും സംസാരിക്കാൻ എനിക്ക് സാധിച്ചു തുടങ്ങി. ആ ദിവസങ്ങളിലാണ് ജാഫറിനെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്.  കോൺക്രീറ്റ് സ്ലാബ് നിർമാണത്തിനുള്ള കമ്പികൾ ഉറപ്പിക്കുന്ന സ്റ്റീൽ ഫിറ്റർമാരുടെ   സഹായിയായിട്ടാണ് ജാഫർ എന്റെ മുൻപിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇലക്ട്രീഷ്യന്മാരുടെ കൂടെയും മറ്റൊരിക്കൽ താബൂക്ക് ഇറക്കി വയ്ക്കുന്നവരുടെ  സംഘത്തിലും അയാളെ ഞാൻ കണ്ടു. എല്ലാ ദിവസവും സിവിൽ എൻജിനീയർ ആയ സാജിദിന്‌ പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു കൊടുക്കുന്നതും ഇതേ മനുഷ്യൻ തന്നെ.

പിന്നീട്  ഒരു കാര്യം മനസ്സിലായി, രാവിലെ വരുമ്പോഴോ തിരിച്ചു പോകുമ്പോഴോ ജാഫർ ഞങ്ങളുടെ ഒപ്പമുണ്ടാകാറില്ല. അയാൾ സൈറ്റിനോട് ചേർന്നുള്ള പലകയും ജിപ്സം ബോർഡും ചേർത്തുണ്ടാക്കിയ താത്കാലിക ഷെഡിലാണ് താമസിക്കുന്നത്. എല്ലായിടത്തും കർമ്മ നിരതനായി കാണപ്പെടുന്ന ജാഫറിനെക്കുറിച്ച് ഖുർഷിദ് ആശാനോട് ഞാനൊരിക്കൽ  സംസാരിച്ചു. ആശാൻ എന്നോടു പറഞ്ഞു:

” അവൻ കല്ലീവല്ലി യാ . എന്ത് പണി വേണമെങ്കിലും ചെയ്യും.”

‘കല്ലീവല്ലി.’ ?

ആദ്യമായിട്ടായിരുന്നു ആ വാക്ക് കേൾക്കുന്നത്. അതിന്റെ അർത്ഥം എന്താണെന്നു തിരക്കിയപ്പോൾ അറിഞ്ഞു തുടങ്ങിയത് അമ്പരപ്പെടുന്ന ഒരു സമൂഹത്തിന്റെ അവിശ്വസീനമായ  കുറേ ജീവിതക്കാഴ്ചകളായിരുന്നു.

അനുമതിയില്ലാതെ നിയമം ലംഘിച്ച് ഈ നാട്ടിൽ താമസിക്കുന്നവരാണ് കല്ലീവല്ലികൾ.

നിയമ മുദ്രകളേതുമില്ലാതെ ഒളിച്ചുകടന്ന് ജീവിതക്കടൽ നീന്തിക്കയറാൻ അഭയം തേടുന്ന  ഒരു കൂട്ടം ഹത ഭാഗ്യർ. ആട് ജീവിതം പോലെ ഒളിജീവിതം നയിച്ച് അന്നത്തിനുള്ള വക കണ്ടെത്തുന്നവർ.

അവർക്ക് വിസയില്ല .

എമിറേറ്റ്സ് ഐഡി ഇല്ല.

ആരോഗ്യ ഇൻഷുറൻസില്ല.

മതിയായ താമസ കുടിയേറ്റ രേഖകളില്ല.

പലപ്പോഴും പേര് പോലും യഥാർത്ഥമാകണമെന്നില്ല.

കമ്പനിയിലെ  നിയമാവലികളും ചട്ടക്കൂടുകളും ഇക്കൂട്ടരെ ബാധിക്കാറുമില്ല

.

