Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൗമാരം കരുതലോടെ
കുട്ടികൾ ജീവിതം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

കൗമാരം കരുതലോടെ

By Anu NazeerNovember 1, 2023Updated:November 2, 20236 Comments3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നോക്കുന്നതിനിടയിൽ കൂടെ വർക്ക്‌ ചെയ്ത ടീച്ചറുടെ സ്റ്റാറ്റസിൽ ഒരു ആദരാഞ്ജലികൾ പോസ്റ്റ്‌ കണ്ടു. നോക്കിയപ്പോ പ്ലസ് ടു പഠിക്കുന്ന ഒരു ആൺകുട്ടിയാണ്. അവരുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്. എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ സൂയിസൈഡ് ആണെന്ന് പറഞ്ഞു. എന്താണ് കാരണം എന്നോ എന്തിനു വേണ്ടി ചെയ്തു എന്നോ വീട്ടുകാർക്കോ സ്കൂളിലുള്ള ടീച്ചേർസിനോ അറിയില്ല. അവൻ അങ്ങനെയുള്ള ഒരു കുട്ടി അല്ല. എന്നിട്ടും ആരും നിനച്ചിരിക്കാതെ വീടിന്റെ ഉള്ളിൽ അവന്റെ മുറിയിൽ… ഇന്നത്തെ കുട്ടികൾ എന്താവോ ഇങ്ങനെ നമുക്കൊന്നും ചിന്തിക്കാൻ കൂടി കഴിയുന്നില്ല. എന്റെ ഒരു ചോദ്യത്തിന് നെടുവീർപ്പോടെ ഇത്രയും മറുപടി പറഞ്ഞു ടീച്ചർ.

ഒന്നാലോചിച്ചു നോക്കിയാൽ ഒരോ ദിവസവും പത്രം എടുത്തു നോക്കിയാലോ സോഷ്യൽ മീഡിയ വാർത്തകളിലോ ആരുടെ എങ്കിലും സ്റ്റാറ്റസിലോ ഒരു കുട്ടിയുടെ എങ്കിലും ആത്മഹത്യ വാർത്തയോ ഫോട്ടോയോ കാണുന്നത് പതിവ് കാഴ്ച്ച ആയിരിക്കുന്നു.

കുറച്ചു നാൾ മുമ്പ് എന്റെ മകന്റെ സ്കൂളിലും ഇത് പോലെ പ്ലസ് വൺ പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയുടെയും രണ്ട് മക്കളിൽ ഇളയ മോൻ. എങ്ങനെ ആയിരിക്കും ആ മാതാപിതാക്കൾ അത് ഉൾക്കൊണ്ടിട്ടുണ്ടാവുക. പത്തു പതിനഞ്ചു വയസ് വരെ അവരുടെ ജീവനും സമ്പാദ്യവും സ്നേഹവും സന്തോഷവും എല്ലാം നൽകി വളർത്തിയ മക്കളിൽ ഒരാൾ നഷ്ടപ്പെട്ടിരിക്കുന്നു.. കഴിഞ്ഞ ദിവസവും ഒരു വാർത്ത കേട്ടു. ഒന്നും പറയാൻ ആവാതെ ഒരു നിമിഷം മൗനം കൊള്ളാനെ കഴിഞ്ഞുള്ളു. കാരണം പ്രിയപ്പെട്ടവർക്കരികിൽ ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോൾ എങ്ങനെ ഉൾകൊള്ളാൻ ആവും. ഒരക്ഷരം പറയാൻ കഴിയില്ല. വാക്കുകൾ തൊണ്ടകുഴിയിൽ കുരുങ്ങി നിൽക്കുകയേ ഉള്ളു…

