Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രവാസം
ജീവിതം ബന്ധങ്ങൾ

പ്രവാസം

By Anu NazeerOctober 20, 20231 Comment3 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അയാൾ നാട്ടിലേക്കു തിരിച്ചു പോരുകയാണ്. അന്നം തന്ന നാട്ടിൽ നിന്നും ജനിച്ചു വളർന്ന മണ്ണിലേക്ക് വീണ്ടും ഒരു പറിച്ചുനടൽ.

ഒരിക്കൽ ജീവിതപ്രാരാബ്ദവും യൗവ്വനത്തിന്റെ ചോരത്തിളപ്പും കൊണ്ട് എന്തൊക്കെയോ എത്തിപിടിക്കാൻ ഈ നാട്ടിൽ എത്തപ്പെട്ടവർ ജീവിതാവസാനം വരെ ഈ മരുഭൂമിയിൽ തളച്ചിടേണ്ടി വരുന്ന ഹതഭാഗ്യരായി മാറി പോകുന്നു എന്ന് മനസിലാക്കാൻ അയാൾക്ക് കാലങ്ങൾ ഏറെ വേണ്ടി വന്നിരുന്നു. തിരിച്ചറിവിന്റെ വെളിച്ചം ഉദിച്ചപ്പോഴേക്കും തിരിച്ചു പിടിക്കാൻ എത്താനാവാത്ത വിധം അയാൾക്ക് നാട് അന്യമായി തുടങ്ങി.

റൂമിലെ ഓരോരുത്തരോടും യാത്ര പറഞ്ഞ് ഇറങ്ങുവാൻ വാക്കുകൾ കിട്ടാതെ കുഴങ്ങിപോയിരുന്നു അയാൾ അപ്പോഴൊക്കെ. എന്താണ് അവരോടു യാത്ര പറയേണ്ടത്. ജിവിതയാത്രയിൽ കൂടെപിറപ്പല്ലാതെ കൂടെ കൂടിയവർ. സന്തോഷത്തിലും സങ്കടത്തിലും അയാളോടാപ്പമുണ്ടായിരുന്നവർ. ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ ഒരു തുള്ളികണ്ണിരുമായ് അയാൾ അവിടെ നിന്ന് പടികൾ ഇറങ്ങി. ഇരുമെയ്യും ഒരു മനസുമായി നടന്നിരുന്ന ഒരു കൂട്ടം ആളുകൾ. എന്തു പേര് അവർക്കു നൽകണം എന്ന് ഇപ്പോഴും അയാൾക്കറിയില്ലായിരുന്നു.

യാത്രയിലുടനിളം അയാൾ ചിന്തിക്കുകയായിരുന്നു. ഇത്രയും നാളേറെയുള്ള തന്റെ ജീവിതത്തിൽ താനെന്തു നേടിയെന്ന്. നേട്ടങ്ങൾ അല്ലെ ഉണ്ടായിട്ടുള്ളൂ. ഒരു ആയുസ്സിൽ തനിക് ചെയ്യേണ്ട കടമകൾ എല്ലാം ഭംഗിയായി ചെയ്യാൻ സഹായിച്ചത് തന്റെ പ്രവാസ ജീവിതമല്ലെ. മാതാപിതാക്കളുടെ ഭാര്യയുടെ മക്കളുടെ ബന്ധുക്കളുടെ എത്ര പുഞ്ചിരികൾക്കാണ് താൻ കാരണക്കാരനായത്. മക്കളുടെ പഠനം വിവാഹം വീട് അവരുടെ സ്വപ്നങ്ങൾ എല്ലാം താൻ ഭംഗിയായി നിറവേറ്റിയില്ലേ. അയാൾ സ്വയം അശ്വസിച്ചു ചിരിച്ചു. എങ്കിലും എവിടെയോ ഒരു നോവുണ്ടായിരുന്നു.

“മതി ഇക്ക. ഇനിയെങ്കിലും നമുക്ക് ഒരുമിച്ചു നിന്നൂടെ.മക്കളുടെ ലോകത്ത് ഒരു വിരുന്നുകാരൻ ആയി എത്താതെ അവരുടെ വളർച്ചയും സന്തോഷവും കണ്ട് നമുക്ക് ഉള്ളത് കൊണ്ട് ജീവിക്കാം.” അവളുടെ വാക്കുകൾ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട് ഇപ്പോഴും. കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് പെണ്ണെ.. അതും കൂടേ കഴിയട്ടെ.അടുത്ത തവണ വന്നാൽ ഇന്ഷാ അല്ലാഹ് ഇനി തിരിച്ചു പോകില്ല. നമുക്കിവിടം കൂടാം.ഓരോ തവണ നാട്ടിൽ നിന്നും തിരിച്ചു പോകുമ്പോഴും ഈ ഒരു വാക്കിന്റെ ഉറപ്പ് അവളെ ജീവിക്കാൻ നിലനിർത്തിയത്. എന്നിട്ടും താൻ എന്താണ് നേടിയത്?

എല്ലാം നേടിയോ. വീണ്ടും വീണ്ടും മനസിനോട് ചോദിച്ചു കൊണ്ടേ ഇരുന്നു. ഇല്ല എവിടെയോ എന്തൊക്കെയോ നഷ്ടമായിരിക്കുന്നു.