അധികാരികളുടെ കണ്ണ് വെട്ടിച്ചാണ്  അനധികൃതമായി ഇവർ രാജ്യത്ത് കുടിയേറുന്നത്. കല്ലീവല്ലികൾ ജോലി ചെയ്യന്നതും അവർക്ക് ജോലി നൽകുന്നതും നിയമ വിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ നല്ല പിഴയും ഗവൺമെന്റ് കമ്പനികളിൽ നിന്ന് ഈടാക്കും. പക്ഷെ സാമ്പത്തിക ലാഭം മുന്നിൽക്കണ്ട് ചില കമ്പനികൾ കല്ലീവല്ലികൾക്ക് ജോലി നൽകാറുണ്ട്. സ്വന്തം  തൊഴിലാളികളേക്കാൾ എത്ര ജോലി വേണമെങ്കിലും ഇവരെക്കൊണ്ട്  ചെയ്യിപ്പിക്കാം.  വളരെ തുച്ഛമായ വേതനത്തിൽ പണിയെടുക്കാൻ അവർ  സന്നദ്ധരുമാണ്. താമസം പോലും നൽകണമെന്നു നിർബന്ധവുമില്ല. അതുകൊണ്ടാണ് യാതൊരു ബാധ്യതയുമില്ലാത്ത ഈ വിഭാഗക്കാരെ നിയമങ്ങളുടെ അതിർത്തികൾ ഭേദിച്ചുകൊണ്ടു ചിലർ ജോലിക്ക് വയ്ക്കുന്നത്.

29 വയസ്സ് പ്രായമുള്ള ജാഫർ 4 കുട്ടികളുടെ പിതാവാണ്. പാകിസ്താനിലെ പെഷാവറിനടുത്തുള്ള ഏതോ മലയോര ഗ്രാമത്തിലാണ് വീട്. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക പ്രാരാബ്ധങ്ങൾ കാരണം അവന് പഠിത്തം നിർത്തേണ്ടി വന്നു. ചെറുപ്രായത്തിൽ തന്നെ നാട്ടിൽ പല ജോലികളും ചെയ്ത് കുടുംബം പുലർത്തേണ്ട ചുമതലകൾ ആ ബാലൻ ഏറ്റെടുത്തു. 16 ആമത്തെ വയസ്സിൽ വിവാഹവും കഴിഞ്ഞു. മൂന്ന് മക്കൾ ഉണ്ടായതിനു ശേഷമാണ് ജാഫർ ദുബായിയിലേക്ക് വരാൻ ശ്രമിക്കുന്നത്.

ആദ്യത്തെ തവണ സന്ദർശക വിസയിൽ ഇവിടേക്ക് വന്നു. ജോലിക്കായി പല കമ്പനികൾ കയറിയിറങ്ങിയെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ 3 മാസത്തെ വിസാ കാലാവധി കഴിഞ്ഞിട്ട് തിരിച്ച് പോകാതെ അഭയാർത്ഥിയായി ഇവിടങ്ങു കൂടി.

നിർമ്മാണ തൊഴിലാളിയായും വില്ലകളിലെ ജോലിക്കാരനായും ഫോൺ കാർഡുകൾ   വിൽപ്പന നടത്തിയും അവൻ വരുമാനത്തിനുള്ള വക കണ്ടെത്തിത്തുടങ്ങി. ഒടുവിൽ 3  വർഷങ്ങൾക്ക് ശേഷം മിച്ചം പിടിച്ച കുറച്ച് കാശുമായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കല്ലീവല്ലികൾക്ക് തിരിച്ചു പോകാൻ ഒരു വഴിയേ ഉള്ളൂ . പോലീസിൽ പിടി നൽകുക.

