Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവൾ സീമ..
ഓർമ്മകൾ സൗഹൃദം

അവൾ സീമ..

By sreeSeptember 27, 20236 Comments3 Mins Read167 Views
Bookmark Now
Please login to bookmark Close

No account yet? Register

എയർപോർട്ടിൽ വച്ച് അപ്രതീക്ഷിതമായാണ് സീമയെ കണ്ടത്. അതും 15 വർഷങ്ങൾക്കു ശേഷം. ഞാന്‍ കുടുംബത്തിനൊപ്പം വേനലവധി ചിലവഴിക്കാൻ വിദേശത്തുനിന്നും കേരളത്തിലേയ്ക്കും അവൾ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേയ്ക്കും.

വർഷങ്ങൾ സീമ യിൽ വരുത്തിയ മാറ്റങ്ങൾ നന്നായി പ്രകടമായിരുന്നു. വെളുത്തുമെലിഞ്ഞിരുന്ന അവൾ നന്നായി തടിച്ചിരുന്നു, അലക്ഷ്യമായ വസ്ത്രധാരണവും കണ്‍തടങ്ങളിൽ പടർന്നു പിടിച്ച കറുപ്പ്നിറവും നരകയറിതുടങ്ങിയ ശോഷിച്ച മുടിയും ഒക്കെ അത്ര സുഖകരമല്ലാത്ത ഒരു ജീവിതത്തിന്റെ പ്രതിഭലനമായാണെനിക്ക് ആദ്യ നോട്ടത്തിൽ തന്നെ തോന്നിയത്. മാറിയ രൂപതിനതീതമായി അവളുടെ കണ്ണുകളിലെ ആ പഴയ നിസ്സംഗ ഭാവത്തിനു മാത്രം ഒരു മാറ്റവുമില്ലായിരുന്നു. അവധിക്കാലം തീരുന്നതിനു മുൻപ് തീർച്ചയായും കാണണം എന്ന് പറഞ്ഞു അവൾ വീടിന്റെ വിലാസവും മറ്റും തന്നു. കുടുംബത്തെ പറ്റിയുള്ള എന്റെ അന്വേഷണത്തിന് ഒരു വ്യക്തമായ മറുപടി തരാന്‍ അവൾ അന്ന് കൂട്ടാക്കിയില്ല, ഒറ്റയ്ക്കാണ് വന്നത് എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറിയ സീമ കൂടുതലും എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയായിരുന്നു. 

സീമ പണ്ടും അങ്ങനെ തന്നെ ആയിരുന്നു, കോളേജിൽ ഞാൻ ഹോസ്റ്റലിലായിരുന്നു, അവൾ നഗരവാസിയും. അക്ഷരമാലാമുറയ്ക്ക് ക്രമീകരിച്ചിരുന്ന ക്ലാസിൽ എന്റെ അടുത്ത റോൾ നമ്പറായിരുന്നു സീമയ്ക്ക്, പ്രോജെക്ടിനും ലാബിനും ഒക്കെ ഞങ്ങൾ ഒരേ ബാച്ചിൽ. അങ്ങനെയാണ് ആ സൗഹൃദം ഉടലെടുത്തതും. പൊതുവെ മിതഭാഷിയും നാണം കുണുങ്ങിയുമൊക്കെയായ ഗ്രാമീണയായ എന്നെയും തോൽപ്പിക്കുന്ന സ്വഭാവമായിരുന്നു നഗരത്തിൽ ജനിച്ചു വളർന്ന അവൾക്ക്. ഒരിക്കലും മനസ്സ് തുറന്നു അവള്‍ ആരോടും സംസാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ വ്യക്തിജീവിതത്തെ പറ്റി ഞങ്ങൾ കൂട്ടുകര്‍ക്കൊന്നുമറിയുമായിരുന്നില്ല. പക്ഷേ അവൾ നല്ലൊരു സുഹൃത്തായിരുന്നു, നമുക്കെന്തും പറയാവുന്ന, സൗമ്യമായി സംസാരിച്ചു, എല്ലാവരോടും നന്നായി പെരുമാറാനറിയാവുന്ന  സ്വഭാവ മഹിമയുള്ള കുട്ടി.

