Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കരകാണാക്കടൽ
അറിവുകൾ ഓർമ്മകൾ കഥ പ്രണയം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കരകാണാക്കടൽ

By Sanna SJanuary 4, 2024Updated:January 4, 20243 Comments4 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

ആടു ജീവിതത്തിൽ നിന്ന് ഇറങ്ങി വന്ന നജീബിന്റെ ഭാര്യ സൈനു

കരകാണാക്കടൽ

“പൊന്ന് മോളേ നീ എത്ര നേരംന്ന് വെച്ചാ വെള്ളം പോലും കുടിക്കാണ്ടിങ്ങനെ കിടക്കണത്. നമുക്ക് വേണ്ടിട്ടല്ലേ കണ്ണെത്താ ദൂരത്ത് അവൻ പോയിരിയ്ക്കണത്. എഴുന്നേറ്റ് വല്ലതും കഴിയ്ക്ക്. വയറ്റിലൊരു പൈതലുണ്ടെന്ന ഓർമ്മ വേണം.”
ഇക്ക ഉടുത്ത് മാറ്റിയ കൈലിയിൽ മുഖമണച്ച് ഞാൻ കിടക്കുകയായിരുന്നു. സുബഹിന് തൊട്ട് മുന്നേയാണ് ഇക്ക യാത്ര പറഞ്ഞ് ഇറങ്ങിത്. അന്നേരം മുതൽ കിടന്നതാ. സങ്കടം സഹിക്കാൻ കഴിയണില്ല. ഒന്ന് രക്ഷപ്പെട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ടെങ്കിലും പടച്ചോനേ ഈ വേദന താങ്ങാൻ പറ്റണില്ലല്ലോ. നബീലാണോ സഫിയായാണോന്ന് ഇറങ്ങുന്നതിന് തൊട്ട് മുന്നേ വയറ്റത്തൊരു മുത്തം തന്ന് ചോദിച്ചതാ. ഇനി എത്ര കാലം കഴിയണം. ഉറങ്ങാതെ ഇരിയ്ക്കുകയായിരുന്നു പോകുന്നത് വരെ. എന്റെ തേങ്ങലിന് സ്വപ്നങ്ങൾ പറഞ്ഞ് ഇക്ക ആശ്വാസിപ്പിക്കുകയായിരുന്നു. ഇനിയും ഇങ്ങനെ കിടന്നാൽ ഉമ്മച്ചിക്ക് വിഷമമാകും. ഉമ്മച്ചിയെ ഇനിയും വിഷമിപ്പിക്കുന്നത് ശരിയല്ല. ബോംബെയിലെത്തിക്കഴിഞ്ഞ് അവ്വക്കര് ഹാജീടെ വീട്ടിലെ ഫോണിലേയ്ക്ക് വിളിയ്ക്കാംന്ന് പറഞ്ഞിട്ടുണ്ട്. അത് ഇനി എത്ര ദിവസം പിടിയ്ക്കും പടച്ചോനേ.
പണി കഴിഞ്ഞ് കയറി വരുന്നതും ന്റെ സൈനുവേന്ന് നീട്ടി ഒരു വിളിയാണ്. കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ട്. ഉമ്മച്ചിയ്ക്ക് സമാധാനമാകാൻ അൽപ്പം കഞ്ഞി വെള്ളത്തിൽ ഒരു തവി ചോറ് എടുത്തിട്ട് കഴിച്ചെന്ന് വരുത്തി. വീട്ടിൽ നിന്ന് യാത്രയാക്കാൻ വന്നവരൊക്കെ പോയി കഴിഞ്ഞിരുന്നു. കൂടെയുള്ള തുണ അകലത്തായാൽ ഇണക്കിളിയ്ക്ക് ദേഷ്യം വരുന്നത് സാധാരണയാ എന്ന് ആരോ തമാശ പറയുന്നത് കേട്ടു. ഞാൻ നിസ്ക്കരിയ്ക്കാൻ കയറി. പ്രിയപ്പെട്ടവന് എല്ലാം ഹയറായിരിക്കാൻ ദുആ ചെയ്തു. നിസ്ക്കാര പായയിൽ നിന്ന് എഴുനേൽക്കാനെ തോന്നുന്നില്ല. ഒരു ഉഷാറില്ലായ്മ. വീട്ടിലെ അന്തരീക്ഷമാകെ മാറിയത് പോലെ.