ജാഫർ നേരെ പോയി ഒരു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറച്ച് ദിവസത്തെ ജയിൽവാസത്തിനു ശേഷം ഗവൺമെന്റ് അവനെ നാടുകടത്തി. കല്ലീവല്ലികളെ പറഞ്ഞയക്കുമ്പോൾ അധികാരികൾ അവരുടെ പാസ്പോർട്ട് പകർപ്പുകളും വിരലടയാളങ്ങളും കണ്ണുകളുമെല്ലാം സ്കാൻ ചെയ്ത് സൂക്ഷിച്ചു വയ്ക്കും. പിന്നീടൊരിക്കലും നിയമപരമായി വിസയെടുത്ത് ഇക്കൂട്ടർക്ക് യു.എ.ഇ  യിൽ പ്രവേശിക്കാൻ സാധിക്കില്ല.

2hxqALVt

(ജാഫർ ) 

നാട്ടിലെത്തിയ  ജാഫർ ആദ്യംതന്നെ തന്റെ  സ്വപ്ന ഭവനത്തിന്റെ നിർമ്മാണ പണികൾ ആരംഭിച്ചു. കയ്യിൽ കരുതിയ കാശെല്ലാം മാസങ്ങൾക്കുള്ളിൽ തന്നെ ചിലവഴിക്കേണ്ടി വന്നു. അപ്പോഴേക്കും കുട്ടികൾ വിദ്യാലയത്തിൽ പോകാൻ തുടങ്ങിയിരുന്നു. വിധി വീണ്ടും ഇല്ലായ്മകളുടെ കൂരമ്പുകൾ എറിഞ്ഞു തുടങ്ങിയപ്പോൾ ജാഫറിന് വീണ്ടും കടൽ കടക്കേണ്ട തീരുമാനമെടുക്കേണ്ടി വന്നു. പക്ഷെ ഇത്തവണ വിസയെടുത്ത് വിമാനത്തിൽ യാത്ര ചെയ്ത് സ്വർണ  മണ്ണുള്ള ദേശത്ത് കാലെടുത്ത് വയ്ക്കാൻ സാധിക്കില്ല. പിന്നെങ്ങനെ പോകും ?

ഒരു സുഹൃത്തായിരുന്നു ജാഫറിന് ആ വഴി ഉപദേശിച്ചത്. ബലൂചിസ്ഥാനിൽ നിന്ന് ബോട്ട് മാർഗം ഇറാൻ വഴി ഒമാനിൽ എത്തിച്ചേരാം. 20 ദിവസത്തോളം സമയമെടുക്കും. ഒമാനിലെത്തിയാൽ കടലിനോട് ചേർന്നുള്ള കുറച്ച് ദൂരം നീന്തുകയും വേണം.  അവിടെ നിന്ന് വലിയ ട്രൈലെറിൽ ആരുമറിയാതെ അബുദാബി വഴി ദുബായിയിലേക്ക്. എല്ലായിടത്തും സഹായത്തിന് ഇടനിലക്കാരുണ്ടായിരിക്കും. അധികൃതരുടെ കണ്ണ് വെട്ടിച്ച് യാത്ര ചെയ്യാനുള്ള സൗകര്യങ്ങളൊക്കെ അവർ ചെയ്ത് തരും.പക്ഷെ  ഇതിനെല്ലാം കൂടി പതിനായിരം ദിർഹത്തിനു മുകളിൽ ഏജന്റിന് നൽകണം. കടം വാങ്ങിയും ഭാര്യയുടെ സ്വർണ്ണ മാല  വിറ്റും അതിനുള്ള വക കണ്ടെത്തി വീണ്ടും സ്വപ്നങ്ങളുടെ പറുദീസയിൽ ജാഫർ വന്നിറങ്ങി.