എന്തു കൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്തു പോകുന്നത്.കൗമാരം എങ്കിലും കുഞ്ഞുങ്ങൾ എന്ന് തന്നേ പറയാം അല്ലെ. കൗമാരം പിരിമുറുക്കത്തിന്റെ കാലഘട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്. മനുഷ്യജീവ ചക്രത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയും മാറ്റങ്ങളും നടക്കുന്ന സുപ്രധാന കാലഘട്ടമാണ് കൗമാരം. അവരുടെ സ്റ്റേജ് മാറുമ്പോൾ ഉണ്ടാകുന്ന ആത്മസംഘർഷം എന്നായിരുന്നു ഇത്രയും നാൾ കരുതിയിരുന്നത്. എന്നാൽ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട് പോയെങ്കിലെ ജീവിതം മുന്നോട്ട് പോകൂ എന്ന് അവർ മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇവർ ആത്മഹത്യ ചെയ്യാൻ ഉള്ള കാര്യങ്ങളെ കുറിച്ച് അറിയുമ്പോഴാവും കേൾക്കുന്നവർ ചിന്തിച്ചു പോകുന്നത്. ഇത്രയും ചെറിയ കാര്യങ്ങൾക്കോ. ശരിയാണ് നിസാര കാര്യങ്ങൾക്ക് പോലും ജീവിതം ഇല്ലാതാക്കാൻ തീരുമാനിക്കുന്നത് എന്തു കൊണ്ടാവും. ഒന്നു ടീച്ചറോ മാതാപിതാക്കളോ വഴക്ക് പറഞ്ഞതിനോ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിനോ എന്തിനേറെ തന്റെ പ്രിയപ്പെട്ട വളർത്തു മീൻ ചത്തു പോയത് കൊണ്ട് പോലും ആത്മഹത്യ ചെയ്തവാർത്തകൾ കേട്ടിട്ടുണ്ട്.

ആത്മഹത്യയും വീട് വിട്ടു ഇറങ്ങി പോകലും ഇപ്പോൾ പതിവ് സംഭവങ്ങൾ ആയികൊണ്ടിരിക്കുന്നു. എന്തായിരിക്കും ഇതിനു കാരണം. പണ്ടും വഴക്ക് പറയലും അടി കൊടുക്കലും എല്ലാം ഉണ്ടായിരുന്നില്ലേ.

കാരണം ഒന്നുമല്ല. ഇന്നത്തെ കുട്ടികളുടെ ലോകം വളരെ ചെറുതായി മാറിയിരിക്കുന്നു. മൊബൈൽ ഫോണിന്റെ ചെറിയ സ്‌ക്രീനിലോ ക്ലാസ്സിലെ ചുരുക്കം സുഹൃത്തുക്കളിലോ മാത്രം അവരുടെ ലോകം അവർ ചുരുക്കി കൊണ്ടിരിക്കുന്നു. ബന്ധങ്ങൾക്കോ സ്നേഹത്തിനോ അവരുടെ മുന്നിൽ വളരെ ചെറിയ സ്ഥാനം മാത്രമേ കൊടുക്കുന്നുള്ളു.അതിനേക്കാൾ ഏറെ ഇപ്പോഴത്തെ മക്കൾ സുഖസൗകര്യങ്ങളിൽ മാത്രം ആണ് ജീവിതം എന്നാണ് കരുതുന്നത്.ഒരു പ്രതിസന്ധികളും തരണം ചെയ്യാൻ കഴിവില്ല. ഇല്ലായ്മയിലും നമ്മുടെ മക്കൾ സുഖത്തിൽ ആണ്. നമ്മുടെ ബുദ്ധിമുട്ടുകൾ അവർ അറിയുന്നില്ല. അല്ലെങ്കിൽ നമ്മൾ അവരെ അറിയിക്കുന്നില്ല. ഇനിയിപ്പോ അറിഞ്ഞാലും കുട്ടികൾക്ക് അത് പ്രശ്നം അല്ല അവർക്ക് അവരുടെ കാര്യം മാത്രം.