ഒരിക്കല്‍ ഞങ്ങൾ കൂട്ടുകാര്‍ അവളുടെ വീട്ടിൽ പോയിരുന്നു. സെക്രറ്ററിയേറ്റിൽ ഉയര്‍ന്ന ഉദ്യോഗസ്ഥയായ അമ്മയോടോപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്‌. ആ വീട്ടിലെ സ്വീകരണമുറിയിലെ പുസ്തക ശേഖരം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു അമ്മയും മകളും. ആ ബുക്ക്‌ ഷെല്‍ഫിന്റെ അരികിലായി ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും ഫ്രെയിം ചെയ്ത ഫോട്ടോ ഞങ്ങൾ കണ്ടു. അത്  അവളുടെ അനിയത്തിയും അച്ഛനുമാണെന്നു അവൾ പരിചയപ്പെടുത്തി, അവരിപ്പോൾ കൂടെയില്ല എന്നും. പതിവുപോലെ കൂടുതൽ വിശദീകരണത്തിന് അവൾ മുതിർന്നില്ല.

തിരിച്ചു ഹോസ്റ്റലിൽ വന്നു അന്ന് രാത്രി ഏറെ വരെയും സീമയുടെ ജിവിതത്തിന്റെ കാണാപ്പുറങ്ങൾ ഞങ്ങൾ ചര്‍ച്ചാവിഷയമാക്കി. അച്ഛനും അനിയത്തിയും വേറിട്ടു താമസിക്കുന്നുണ്ടാവുമോ, അതോ ജീവിച്ചിരിപ്പുണ്ടാവില്ലേ ഇങ്ങനെ പല സംശയങ്ങളും കോളേജു കഴിഞ്ഞു പിരിയുവോളവും ഞങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു, എന്ജിനീയറിംഗ് പഠനശേഷം ഏവരും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയായി, സീമയും. ജീവിതയാത്രയുടെ തോണിയില്‍ എന്റെ ജീവിതം നീങ്ങുമ്പോൾ പിന്നീടു സീമയും ഞങ്ങള്‍ക്ക് അജ്ഞാതമായിരുന്ന അവളുടെ ജീവിതതെപറ്റിയുള്ള ഉത്തരം കിട്ടാത്ത പല സമസ്യകളും എന്റെ ഓര്‍മകളിലും ഉറങ്ങിക്കിടന്നു. എങ്ങിനെയും ആ അവധിക്കാലത്തിനു മുന്‍പ് കാണണമെന്നുള്ള ഉറപ്പു ഞാൻ പാലിച്ചു. പഴയ സീമയില്‍ നിന്നും തികച്ചും വ്യത്യസ്തയായി എന്നെ അത്ഭുതപ്പെടുത്തി ആദ്യമായി അന്നവള്‍ വളരെ വാചാലയായി സംസാരിച്ചു. 

എന്ജിനീയറിംഗ്  പഠനത്തിനു ശേഷം, അന്ന് തൊഴിൽ വിപണി കൈയടക്കി തുടങ്ങിയിരുന്ന സോഫ്റ്റ്‌വെയർ മേഖലയുടെ ആസ്‌ഥാനമായിരുന്ന  ബാംഗ്ലൂരിലേയ്ക്ക് അവൾ കുടിയേറി, അധികം വൈകാതെ വിവാഹം കഴിഞ്ഞു ഡല്‍ഹിയിലെയ്ക്കും. ഡല്‍ഹി IIT യിൽ അധ്യാപകനായിരുന്നു ഭർത്താവ്, അവിടെ സ്ഥിരതാമസമാക്കിയ ഭര്‍തൃകുടുംബം. വളരെ ആഹ്ലാദകരമായിരുന്നു സീമയുടെ ആദ്യകാല വിവാഹ ജീവിതം. അവളുടെ ജീവിതത്തിലെ തന്നെ നിറമുള്ള ദിനങ്ങൾ. ഏകാന്തത കൂട്ടായിരുന്ന അവളുടെ പോയകാലത്തില്‍നിന്നും നിന്നും ആശ്വാസം എന്ന പോലെ എത്തിയ നല്ലൊരു കൂട്ടുകാരനും കൂടിയായിരുന്നു ഭര്‍ത്താവ്. IIT യിൽ തന്നെ റിസര്‍ച്ച് അസ്സോസിയേറ്റ് ആയി അവളും കൂടി അയാൾക്കൊപ്പം. 