തുടർന്ന് നടത്തിയ അന്വേഷണങ്ങളായിരുന്നു ജാഫറിനെ ഞങ്ങളുടെ കമ്പനിയിൽ എത്തിച്ചത്. ആദ്യമൊക്കെ നിർമ്മാണ ജോലികൾ മാത്രമായിരുന്നു അയാൾ ചെയ്തിരുന്നത്. ദിവസങ്ങൾ കഴിയുന്തോറും ജോലിയിലെ മികവും സത്യസന്ധതയും കൊണ്ട്  താൻ വിശ്വസിക്കാൻ കൊള്ളുന്നവനാണെന്നുള്ള  ചിന്ത  മറ്റുള്ളവരിൽ ജാഫർ വേഗത്തിൽ  ഉണ്ടാക്കിയെടുത്തു. അങ്ങനെ  ജോലി കഴിഞ്ഞിട്ടുള്ള സൈറ്റ് സെക്യൂരിറ്റി പണികളും അവൻ ചെയ്ത് തുടങ്ങി. കാലങ്ങൾ കഴിയുന്തോറും ഒരു ഓൾ റൗണ്ടർ ജോലിക്കാരനായി ആ കല്ലീവല്ലി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ഏകദേശം 6 വർഷത്തിന് മുകളിലായി ജാഫർ കമ്പനിയിലെ വിവിധ സൈറ്റുകളിൽ ജോലി ചെയ്യുന്നു.

ഇത്രയും റിസ്ക് എടുത്തിട്ട് നിയമവിരുദ്ധമായി ഇവിടെ നിൽക്കണോ എന്ന് ഒരിക്കൽ ഞാൻ  അവനോട് ചോദിച്ചു. കീറി മുഷിഞ്ഞ വസ്ത്രത്തിനകത്തെ രൂപത്തിൽ നിന്നും കേട്ട പ്രതീക്ഷ നിറഞ്ഞ മറുപടി ഇതായിരുന്നു:

“മ്മ്…ശരിയാ മഹേഷ് ഭായി. എനിക്കേ വിദ്യാഭ്യാസമില്ല. അതുകൊണ്ട്    മക്കളെയെങ്കിലും  നന്നായി പഠിപ്പിക്കണം.  മൂന്ന് പേരും ഇപ്പോ ഗ്രാമത്തിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നുണ്ട് . വീട് പണി തീർക്കുകയും  വേണം. ഇതെല്ലാം കഴിഞ്ഞാലേ ഇവിടുന്ന് പോകാൻ പറ്റൂ.”

ഒരിക്കൽ സാജിദിന്‌ ഉച്ചഭക്ഷണം വാങ്ങാൻ പോയ ജാഫർ പെട്ടെന്ന് തന്നെ തിരിച്ചു വന്നു . അവൻ കിതച്ചുകൊണ്ട് പറഞ്ഞു :

” സാജിദ് ഭായി,  വഴിയിൽ പോലീസിനെ കണ്ടു . അതുകൊണ്ട് ഭക്ഷണം വാങ്ങാൻ പറ്റിയില്ല . കുറച്ചു കഴിഞ്ഞു പോകാം. ”

പരിഭ്രാന്തമായ മുഖത്തോടെ ജാഫർ  തന്റെ മുറിക്കകത്തേയ്ക് അവശതയോടെ നടന്നു പോയി.

തൊഴിൽ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നിയമപാലകരുടെ കൈക്കുരുക്കിൽപെട്ട് ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെടാം എന്ന തോന്നലോടെയാണ്   കല്ലീവല്ലികൾ ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത്. അതുകൊണ്ട് തന്നെ ചിരിക്കുന്ന മുഖങ്ങൾക്കുളിലെ അകത്തട്ടിൽ  ഭീതിയുടെ ഒരു നിഴൽ എപ്പോഴും അവരെ  ഭരിച്ചുകൊണ്ടിരിക്കും.

