Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 6
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 6

By Renju AntonyNovember 29, 2023Updated:December 2, 20231 Comment4 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

തണൽ- പാർട്ട് 6

പടികൾ കയറിയതും സാരി കാലിൽ തട്ടി പുറകോട്ടു വീഴാൻ പോയ എന്നെ രണ്ട് കൈകൾ താങ്ങിയിരുന്നു.

ആകെ നാണക്കേടു ആയല്ലോന്നു ഓർത്ത് കണ്ണടച്ച് പിടിച്ചു, പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടു പുഞ്ചിരിക്കുന്ന രണ്ട് കണ്ണുകൾ.

ഒന്നും കൂടി കണ്ണ് ചിമ്മി നോക്കി. “എന്താടോ പേടിച്ച് പോയോ” എന്ന് ചോദിച്ചപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ച് വന്നത്.

“എബി എന്താ ഇവിടെ” ചോദിച്ച് പോയി. മറുപടി പറയുന്നതിന് മുൻപ് മോനു പിടിച്ചതു കൊണ്ട് വീണിലല്ലോ, ഭാഗ്യമായിന്ന് പറഞ്ഞ് അമ്മ വന്ന് എന്റെ സാരി എല്ലാം പിടിച്ചിട്ടു, ‘ ഓ ഇയാളായിരുന്നോ ഇവരുടെ മോനു എന്ന്’ പതിയെ ചോദിച്ചപ്പോൾ പതിവ് ചിരി തന്നെ.

ഫോട്ടോഗ്രാഫർമാർക്ക് ഞാൻ വീണ സീൻ ഒരു പെരുന്നാൾ തന്നെ സമ്മാനിച്ചു എന്ന് അവരുടെ നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി, ഒരു തരത്തിൽ ബാക്കി പടികൾ കയറി, കൈയ്യിൽ പിടിക്കാൻ വന്ന എബിയുടെ കൈകൾ  ഞാൻ മനപൂർവ്വം തട്ടി മാറ്റി.

മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാൻ എന്റെ വാശി സമ്മതിച്ചില്ല, എബി എന്നെ ഇത്ര കാലം പറ്റിച്ചല്ലോ, ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നൊക്കെ ആയിരുന്നു മനസ്സിൽ. കൂടെ ജോക്കുട്ടനോടും ദേഷ്യം തോന്നി, ചെറുക്കനെ കുറിച്ച് ഒന്നും ചോദിക്കാത്തത് എന്റെ തെറ്റ് ആയിരുന്നു എന്നാലും ഞാൻ ജോക്കുട്ടനെ കൂർപ്പിച്ച് നോക്കി.

അവൻ ചിരിച്ച് കൊണ്ടു നിൽക്കുന്നത് കൂടി കണ്ടപ്പോൾ ദേഷ്യം കൂടി. പള്ളിക്കുള്ളിലോട്ട് കേറാൻ പറഞ്ഞതൊന്നും ഞാൻ കേട്ടതെ ഇല്ല.

‘എടോ, സ്വപ്നം കണ്ട് കഴിഞ്ഞാൽ ഉള്ളിലോട്ടു കയറൂ’, എന്ന് എബി പറയുന്നത് കേട്ടതും ഞാൻ മുൻപോട്ടു നടന്നു.

അച്ചൻ മനസമ്മതം ചോദിക്കുമ്പോൾ ഞാൻ സമ്മതമല്ലാന്ന് പറയും എന്ന് മനസ്സിൽ ഉറപ്പിച്ചു, എന്നെ പറ്റിച്ചത് അല്ലേ, തിരിച്ചും ഒരു ഷോക്ക് ആവട്ടെ.

ആദ്യം എബിയോട് ചോദിച്ചതും സമ്മതമാണെന്ന്  ഉറക്കെ പറയുന്നത് കേട്ടു. ഇയാൾക്ക് ഇത് വീട്ടിൽ ഇരുന്ന് പറഞ്ഞാൽ പോരായിരുന്നോ, അച്ചൻ ഇവിടെ ഇരുന്ന് കേൾക്കുമായിരുന്നു, അത്ര ശബ്ദം.

എന്റെ ഊഴം വന്നപ്പോൾ ഒന്ന് മടിച്ച് നിന്നു, തലതിരിച്ച് മമ്മയെ നോക്കിയപ്പോൾ തീരുമാനം മാറ്റി സമ്മതമാണെന്ന് പറഞ്ഞു പോയി.

അപ്പോ തന്നെ ആള് ഒന്നൂടെ ചേർന്ന് നിന്നു, കാലിൽ കയറി ചവിട്ടി ഞാൻ അതിന് അപ്പോ തന്നെ മറുപടി കൊടുത്തു.

പുറത്ത് വന്നപ്പോഴും ഞാൻ തല ഉയർത്തി ആളെ നോക്കിയതെ ഇല്ല, തന്റെ ഈ നാണമൊക്കെ ഞാൻ മറ്റും കേട്ടാ എന്ന് എബി പറഞ്ഞതും അതിന് ഇവിടെ ആർക്കാ നാണം എന്ന് ഞാൻ പുച്ഛത്തോടെ ചോദിച്ചു.

