Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒളിച്ചോടുന്ന ബാല്യകൗമാരങ്ങൾ
കുട്ടികൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

ഒളിച്ചോടുന്ന ബാല്യകൗമാരങ്ങൾ

By Anu NazeerDecember 13, 2023Updated:December 20, 20232 Comments4 Mins Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് കാലത്ത് നെറ്റ് ഓൺ ചെയ്ത് ഫോൺ എടുത്തപ്പോ ആദ്യം മുന്നിൽ വന്നത് ഒരു ന്യൂസ്‌ ആണ്. സ്ക്രോൾ ചെയ്തു പോകാൻ നേരം ആ ന്യൂസിലെ ഫോട്ടോ കണ്ട നേരം ഒരു കൗതുകം തോന്നി വായിക്കാൻ തോന്നി.

ന്യൂസ്‌ ഇങ്ങനെയാണ് 13 വയസുള്ള ഒരു കുട്ടി ഒരു വീട് വിട്ടു ഇറങ്ങി പോയിരിക്കുന്നു. അവന്റെ പ്രിയപ്പെട്ട കളർ പെൻസിൽ അവന്റെ സുഹൃത്തിനു കൊടുക്കണം എന്ന ഒരു കുറിപ്പെഴുതി വെച്ചിട്ടാണ് പോയിരിക്കുന്നത്. കത്തെഴുതി വെച്ചത് കൊണ്ട് ഓനെ കിട്ടി അധികം ദൂരത്തല്ലാത്ത സ്ഥലത്തു നിന്നും. എന്നാലും ഒന്നാലോചിച്ചു നോക്കിയേ ആ കുറച്ചു സമയം അവന്റെ അച്ഛൻ അമ്മ പ്രിയപ്പെട്ടവർ എത്ര വിഷമിച്ചു കാണും.

ആദ്യമൊക്കെ വായിച്ചപ്പോ ഒരു തമാശ തോന്നിയെങ്കിലും പിന്നീട് മനസിൽ വല്ലാത്തൊരു ആധി നിറഞ്ഞു. ന്യൂസിലെ കുട്ടിയുടെ പ്രായവും അവൻ ചെയ്ത കാര്യങ്ങളും ആലോചിച്ചപ്പോൾ വല്ലാത്തൊരു അസ്വസ്ഥത. കാരണം ഞാനും 14 വയസുള്ള ഒരു മോന്റെയും 8 വയസുള്ള ഒരു മോളുടെയും ഉമ്മിയാണ്. ഒരു നിമിഷം ആ കുഞ്ഞിന്റെ സ്ഥാനത്ത് ഞാൻ എന്റെ കുഞ്ഞുങ്ങളെ സങ്കല്പിച്ചു.

എനിക്കൊന്നും ചിന്തിക്കാൻ കൂടി കഴിയില്ല മക്കൾ അടുത്തില്ലാത്ത ഒരു ലൈഫ്. എന്നിട്ടും ഇപ്പോഴത്തെ കുഞ്ഞുങ്ങൾ എന്താവോ അവരുടെ മാതാപിതാക്കളെ കുറിച്ച് ചിന്തിക്കാത്തത്? അവർക്ക് നോവും എന്നുള്ളത് മനസിലാകാത്തത്.

കുറച്ചു നാൾ മുന്നേ ഒരു പ്ലസ് ടു പഠിക്കുന്ന കുട്ടി ഉമ്മാടെ കയ്യിൽ നിന്നും മുടി വെട്ടാൻ 100 രൂപ വാങ്ങി പോയതാണ്. അവൻ അതും കൊണ്ട് പോയി. അവനെയും കിട്ടിയെന്നു തോന്നുന്നു. ആ സമയത്ത് അവന്റെ ഉമ്മയും വാപ്പയും കരഞ്ഞു കൊണ്ട് ഒരു വീഡിയോ ന്യൂസ്‌ ആയി വന്നിരുന്നു. നിനക്കായ്‌ ഈ വീടിന്റ വാതിൽ എന്നും തുറന്നു കിടക്കുന്നുണ്ട്. എവിടെ ആണെങ്കിലും നീ മടങ്ങി വരണം എന്നു പറഞ്ഞു കരഞ്ഞു കൊണ്ട്. ആ വാപ്പ അതിൽ പറയുന്നുണ്ട് അവൻ പോയതിനു ശേഷം ഗേറ്റ് അടക്കാൻ ഉമ്മ സമ്മതിക്കില്ലത്രെ.

സത്യം പറഞ്ഞാൽ ആ ന്യൂസ്‌ വീഡിയോ ഒക്കേ കണ്ടനേരം ആ കുട്ടിയോട് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു. എന്റെ അടുത്തെങ്ങാനും കിട്ടിയാൽ നാലു അടി വെച്ചു കൊടുക്കാൻ വരെ തോന്നി പോയി.