നാട്ടിലേക്ക് കാശ്  അയക്കുന്നത് പരിചയമുള്ള മറ്റാരുടെയെങ്കിലും സഹായത്തോടെയാണ് . ഏറ്റവും ബുദ്ദിമുട്ടുക  ആരോഗ്യപരമായ പ്രശ്നങ്ങൾ ബാധിക്കുന്ന നേരത്താണ്. എമിറേറ്റ്സ് ഐഡി ഇല്ലാതെ ഒരു ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കില്ല. അതുകൊണ്ടു തന്നെ എത്ര ഗുരുതര അസുഖങ്ങൾ വന്നാലും സ്വയം സഹിച്ചും അനുഭവിച്ചും നിൽക്കുക മാത്രമാണ് ഏക പോംവഴി. തന്റൊരു കല്ലീവല്ലി സുഹൃത്ത് കാലൊടിഞ്ഞു മാസങ്ങളോളം   ജോലിക്കു പോകാതെ പട്ടിണി കിടന്ന് ജീവിച്ച കാര്യം  ജാഫർ ഒരിക്കൽ ഞങ്ങളോട് പറഞ്ഞിരുന്നു.

എന്തുകൊണ്ടായിരിക്കാം ഇത്രയും ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതം നയിച്ച് കല്ലീവല്ലികൾ ഈ നാട്ടിൽ പിടിച്ചു നിൽക്കുന്നത്?

കാരണം അവരെ നയിക്കുന്നത് വിശപ്പിന്റെ രാഷ്ട്രീയം മാത്രമാണ് . അവിടെ മുദ്രാവാക്യങ്ങളും സമരങ്ങളും ഹർത്താലുകളും രാഷ്ട്രീയ കൊലകളും അതിർത്തിപ്രശ്നങ്ങളും എല്ലാം അപ്രസക്തമാകുന്നു. അല്ലെങ്കിലും ഭക്ഷണത്തേക്കാൾ വലുതായ എന്ത് പ്രത്യയശാസ്ത്രമാണ് നമ്മുടെയൊക്കെ ജീവിതത്തിലുള്ളത് ?

മാതൃ രാഷ്ട്രങ്ങൾ   തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ   ഒരിക്കലും ജാഫറുൾപ്പെടുന്ന പാകിസ്താനികളുമായി അകൽച്ചയുണ്ടാകുന്നതിന് ഞങ്ങൾക്ക് കാരണമായിട്ടില്ല. സഹൃദയത്വവും ലാളിത്യവും പച്ചകളെന്ന് നമ്മൾ കളിയാക്കി വിളിക്കുന്ന കുറേ പാകിസ്താനികളിൽ കാണാൻ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടാണ് ജാഫറും കമ്പനിയിലെ ഡ്രൈവർമാരായ ഖയാൽ ഭായിയും ബഷീർ ഭായിയും ആരിഫ് ഭായിയും  ഓഫീസ് സെക്രട്ടറി ഇഷ്‌ത്യാഖുമെല്ലാം എന്റെ ഏറ്റവും പ്രിയപ്പെട്ടവരായി മാറിയത്.

ഏകദേശം 2 വർഷം കഴിഞ്ഞപ്പോൾ പ്രൊജെക്ട് പൂർത്തീകരിച്ച് ഞങ്ങളെല്ലാവരും ഹെഡ് ഓഫിസിലേക്ക് തിരിച്ചു പോയി. ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ലേബർ ക്യാംപ്  ഏറ്റെടുക്കുന്നത് വരെ സൈറ്റ് സെക്യൂരിറ്റിയായി ജാഫർ അവിടെ ജോലി ചെയ്തു . അതിനു ശേഷം  അവനും വേറെ തൊഴിലന്വേഷിച്ചു തന്റെ അനിശ്ചിത യാത്ര തുടർന്നു.