ഓ”, തനിക്ക് അപ്പോ എബിച്ചായനെ കണ്ടപ്പോൾ നാണം വന്നത് അല്ലായിരുന്നോ?”

“ഒരു കുബിച്ചായൻ വന്നിരുക്കുന്നു, ഞാൻ അങ്ങനെ വിളിക്കുമെന്ന് താൻ സ്വപ്നം കാണണ്ടാ കേട്ടല്ലോ”

“നമുക്ക് കാണാം”

” കാണാം”

കുറെ കുട്ടികളും കൂടെ ആരോക്കെയോ ചേർന്ന് ഡാൻസ് ഒക്കെ കളിച്ച് ഞങ്ങളെ സ്റ്റേജ് വരെ എത്തിച്ചു, എന്തൊരു പ്രഹസനമാ ഇതൊക്കെ എന്നോർത്ത് പിന്നെയും ആളെ നോക്കി. അങ്ങേര് എല്ലാം വല്ലാതെ ആസ്വദിക്കുന്നു, ഈ ആറ് വർഷം കൊണ്ട് കല്യാണമൊക്കെ ഇത്രക്ക് മാറി പോയോ എന്നോർത്ത് ഞാൻ അന്തംവിട്ട് നിന്നു പോയി.

രണ്ട് പേരും ഇങ്ങനെ കണ്ണിൽ നോക്കി നിന്നാൽ എങ്ങനെയാ, കേക്ക് മുറിക്കാൻ എബിടെ പപ്പ പറഞ്ഞപ്പോഴാണ് ചുറ്റും ആള് നിൽക്കുന്നത് വരെ ഓർത്തത്.

കേക്ക് മുറിച്ച് എന്റെ വായിൽ വെച്ച് തരുമ്പോൾ ” എന്റെ പെണ്ണ്, ഈ സാരിയിൽ സുന്ദരിയാ കേട്ടോ” എന്നു പറയുന്നത് കേട്ടു. ഒരു വലിയ കഷണം എടുത്ത് ആളുടെ വായിലോട്ട് കുത്തി കയറ്റിയിട്ട് പറഞ്ഞു, ” ഈ സാരി ഉടുത്തതു കൊണ്ടല്ല അല്ലെങ്കിലും ഞാൻ സുന്ദരിയാ” എന്നിട്ടും പുഞ്ചരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ പിന്നെയും ദേഷ്യം വന്നു.

അപ്പോളേക്കും കുറെ കുട്ടികൾ എബി ചേട്ടായിന്ന് വിളിച്ച് ഇടിച്ച് കയറി വന്നു, “എല്ലാം എന്റെ കസിൻസ് ആണെ, ഞാനാ ഏറ്റവും മൂത്തത്”

“ചേച്ചി എന്ത് ഭംഗിയാ”, കൂട്ടത്തിൽ ഒരു കുറുമ്പി പറഞ്ഞു.

” ഞാനൊന്ന് തൊട്ട് നോക്കട്ടെ”, അവൾ ചോദിച്ചതും എബി പറഞ്ഞു, “അയ്യോ തൊടല്ലേ മുത്തേ, മേക്കപ്പ് മുഴുവൻ താഴെ പോകും”

അപ്പോ എല്ലാരും ചിരി തുടങ്ങി, എനിക്ക് തിരിച്ച് ഒന്നും പറയാൻ തോന്നിയില്ല.

എന്റെ മുഖം മാറിയത് കണ്ടിട്ടാവണം എബി എല്ലാവരെയും പറഞ്ഞ് വിട്ടു.

“എടോ താൻ ഇങ്ങനെ ചുമ്മാ മുഖം വീർപ്പിച്ചാൽ, ഞാൻ കഷ്ടത്തിൽ ആകും കേട്ടോ” അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, ‘എന്റെ പുറകെ നടപ്പ് നിർത്തിക്കോ, എനിക്ക് ഒന്നും ഇഷ്ടമല്ലാന്ന് പറഞ്ഞതല്ലേ’ന്ന് ചോദിച്ചു പോയി.

“അതല്ലേ ഞാൻ പുറകെ നടപ്പ് നിർത്തിയത്, ഇനി നമുക്ക് ഒന്നിച്ച് നടക്കാടോ മാക്ഷേ” എന്നും പറഞ്ഞ് എന്റെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി, ഒരു വിറയൽ ദേഹത്ത് വന്നത് മറക്കാൻ ഞാൻ കൈയ്യ് തട്ടി മാറ്റി “എന്റെ ദേഹത്ത് തൊടുന്നത് ഇഷ്ടമല്ലാന്ന്” പറഞ്ഞു.

” നടന്നത് തന്നെ” എബി പിന്നെയും കൈയ്യും കൊണ്ട് വന്നതും ഞാൻ ചാടി സ്റ്റേജിൽ നിന്ന് ഇറങ്ങി മമ്മയുടെ അടുത്ത് പോയി നിന്നു.

നീ എന്താ ഇവിടെ നിൽക്കുന്നത് എബിയുടെ അടുത്ത് പോയി നിൽക്കാൻ ഒക്കെ മമ്മ പറയുന്നുണ്ടായിരുന്നു.