ഇക്കായും വിഷമിയ്ക്കുന്നുണ്ടാവില്ലേ ? ഉറക്കം വരാത്ത രാത്രികൾ ആ മൺചുമരുകൾക്കുള്ളിൽ ഉരുണ്ട് കൂടിക്കൊണ്ടേയിരുന്നു. കൈക്കുള്ളിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടവൻ എത്രയോ അകലെയാണ്. ഇണക്കവും പിണക്കവും ഒക്കെയായി ഒരു താളത്തിന് മുന്നോട്ട് പോയതാണ്. സ്ഥിര ജോലിയും വരുമാനവും ആഗ്രഹിച്ച് അന്യനാട്ടിൽ പോയത് ജീവിതം കെട്ടിപ്പെടുത്താനുള്ള മോഹത്തിലാണ്. നജീബ് ബോബെയിൽ എത്തിച്ചേർന്നൂന്ന് ഫോൺ വന്നിട്ടുണ്ടെന്ന് ഹാജിയാരുടെ വീട്ടിൽ നിന്ന് ഒരാൾ വന്ന് പറഞ്ഞു. അത് മുതലാണ് എല്ലാർക്കും ശ്വാസം നേരേ വീണത്. എങ്കിലും ദിവസങ്ങൾക്ക് ഒച്ചിന്റെ വേഗത പോലും ഇല്ലാന്ന് എനിക്കും ഉമ്മച്ചിക്കും തോന്നി. വിരസമായ ദിവസങ്ങൾ ഞങ്ങളെ കൊഞ്ഞനം കുത്തി കടന്നു പൊയ്ക്കൊണ്ടിരുന്നു. ജീവിതത്തിന്റെ താളം എവിടെയോ നഷ്ടപ്പെട്ട പോലെ. പലരും ഇക്കാടെ വിശേഷങ്ങൾ ചോദിച്ചു തുടങ്ങി. പോസ്റ്റ്മാന്റെ ബെല്ലടിക്ക് കാതോർത്തിരിയ്ക്കാൻ തുടങ്ങീട്ട് മാസങ്ങളായി. പ്രസവ ചിലവിന് പൈസ വേണം. വിസയുടെ കടക്കാർ വന്ന് തുടങ്ങി. പടച്ചോനേ എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ല കേട്ടോ.

അളിയൻ ഗൾഫ് കണ്ടപ്പോൾ നിന്നെ മറന്നോ സൈനൂന്ന് വലിയാക്ക ഇടയ്ക്ക് ചോദിച്ചതേയുളളു. എന്നാലും ആൾക്കിതെന്ത് പറ്റി. പോയ ഉടനെ വിശേഷങ്ങൾ ഒക്കെ എഴുതീട്ടെ ഉള്ളു കാര്യം എന്ന് പറഞ്ഞ് പോയ ആൾ. എന്നിട്ട്..

നീ എന്താ മോളേ ആലോചിക്കണത്. തലപുണ്ണാക്കാണ്ട് ഉഷറായിരിക്ക്. പടച്ചോൻ കാക്കും.
ഉമ്മച്ചീ ഞാൻ പേറ്റിന് വീട്ടിൽ പോണില്ല. ഉമ്മച്ചിയും ഇവിടെ ഒറ്റയ്ക്കല്ലേ. ഇവിടെ തന്നെ നിന്നാലോന്നാണ്.
മോള ഇഷ്ടം പോലെ ആയിക്കോ. പക്ഷെ എത്രത്തോളം നന്നായിട്ട് നോക്കാൻ പറ്റുംന്ന് ഒന്നും എനിക്കറിയത്തില്ല.
ഉമ്മ പറഞ്ഞതിനൊപ്പം നെടു വീർപ്പിട്ടു. ഉമ്മച്ചിയും വല്ലാണ്ട് നീറുന്നുണ്ട്. ഞാൻ വിഷമിക്കൂന്ന് പുറത്ത് കാണിക്കാത്തതാ.

ചിന്തകൾ കാട് കയറിക്കൊണ്ടേയിരുന്നു. കരകാണാകടലിലേയ്ക്ക് ഇക്ക ഒറ്റയ്ക്ക് നീന്തുകയാണ്. ഇടക്കിടക്ക് മുങ്ങി പൊങ്ങുന്നുണ്ട്. അകലെ വലിയൊരു ചുഴി. എന്റെ ഉമ്മച്ചീന്ന് തല ചുഴറ്റി വിളിയ്ക്കുന്നു. ഇക്കാ ഞാൻ അലറി വിളിച്ച് കൊണ്ട് എഴുന്നേറ്റു. സ്വപ്നം കണ്ടതാണെന്ന് ഉമ്മച്ചിയെ കണ്ടപ്പോഴാണ് സമാധാനമായത്. എന്നാലും ഇക്കാക്ക് ഇതെന്തുപറ്റി. യാ അളളാ ഒരു വരി കത്തെങ്കിലും. ഞാൻ വിമ്മിപ്പൊട്ടി കരയുന്നത്കണ്ട് ഉമ്മച്ചിയ്ക്ക് സങ്കടം അടക്കാനായില്ല.