എന്നാല്‍ അവളുടെ ഈ സന്തോഷദിനരാത്രങ്ങള്‍ക്ക് ആയുസ്സ് വളരെ കുറച്ചു മാത്രമെയുണ്ടായുള്ളൂ. വിധിയുടെ ക്രൂരത ആ ജീവിതത്തിന്റെ രണ്ടാം വേളയിൽ സീമയെ സമീപിച്ചത് മറ്റൊരു രൂപത്തിലായിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകാത്തതിന്‍റെ പേരിൽ ഭര്‍തൃവീട്ടുകാർ സീമയെ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. വിവാഹ സമയത്ത്  ജാതകം നോക്കിയ ജ്യോത്സ്യന്റെ പിഴവാണ് ഈ വിവാഹം നടക്കാൻ കാരണമെന്നും ഇനിയും സീമക്കൊപ്പം ജീവിച്ചാൽ അവരുടെ മകന്‍ മരണപ്പെടുമെന്നും ആ മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ, വിജയം കണ്ടെത്തിയ ജ്യോത്സ്യനും അവളുടെ ജീവിതത്തിന്റെ അന്നത്തെ ദുരവസ്ഥയ്ക്ക് മുഖ്യ ഹേതുവായിരുന്നു.. വേഗം വിവാഹമോചനം നടത്തി തങ്ങളുടെ  മകന്റെ ജീവിതം രക്ഷിക്കണമെന്ന് അവര്‍ നിരന്തരം സീമയുടെ അമ്മയെ നിര്‍ബന്ധിക്കാൻ  തുടങ്ങി. സീമയുടെ അമ്മ നിസ്സഹായയായിരുന്നു. തന്റെ അതെ ജീവിതം മകള്‍ക്കും  സംഭവ്യമാകുന്നത്‌ അവര്‍ക്ക് സങ്കല്‍പ്പിക്കുവാൻ പോലും ആകുമായിരുന്നില്ല.. ഈ വിവരമറിഞ്ഞ സീമ നിര്‍വികാരയായിരുന്നു. അവള്‍ക്കു അയാളെ വിട്ടുപോകാൻ ഒട്ടും  മനസ്സുവന്നില്ല. ആദ്യമൊക്കെ എതിർത്തുനിന്നുവെങ്കിലും മാതാപിതാക്കളുടെ നിരന്തര സമ്മർദ്ദത്തിൽ സീമയെ ഉപേക്ഷിക്കാൻ മകനും നിര്‍ബന്ധിതനായി. താമസിയാതെ വിവാഹമോചന നോട്ടീസിൽ ഒപ്പിട്ടു കൊടുക്കാൻ അവളും തയ്യാറായി, ഇത്രയും കാര്യങ്ങള്‍ അവൾ അന്നെന്നോട് പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അമ്മയ്ക്കൊപ്പം പഴയ ആ ജീവിതം തുടരുകയാണെന്നും. 

പിന്നീടു പലപ്പോഴും സീമ തന്ന ഫോണ്‍നമ്പറിൽ ഞാൻ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. അടുത്തകാലത്ത് വീണ്ടും ഞങ്ങളുടെ ഒരു സതീർഥ്യയിൽ നിന്നുമാണ് ഞാനീ  വിവരങ്ങള്‍ അറിഞ്ഞത്. വിവാഹ മോചനത്തിന് ശേഷം അധികം വയ്കാതെ  സീമയുടെ  ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചു. ഒന്നാലോചിക്കുമ്പോള്‍ സീമയില്‍ നിന്നും വേര്പിരിഞ്ഞതിനു ശേഷമാണ് അയാള്‍ മരിച്ചത്, അല്ലെങ്കില്‍ അന്ധമായ വിശ്വാസങ്ങളുടെ വിഷം പുരണ്ട ദൃഷ്ടികള്‍ ആ പാവത്തെ മരിക്കുവോളം പിന്തുടരുമായിരുന്നു. മകളുടെ ജീവിത ദുരിതത്തില്‍ മനംനൊന്തു ഈ ലോകം തന്നെ വിട്ടുപോയീ അമ്മ. ഇന്നിപ്പോള്‍ സീമ ഏകയാണ്, നഗരാതിർത്തിയിലുള്ള ഒരു ആശ്രമത്തിൽ സന്യാസ ജീവിതം സ്വീകരിച്ചു കഴിയുന്നു. പല ദുരിതങ്ങള്‍ക്കിടയിലും അവൾ കഷ്ടപ്പെട്ട് നേടിയ എന്ജിനീയറിംഗ്/pHD ഡിഗ്രികളോ നോമ്പരപ്പെടുത്തുന്ന പഴയ ഓർമകളോ ഒന്നും ഇന്നവളുടെ ജീവിതത്തിലില്ല.. വളരെ പ്രയത്നിച്ചു അവള്‍ കൈവരിച്ച മനഃശാന്തിയുടെ മായാ വലയത്തില്‍ സീമയുടെ ഇനിയുള്ള ജീവിതം മുന്നോട്ടുപോകട്ടെ എന്ന ആശംസകൾ മാത്രം.. 