തലപ്പത്തിരിക്കുന്ന അധികാരികളുടെ കഴിവുകേടുകൾ കാരണം  പുതിയ പ്രൊജെക്ടുകൾ ഒന്നും കമ്പനിയ്ക്ക് ലഭിക്കാതെയായി. ജോലിയില്ലാതെ ശമ്പളം വാങ്ങുന്ന അവസ്ഥ തുടക്കത്തിൽ രസകരമായിരുന്നെങ്കിലും ക്രമേണ വിരസത വല്ലാത്ത മടുപ്പ് സൃഷ്ടിച്ചു.,  യാദൃശ്ചികമായി ആയിടെ വന്നുചേർന്ന ഒരു ജപ്പാൻ ബഹുരാഷ്ട്ര കമ്പനിയുടെ ജോബ് ഇന്റർവ്യൂവിൽ ഞാൻ  അങ്ങനെ പങ്കെടുത്തു. ഭാഗ്യദേവതയുടെ കടാക്ഷം കാരണം മെച്ചപ്പെട്ട ശമ്പളത്തിൽ എനിക്കാ ജോലി ലഭിച്ചു. മറ്റൊന്നും ആലോചിക്കാതെ  സുരക്ഷിതമായ പുതിയ  താവളത്തിലേക്ക് ഞാനും എന്റെ  ജീവിതം പറിച്ചു നട്ടു.

മാസങ്ങൾ കടന്നുപോയി. കുറെ ദിവസങ്ങൾക്ക് ശേഷമാണ് ഖുർഷിദ് ആശാനെ ഫോണിൽ വിളിക്കുന്നത്. നേരിൽ കണ്ടിട്ട് കുറേ കാലമായല്ലോ എന്ന പരിഭവം പറഞ്ഞപ്പോൾ ” അങ്ങനെയെങ്കിൽ  നാളെ തന്നെ കണ്ടേക്കാം” എന്ന ആശാന്റെ ആശ്വാസ മറുപടി. അടുത്ത ദിവസം തന്നെ ഖുർഷിദ് ആശാൻ കരാമയിലെ  എന്റെ ഫ്ലാറ്റിലേക്ക് വന്നു. സ്നേഹാശ്ലേഷങ്ങൾക്ക് ശേഷം ദീർഘ നാളത്തെ വിശേഷങ്ങൾ പരസ്പരം പങ്കു വച്ചു. തുടർന്ന് ഞാനും സബിയും ആശാനും പുറത്ത് പോയി ആഹാരം കഴിച്ചു. സോനാപൂരിലേക്കുള്ള 33 ആം നമ്പർ ബസിൽ ഖുർഷിദ് ആശാനേ കയറ്റി വിടുമ്പോൾ സന്തോഷവും സന്താപവും സമ്മിശ്ര തോതിൽ എന്റെ മനസ്സിൽ അകാരണമായ എന്തോ ഒരസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയിരുന്നു. അത് ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് അടുത്ത ദിവസം തന്നെ വൈകീട്ട് ആശാന്റെ ഫോൺ വന്നു :

“പിരിച്ചു വിടുന്നവരുടെ ലിസ്റ്റ് വന്നിട്ടുണ്ട് . അടുത്ത മാസത്തോട് കൂടി ദുബായി വിടണം.”

ആനുകൂല്യങ്ങളും അവസാന ശമ്പളവും വാങ്ങി ഖുർഷിദ് ആശാൻ ഡൽഹിയിലേക്ക് വിമാനം കയറി. അകലെയാണെങ്കിലും ഇപ്പോഴും മാസത്തിലൊരിക്കൽ ഞങ്ങൾ ഫോണിലൂടെ സംസാരിക്കാറുണ്ട്. ആശാനും ശിഷ്യനും തമ്മിലുള്ള ബന്ധം കാലത്തെ അതിജീവിക്കുന്നതാണല്ലോ.

അറബിയുടെ വില്ലയിലെ പണിയും ഷാർജയിലെ ബിൽഡിങ്ങുകളുടെ അറ്റകുറ്റ പണികളുമായി ഗുലാം ഇപ്പോഴുംആ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു. കടുത്ത പ്രമേഹ രോഗിയാണെങ്കിലും പാവത്തിന് കുറച്ചു കാലം കൂടി ഇവിടെ നിൽക്കേണ്ടി വരും.