പിന്നെയും ഫോട്ടോ എടുക്കാൻ വിളി വന്നു, ഇഷ്ടമല്ലാതെ കയറി ചെന്ന് കൂടെ നിന്നു. “എന്താടോ തിരിച്ച് വന്നേ, അവിടെ നിന്നാൽ പോരാഞ്ഞോ” എന്ന് ചോദിക്കുന്നത് കേട്ടില്ലന്ന് നടിച്ചു, അപ്പോഴാണ് വയറിൽ കൈയ്യ് ചുറ്റി ചേർത്ത് നിർത്താൻ പറയുന്നത് കേട്ടത്. പറഞ്ഞ് കഴിഞ്ഞതും എബി എന്നെ പിടിച്ചങ്ങ് ചേർത്ത് നിർത്തി. “കിട്ടിയ അവസരം മുതലെടുക്കുവാ അല്ലേ” എന്ന് ചോദിച്ചപ്പോൾ ‘പിന്നെ അല്ലാതെ, അടങ്ങി നിൽക്കെടോ’ എന്ന് പറഞ്ഞ് പിടുത്തം മുറുകി.

എന്റെ മുഖത്ത് ചിരി മാത്രം വരാത്തത് കൊണ്ട് ഫോട്ടോ എടുപ്പ് നീണ്ട് പോയി. അവസാനം ഒരു തരത്തിൽ ചിരി വരുത്തി ഫോട്ടോ എടുക്കൽ അവസാനിപ്പിച്ച് ആ കൈയിൽ പിടിച്ച് മാറ്റുന്നതിനിടയിൽ നല്ല പിച്ചും കൊടുത്തു.

‘ഈ തരുന്ന ചവിട്ടിനും പിച്ചിനും എല്ലാം എണ്ണിയെണ്ണി ഞാൻ പകരം ചോദിക്കുമെന്ന് ഓർത്തോ കേട്ടോ’, ആളെന്റെ ചെവിയിൽ പറഞ്ഞു.

എല്ലാം ഒന്ന് അവസാനിച്ചിട്ട് കിട്ടാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, ആരോക്കെയോ മോനു ചക്കരേ കുട്ടാ എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിക്കുന്നും ഉമ്മ വെക്കുന്നും ഉണ്ടായിരുന്നു. കൂടെ എനിക്കും കിട്ടി കുറെ, ഇങ്ങേരുടെ ഫാമിലി ഉമ്മയുടെ ഹോൾ സെയിൽ നടത്തുന്നുണ്ടോന്ന് ചോദിച്ചതും “മോൾക്ക് ഞാൻ അതൊക്കെ വിശദമായി പറഞ്ഞ് തരാട്ടോ, എന്റെ ഹോൾ സെയിൽ മാർക്കറ്റ് ഫുൾ ഈ സുന്ദരിക്കുട്ടിക്കല്ലേ”ന്ന് പറഞ്ഞ് എന്റെ ഇടുപ്പിൽ പിച്ചി

” തനിക്കെന്താ നാണമില്ലാത്തെ, ഇനി എന്റെ ദേഹത്ത് തൊട്ടാൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ”

” ജൂലിക്കുട്ടിക്ക് വെറെയും സ്വഭാവം ഉണ്ടോ”

“ഉണ്ട്, തന്റെ ജീവിതം ഞാൻ കുളമാക്കും, നോക്കിക്കോ” എന്ന് പറഞ്ഞ് ഞാൻ മമ്മയുടെ അടുത്ത് പോയി.

അപ്പോഴേക്കും എല്ലാരും ഇറങ്ങാൻ തുടങ്ങി, യാത്ര പറച്ചിൽ, കെട്ടിപ്പിടുത്തം, പിന്നെയും ഉമ്മ വെക്കൽ, ഞാൻ ഒരു വഴിയായി.

” അപ്പോ എന്റെ സുന്ദരി എബിച്ചായനെന്ന് വിളിക്കാൻ റെഡി ആയിക്കോ കേട്ടോ” എന്ന് പുറകിൽ നിന്ന് പറഞ്ഞിട്ട് ഒന്നും അറിയാത്തവനെ പോലെ യാത്ര പറയാൻ വന്നു, ഞാൻ മുഖത്ത് നോക്കിയതെ ഇല്ല.

എല്ലാവരും പോയതും എനിക്ക് വേഗം വീട്ടിൽ പോകണമെന്ന് ജോക്കുട്ടനോട് പറഞ്ഞ് ഞാൻ വേഗം കാറിൽ കയറി ഇരുന്നു.

വീട്ടിൽ എത്തി സാരി എല്ലാം അഴിച്ച് കട്ടിലിലോട്ട് വീഴുമ്പോൾ എബിക്ക് എങ്ങനെ പണി കൊടുക്കാം എന്നായിരുന്നു എന്റെ മനസ്സിൽ, ഒരു കുബിച്ചായൻ വന്നിരിക്കുന്നു.

തുടരും

തണൽ- പാർട്ട് 7

Post Views: 42
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Pingback: തണൽ- പാർട്ട് 5 - By Renju Antony - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.