Post Views: 47
11
sree

എന്റെ കഥയില്ലായ്മകൾക്ക് ഒരു ആമുഖം വികാരങ്ങളെ വാക്കുകളാക്കാൻ ഞാൻ എന്നും പിശുക്ക് കാട്ടിയിരുന്നു, പല അവസരങ്ങിലും അതെന്നെ വല്ലാതെ വീർപ്പുമുട്ടിച്ചുവെങ്കിലും. വിരൽത്തുമ്പിലെങ്കിലും എന്റെ ചിന്തകളെ സംയോജിപ്പിക്കാൻ പലപ്പോഴും ആഗ്രഹച്ചിട്ടുണ്ട്. എഴുതുന്നവോരോട് എനിക്കന്നും ഇന്നും ആരാധനയാണ്. അസാധ്യമായതൊന്നുമില്ല എന്ന നെപോളീയൻ വചനത്തെ അനുസ്മരിച്ചുകൊണ്ട് ഞാനിതാ തുടങ്ങി വയ്ക്കുന്നു. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പരിദേവനങ്ങളും അക്ഷരങ്ങളാക്കാനുള്ള എളിയ ശ്രമം.

6 Comments

  1. Divya Sreekumar on October 28, 2023 5:14 PM

    ജീവിതക്കാഴ്ചകൾ

    Reply
    • sree on August 2, 2024 12:12 AM

      🙏

      Reply
  2. Sunandha Mahesh on October 27, 2023 7:14 PM

    ഓരോ ജീവിതങ്ങൾ.
    നന്നായി എഴുതി 👍

    Reply
  3. Reshma lechus on October 27, 2023 4:15 PM

    ഇത്ഒരു സീമയുടെ മാത്രം കഥ അല്ല.ഇത് പോലെ എത്ര പേരുണ്ടാകും നമ്മുടെ ചുറ്റിലും പൈസ കിട്ടാൻ വേണ്ടി ഓരോ അന്ധ വിശ്വാസങ്ങൾ കൊണ്ട് നഷ്‌ടമാകുന്നത് എത്രയോ ജീവിതം ആയിരിക്കും. ഈ ജീവിതത്തെ പറ്റി പറയാൻ ആരും ആരുമല്ല. ഒന്നറിയാം നമ്മൾ അറിയാത്ത പല കഥകളും നമ്മുക്ക് ചുറ്റിലും ഉണ്ട്. നമ്മൾ ഇത് വരെ കാണാത്തതും കേൾക്കാത്ത കഥകൾ സോറി കഥകൾ അല്ലല്ലോ ജീവിതങ്ങൾ അല്ലെ?? ആർക്കും പിടി കൊടുക്കാതെ ഇങ്ങനെ കറങ്ങി കൊണ്ടിരിക്കുന്ന കാല ചക്രം പോലെ അത് ഇങ്ങനെ തുടർന്നു കൊണ്ടിരിക്കും.

    Reply
  4. Sabira latheefi on September 28, 2023 3:50 PM

    അന്ധമായ വിശ്വാസങ്ങൾ മനുഷ്യനെ കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നു.😥

    Reply
    • sree on September 28, 2023 9:58 PM

      അതെ എന്ത് ദുരവസ്ഥ ആണല്ലെ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.