ഇന്നലെ വീണ്ടും ജാഫറിനെ എനിക്കോർമ്മ വന്നു!

അവന്റെ രണ്ടു നമ്പറുകളിലും വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ഡ് ഓഫ് ആയിരിക്കുന്നു .

എവിടെയായിരിക്കും അവനിപ്പോ ?

ഒരുപക്ഷേ , ഏതെങ്കിലും ദേശത്തെ  കെട്ടിട നിർമ്മാണ സൈറ്റിൽ  തന്റെ സ്ഥിരം ജോലികൾ ചെയ്യുന്നുണ്ടായിരിക്കും.

അല്ലെങ്കിൽ പോലീസിൽ പിടി കൊടുത്ത് ജയിൽവാസമനുഭവിച്ചു പാകിസ്താനിലേക്ക് വീണ്ടും നാട് കടത്തപ്പെട്ടിട്ടുണ്ടായിരിക്കും.

അതുമല്ലെങ്കിൽ നാട്ടിലുള്ള ഏജന്റിനോട് വീണ്ടും കടൽ കടക്കാനുള്ള വഴികൾ ആരായുന്നുണ്ടായിരിക്കും.

“മഹേഷ് ഭായി, മക്കളെയെങ്കിലും  നന്നായി പഠിപ്പിക്കണം. വീട് പണി തീർക്കുകയും  വേണം. ഇതെല്ലാം കഴിഞ്ഞാലേ ഇവിടുന്ന് പോകാൻ പറ്റൂ.”

ആ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്!

 

Written by

MAHESH LAL

E-Mail:mahi221b@gmail.com

Mob: +971553794784

——————————————————————End————————————————————-

Post Views: 24
9
Mahesh Lal

കടലോളം ചിന്തകളും കുന്നോളം വായനയും കുന്നിക്കുരുവോളം എഴുതുകയും ചെയ്യുന്ന ഒരു ആത്മാന്വേഷകൻ.

5 Comments

  1. സിന്ധു . on August 20, 2023 8:54 AM

    നന്മയുള്ള ആ മനുഷ്യന്റെ ശബ്ദം വീണ്ടും കേൾക്കാൻ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ …..

    Reply
  2. Vallolis Punyalan on August 19, 2023 11:49 PM

    നല്ലെഴുത്ത് മഹേഷ് ഭായ് 😘🥰

    Reply
    • Mahesh Lal on August 20, 2023 12:19 AM

      Thank you😇

      Reply
  3. Mahesh Lal on August 19, 2023 11:06 PM

    Thank you 😇

    Reply
  4. Sobha Narayanasharma on August 19, 2023 10:18 PM

    വളരെ മികച്ച എഴുത്ത്.. ഞാനും 15കൊല്ലം പ്രവാസിയായിരുന്നു. DIP ക്കുള്ളിൽ ജോലി ചെയ്തിട്ടുമുണ്ട്. വളരെ റിയലിസ്റ്റിക് ആയ ചിത്രമാണ് താങ്കൾ അക്ഷരങ്ങളിലൂടെ വരച്ചിട്ടത്. 👍👍👍👌👌ഇത്തരം കഥാപാത്രങ്ങളെ… ജീവിതങ്ങളെ ഞാനും നേരിൽ കണ്ടിട്ടുണ്ട്. താങ്കൾ പറഞ്ഞതുപോലെ നന്മയുള്ള പാകിസ്ഥാൻകാരെ ആണ് ഞാനും കണ്ടുമുട്ടിയിട്ടുള്ളത്.ജാഫറും കുർഷിദ് ആശാനുമൊക്കെ ഇപ്പോൾ എനിക്കും സുപരിചിതർ ആയിക്കഴിഞ്ഞിരിക്കുന്നു താങ്കളുടെ ആഖ്യാന മികവുമൂലം. ആശംസകൾ 🌹🌹🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.