ഇപ്പോൾ സീസൺ ആണ് ഒളിച്ചോട്ടത്തിന്റെയും ആത്മഹത്യയുടെയും. ആത്മഹത്യ ആ മരണത്തോടെ എല്ലാം അവസാനിക്കും എങ്കിൽ ഒളിച്ചോട്ടമോ എവിടെയാണെന്നറിയാതെ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ നീറി നീറി ജീവിതകാലം മുഴുവൻ. എന്തൊരു അവസ്ഥയാണത്.

പണ്ട് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന്. സത്യമാണ്. ഒന്നും നമുക്ക് ചിന്തിക്കാനോ വായിച്ചെടുക്കാനോ കഴിയുന്നില്ല.

എന്താണാവോ കുട്ടികൾ ഇങ്ങനെ. അവർ ജീവിക്കുന്നത് നമ്മൾ ജീവിച്ചിരുന്ന അതെ ഭൂമിയിൽ തന്നെ അല്ല എങ്കിലും കാലഘട്ടം മാറുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ആണ് ചിന്തകളിൽ സംഭവിക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരു തരം മെന്റൽ ക്ലാഷ് ആവാം ഇപ്പോൾ സംഭവിക്കുന്നത്. തങ്ങൾ പറയുന്നത് മാതാപിതാക്കൾക്കും അവർ പറയുന്നത് കുട്ടികൾക്കും മനസിലാവുന്നില്ല. ജനറേഷൻ ഗ്യാപ് എന്ന ഓമനപ്പേര് ഇട്ടു വിളിക്കാം.

പക്ഷെ ഒന്ന് പറയാം. ദിവസം ചെല്ലുംതോറും ഇത്തരം കേസുകൾ കൂടി വരുന്നതല്ലാതെ കുറയുമെന്ന് ഇനി തോന്നുന്നില്ല. എങ്ങനെ ഇതിൽ നിന്നുമൊക്കെ കുട്ടികളെ രക്ഷിച്ചെടുക്കാം എന്ന് ചിന്തിക്കുക തന്നെ വേണം. ഒരു സുപ്രഭാതത്തിൽ വീട്ടിലുള്ള കുട്ടിയെ കാണാതാവുക. എന്തായിരിക്കും അവസ്ഥ. ഇവരൊക്കെ ഓടിയൊളിച്ചു എത്തപ്പെടുന്നത് 100 ൽ 50 ശതമാനം ഭിക്ഷാടന മാഫിയയുടെ കയ്യിലോ അവയവ മാഫിയയുടെ കയ്യിലോ സെക്സ് മാഫിയയുടെ കയ്യിലോ ആയിരിക്കും. കുറച്ചു പേരെയൊക്കെ തിരിച്ചു കിട്ടുന്നു. എത്ര നമ്മൾ പറഞ്ഞു കൊടുത്താലും ഒന്നും ചിന്തിക്കാതെ ഒരിറങ്ങി പോക്കാണ്. ആരെ കുറ്റം പറയും? ഒരു പരിധി വരെ മൊബൈൽ ഫോണിനെ കുറ്റം പറയും. അതും ഒരു കാരണം തന്നെയാണ്.

നവമാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. പെണ്‍കുട്ടികളാണ് ഇങ്ങനെ ഏറെയും ചതിക്കപ്പെടുന്നത്. അവര്‍ എത്തിപ്പെടുന്നതാകട്ടെ പിന്നീടൊരിക്കലും കരകയറാനാവാത്ത ലൈംഗിക ചളിക്കുണ്ടിലും. ഏതോ ഒരു മായാലോകത്ത്‌ എത്തിപ്പെട്ട പോലെയാണ് പലരും.

കുറച്ചു നാൾ മുമ്പ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാമുകിയെ കാണാൻ ട്രെയിൻ കേറി വന്ന പ്ലസ് ടു കാമുകന്റെ ന്യൂസ്‌ നമ്മൾ കണ്ടതാണ്. അന്ന് ആ ന്യൂസിനെക്കാൾ ചിന്തിപ്പിച്ചത് ആ ന്യൂസിന് താഴെ വന്ന കമന്റ്‌ ആണ്. അവന്റെ ഈ പ്രായത്തിൽ നമ്മളൊക്കെ എന്ന് തുടങ്ങുന്ന ഒരുപാട് കമെന്റുകൾ. ഒന്നാലോചിച്ചു നോക്കിയാൽ അന്ന് തൊട്ടപ്പുറത്തുള്ള കടയിൽ പോയി ഒരു മിട്ടായി വാങ്ങാൻ പോലും ചിലപ്പോൾ പോവാൻ പേടിയാണ്. അപ്പൊ ഒറ്റക്ക് ട്രെയിൻ കേറി യാത്ര ചെയ്യുന്ന അവസ്ഥ ആലോചിച്ചു നോക്കിയേ. അതാണ് വ്യത്യാസം.