മാതാപിതാക്കൾ എന്നാൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റി തരാൻ മാത്രമുള്ളവർ എന്ന് മാത്രമാണ് അവരുടെ ചിന്ത. അവരുടെ സന്തോഷമോ സമാദാനമോ സങ്കടമോ ഒന്നും അവർ കാണുന്നില്ല.അതിലും ഉപരി മക്കൾ എന്നതിനേക്കാൾ തീരുമാനങ്ങൾ എടുക്കാൻ പാകത്തിലുള്ള വ്യക്തികൾ ആയി മാറുന്നതാണ് ഏറെ സങ്കടം. ആ തീരുമാനങ്ങളിൽ മാതാപിതാക്കളുടെ സന്തോഷമില്ല സങ്കടമില്ല. അവർക്ക് അവരുടെ സ്വന്തം കാര്യം മാത്രം.

മാറണം മാറേണ്ടത് അനിവാര്യമാണ്. കല്ലും മുള്ളും നിറഞ്ഞ ജീവിത വഴിയിൽ എങ്ങനെ ജീവിക്കണം ആ കടമ്പകൾ എങ്ങനെ മറി കടക്കണം എന്ന് അവർ പഠിച്ചേ തീരൂ. ഒരു വീട്ടിലെ സന്തോഷങ്ങളിൽ മാത്രമല്ല സങ്കടങ്ങളിലും അവർ പങ്കാളികൾ ആവണം. അതിന് ഇനി അനുവദിച്ചെ പറ്റു.ഒരു ചെടി വളർന്നു പൂവും ഫലവും നൽകണമെങ്കിൽ അതിനു അവശ്യമായ വെള്ളവും വളവും നൽകണം. കൂടുതൽ കൊടുത്താൽ ചെടി ചീഞ്ഞു പോകുകയേ ഉള്ളു. അത് പോലെ തന്നെയാണ് മക്കളും. അധികമായാൽ നഷ്ടപ്പെട്ടു പോകുകയേ ഉള്ളു. നഷ്ടപ്പെടുത്താൻ ആവുമോ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ…. ഓർക്കുവാൻ കൂടി കഴിയില്ല ആർക്കും..

മാറണം. മാറ്റങ്ങൾ അനിവാര്യമാണ്……ചേർത്തു പിടിക്കൂ മക്കളെ സുഹൃത്തുക്കൾ ആയി മാതാപിതാക്കൾ ആയി. കരുതലോടെ അവരെ ചേർത്ത് പിടിക്കാം…

അനു ✍️

Post Views: 21
5
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

6 Comments

  1. അനാമിക s on November 10, 2023 6:38 PM

    നല്ലെഴുത്ത് 👍👍

    Reply
  2. Jasna Basheer on November 10, 2023 2:59 PM

    👍👍

    Reply
    • Anu Nazeer on November 10, 2023 5:30 PM

      Thanks 😍

      Reply
  3. Jisha Johnson on November 10, 2023 1:11 PM

    വളരെ നന്നായിട്ടുണ്ട്. കാലിക പ്രസക്തമായ വിഷയം. . പല വീടുകളിലും കുട്ടികൾ അവരുടെ മുറിക്കുള്ളിൽ തങ്ങളുടെ ലോകം കണ്ടെത്തുന്നവരായി മാറിയിരിക്കുന്നു. തൊട്ടടുത്ത വീട്ടിലുള്ളവരുമായിപ്പോലും , ചിലപ്പോൾ സ്വന്തം വീട്ടിലുള്ളവരുമായി പോലും സമയം ചെലവഴിക്കാൻ ഇഷ്ടമില്ലാതെ സ്വന്തം ഭാവിയെ കുരുതി കൊടുക്കുന്നവർ. വളരെ പ്രസക്തമായ വിഷയം ഭംഗിയായി എഴുതി.👏👏👌👌❤️❤️

    Reply
  4. Manna Mereeza on November 10, 2023 10:23 AM

    Good post 👍. ചിന്തിക്കേണ്ട വിഷയം തന്നെയാണ്… ഇന്ന് ചുറ്റിനും നടക്കുന്ന കാര്യങ്ങൾ

    Reply
  5. Nafs nafs on November 1, 2023 9:01 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.