ഒരിക്കലും തിരിച്ചെടുക്കുവാൻ ആവാത്ത വിധം തനിക്കു നഷ്ടപ്പെട്ടത് തന്റെ ജീവിതമായിരുന്നു. തന്റെ നല്ല പാതിയായ് കൂടെ കൂടിയ അവളോടൊപ്പം കൂടെയുള്ള തന്റെ ജീവിതം. ഒരു ഭർത്താവിന്റെ കടമയെല്ലാം താൻ നിറവേറ്റിയിട്ടുണ്ട്. എങ്കിലും സ്വസ്ഥമായി അവളെയൊന്ന് താൻ ചേർത്ത് പിടിച്ചിട്ടുണ്ടോ. തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചവരല്ലേ ഞങ്ങൾ.

ഇനിയെങ്കിലും അവൾക്കതെല്ലാം തിരികെ നൽകണം. ഇനിയുള്ള കാലമെല്ലാം അവൾക്കായി മാത്രം മാറ്റിവെക്കാൻ കഴിയണം തനിക്ക്.

ചിന്തകൾക്കൊപ്പം സമയവും കടന്നുപോയതറിയാതെയായിരുന്നു അയാൾ വീടെത്തിയത്. വിടിനും നാടിനും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

സ്വീകരിക്കാനോ സ്നേഹിക്കാനൊ അധികമാരും ഉണ്ടായിരുന്നില്ല എന്നത് അയാൾ കാര്യമാക്കിയില്ല.

കൊല്ലം തോറും ലിവിനു വരുന്നവരുടെ വരവേല്പൊന്നും എല്ലാം അവസാനിപ്പിച്ചു വന്നവർക്കുണ്ടാവില്ലായെന്ന് അയാൾക്കറിയാമായിരുന്നു.

എങ്കിലും അവളെങ്കിലും തന്നെയും കാത്ത് ആ വാതിൽപടിയിൽ ഉണ്ടാകണമെന്നയാൾ ആശിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ടതൊക്കെയും ഒരുക്കാനായി അവൾ അടുക്കളയിൽ തിരിക്കിട്ട പണിയിലായിരിക്കുമെന്നയാൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.

അവളൊന്ന് ഓടി വന്നു കെട്ടി പിടിച്ചിരുന്നെങ്കിൽ. എന്ത് മാത്രം ആഗ്രഹങ്ങൾ ആണെനിക്ക്. തന്നോട് തന്നെ പറഞ്ഞു കൊണ്ടയാൾ മനസ്സിൽ ചിരിച്ചു. തന്റെ മോൾ കൊണ്ട് കൊടുത്ത ചായ കുടിച്ചയാൾ റൂമിലേക്ക് പോയി. വീട്ടിലെത്തിയ വിരുന്നകാരനെ പോലെ.

എണ്ണപ്പെട്ട ദിനങ്ങൾ ആണെങ്കിൽ പോലും ഒരായുസ്സിന്റെ ഓർമ്മകൾ സമ്മാനിച്ച തങ്ങളുടെ സ്വർഗം . സന്തോഷവും സങ്കടവും പരിഭവവും തന്റെ നെഞ്ചോരം ചേർന്നുകൊണ്ടവൾ പങ്കു വെച്ച ഞങളുടെ മാത്രം ലോകം.

ഇത്രയും നേരത്തെ കാത്തിരിപ്പിനൊടുവിൽ അയാൾക്കവിടെ കാണാൻ കഴിഞ്ഞു തന്റെ പ്രിയതമയെ. നാണം കൊണ്ട് മറഞ്ഞിരിക്കുന്നവളെയല്ല. വിധിക്കു മുന്നിൽ കീഴടങ്ങി പാതി തളർന്ന തന്റെ നല്ല പാതിയെ.

തനിക്കു മുഖം തരാതെ തന്റെ മുഖത്തേക്ക് നോക്കാതെ കിടക്കുന്ന അവളുടെ മുഖത്തെ തന്നിലേക്കടുപ്പിച്ചപ്പോ വീണ്ടും കണ്ടു ഓരോ തിരിച്ചു. പോക്കിലും താൻ കാണുന്ന കണ്ണുനീർ.

കൈകൾ ചേർത്ത് പിടിച്ച നേരത്തു വാക്കുകൾക്ക് പകരം കണ്ണുകൾ പെയ്തിറങ്ങിയ അവരുടെ നിമിഷങ്ങളിൽ അയാൾക്കൊന്നേ അവളോട് പറയാൻ ഉണ്ടായിരുന്നുള്ളു.

” ഇനിയെങ്കിലും നിനക്ക് മാത്രമായി ജീവിക്കണം എനിക്ക്. ജീവിക്കാൻ മറന്ന പ്രവാസിക്ക് പ്രായശ്ചിത്തം ചെയ്യാനായി. “

അനു✍️

Post Views: 27
2
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

1 Comment

  1. Joyce Varghese on October 22, 2023 3:21 AM

    വളരെ touching ആയ story.
    പ്രവാസികൾക്കിടയിൽ ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്.
    കഥയല്ല ജീവിതം തന്നെ.
    നല്ല രചന

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.