യുദ്ധത്തിൽ തോറ്റ രാജാവിനും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിക്കും ഒരേ വികാരം ആണെന്ന് പറയപ്പെടും. ശരിയാണ് ഓരോ കാലഘട്ടത്തിലെ സംഘർഷം.

നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരില്‍ ഏറെയും. ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. പരീക്ഷയില്‍ തോറ്റതിനോ മാര്‍ക്ക് കുറഞ്ഞതിനോ മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്താല്‍ വീടുവിട്ടിറങ്ങുന്നു പലരും. അതുപോലെ ആവശ്യങ്ങൾ നിറവേറ്റി കിട്ടാൻ എല്ലാത്തിനും ഇവർ തിരഞ്ഞെടുക്കുന്ന മാർഗമാണ് പലപ്പോഴും ഒളിച്ചോട്ടം. പലരും ചെന്നെത്തുന്നത് ലഹരിമാഫിയയുടെയും ക്രിമിനൽസുകളുടെയും ഇടയിലേക്ക്.

ചിന്തിക്കുമ്പോൾ കാരണം ഏറെയാണ്. കുടുംബത്തിലെ ചുറ്റുപാടും ബന്ധങ്ങളിലെ വിള്ളലും എല്ലാം പ്രധാനപെട്ട കാരണങ്ങൾ തന്നെയാണ്. രക്ഷിതാക്കളും കുട്ടികളും തമ്മില്‍ സമ്പര്‍ക്കം കുറയുന്നതും കുട്ടികളുടെ ആവശ്യങ്ങള്‍ പാടെ നിരസിക്കുന്നതിലുമുള്ള നീരസവും സ്നേഹ ക്കുറവുമാണ് വീട് വിട്ടിറങ്ങാന്‍ കാരണമെന്ന് പലപ്പോഴും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കളോട് പറയട്ടെ…

എല്ലാം വേണം, സ്നേഹവും ഉപദേശവും ശിക്ഷയും ചേർത്ത് പിടിക്കലും എല്ലാം വേണം. ഒന്നും അധികമാവാതെ മക്കൾക്ക് താങ്ങും തണലും ആവണം. അവർക്കായി സമയം മാറ്റി വെക്കണം. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഊളിയിടുമ്പോൾ ഒരു കയ്യാൽ തന്റെ മക്കൾ കൂടെയുണ്ടെന്ന് ഒരോർമപ്പെടുത്തൽ എപ്പോഴും സ്വയം ഉണ്ടാകണം.

ഓരോ വീഴ്ചയില്‍നിന്നും എഴുന്നേല്‍ക്കാനും അനുഭവത്തില്‍നിന്ന് പാഠം പഠിച്ച് മുന്നോട്ട് നീങ്ങുവാനും കുട്ടികളെ പരിശീലിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ശ്രമം ഉപേക്ഷിച്ച് പിന്മാറുന്നതിനു പകരം മറ്റൊരു വഴി കണ്ടെത്തുകയോ കൂടുതലായി അധ്വാനിക്കുകയോ ചെയ്യും.

ഇനി കുഞ്ഞുങ്ങളോട്… മാതാപിതാക്കൾ ശത്രുക്കളല്ലെന്നും അവർ നമ്മുടെ ആവശ്യങ്ങൾ നടത്താൻ മാത്രം ഉള്ളവരല്ലെന്നും മനസിലാക്കണം… അവർ കൂടെയുണ്ടെന്ന ധൈര്യത്തിൽ ഉയരങ്ങൾ കീഴടക്കണം.

ഇനി ആദ്യം പറഞ്ഞ ന്യൂസിലെ കുട്ടി അവൻ അമേരിക്കയിലേക്ക് ആണ് ബസ് കേറി നാട് വിട്ടത്. എന്നാലും പോകുമ്പോ colour പെൻസിൽ കൊടുക്കാൻ കാണിച്ച മനസ്. എന്നാലും എന്റെ കുഞ്ഞെ നീ…..ആദ്യം ഞാൻ എന്നെങ്കിലും എഴുതാൻ പഠിച്ചിട്ട് അമേരിക്കയിലേക്ക് പോ…..

അനു ✍️

Post Views: 23
4
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

2 Comments

  1. Shreeja R on December 18, 2023 12:41 PM

    പ്രസക്തമായ എഴുത്ത്

    Reply
  2. Sunandha Mahesh on December 14, 2023 8:27 PM

    ഒന്നാം ക്ലസ്സുകാരൻ ആത്മഹത്യ ചെയ്തിരിക്കുന്നു.. കലികാലം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.