എന്നാലും അവനെന്ത് ഉദ്ദേശിച്ചാ പടച്ചോനേ നിൽക്കണത്. ഈ പെണ്ണിന്റെ സങ്കടത്തിന് ആര് സമാധാനം പറയും. അവർ തനിയെ പിറുപിറുത്ത് കൊണ്ടിരുന്നു. പ്രസവത്തിന് അഡ്മിറ്റാകാറയതും എന്റെ വീട്ടിൽ നിന്നും ഉമ്മായും നാത്തൂനും ഒക്കെ വന്നു. ഒളിഞ്ഞും തെളിഞ്ഞും ചോദ്യങ്ങൾ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്നു. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിയ്ക്കേ ഞാൻ പ്രസവിച്ചു കേട്ടോ. ഒരാൺകുഞ്ഞ് ഇക്ക പലപ്പോഴു പറഞ്ഞിട്ടുള്ള പേര് തന്നെ കുഞ്ഞിന് ഇട്ടു. നബീൽ. ദിവസങ്ങൾ അത്ര രസകരമൊന്നുമായിരുന്നില്ല. എല്ലാം കൂട്ടിയാൽ കൂടാൻ ഉമ്മച്ചി നല്ലോണം പാടുപെടുന്നുണ്ട്. എന്റെ സഹോദരങ്ങൾ ഇക്കായെ കുറിച്ച് ഗൾഫിലൊക്കെ അന്വേഷണം തുടങ്ങിയെങ്കിലും ഒന്നിനും ഒരു തുമ്പും കിട്ടിയില്ല. ദിവസങ്ങൾ കടന്ന് പോകുന്തോറും കടക്കാരുടെ ശല്യം തുടങ്ങി. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാരും അന്നന്നത്തെ അന്നത്തിന് വകയില്ലാത്തവരാണ്.

എന്റെ സഹോദരങ്ങൾ വിസാ കടത്തിൽ നിന്ന് എന്നെയും ഉമ്മച്ചിയേയും രക്ഷിക്കാൻ തീരുമാനമെടുത്തു. ആ കടങ്ങൾ ഒക്കെ അവർ വീട്ടി തന്നു. ഉമ്മച്ചി ഉണ്ടായിരുന്ന പൊട്ടും പൊടിയുമായി കാതിൽ കിടന്ന അലുക്കുത്ത് വിറ്റ് കോഴിയും ആടുമൊക്കെ വാങ്ങി. ഒപ്പം ചെറിയ ചെറിയ കുറി ചിട്ടികളും വെയ്ച്ചു. ജീവിതം മുന്നോട്ട്. ആഘോഷങ്ങളും , വിശേഷ ദിവസങ്ങളും അതിന്റെ നിറ ചാർത്തുകളും അറിയാതെ ഞങ്ങൾ തീരാ ദുഃഖത്തിൽ നിന്ന് കരകയറാതെ ജീവിച്ചു പോന്നു. എന്റെ വീട്ട്കാർ എനിക്ക് വെറൊരു ജീവിതം കണ്ടെത്തിയാലോന്ന് വരെ ആലോചന തുടങ്ങി. സമ്മതിപ്പിക്കാൻ ശ്രമങ്ങളും. അവൻ ഗൾഫ് പണം കണ്ട് മതിമറന്നതാണെന്ന് എല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു. ഉമ്മച്ചിയ്ക്ക് മറുപടി ഇല്ലായിരുന്നു. ഇക്ക ജീവിച്ചിരിപ്പുണ്ട്ന്ന് തന്നെ ഞാൻ വിശ്വസിച്ചു. ചില്ലറ കഥകളല്ല നാട്ടിൽ പരന്നത്. പണം കണ്ട് നജീബ് മതിമറന്നെന്നും. ഒരു ഫിലിപ്പിയൻകാരിയ്ക്കൊപ്പമാണ് ജീവിതമെന്നൊക്കെ. നബീലിന്റെ കളി ചിരിയിൽ വേദനകൾ മറക്കാൻ ഞങ്ങൾ പാകപ്പെട്ടിരുന്നു. എന്തെല്ലാം സ്വപ്നം കണ്ട ജീവിതമായിരുന്നെന്നോ ഞങ്ങളുടെത്. ഉമ്മച്ചിയെയും തന്നെയും കൃഷ്ണമണി പോലെ നോക്കിയ ആളിതെവിടെ പോയി. ഞങ്ങളുടെ ഉള്ളിന്റെ പിടച്ചിലും കണ്ണിന്റെ പെയ്ത്തും ആരും കണ്ടില്ല.
ഉമ്മച്ചീ നമുക്ക് പോയി പഞ്ചായത്ത് മെംമ്പറെ കണ്ട് കാര്യം പറയാം. എന്നിട്ട് മുഖ്യമന്ത്രിയ്ക്ക് ഒരു അപേക്ഷയും കൊടുത്താലോ. അന്യനാട്ടിൽ അകപ്പെട്ട് പോകുന്നവരെ കുറിച്ച് അന്വേഷണം നടത്തുമായിരിയ്ക്കും. ഇക്കാന് എന്തോ ബുദ്ധിമുട്ട് വന്നിട്ടുണ്ട്. അല്ലാണ്ട് ഇങ്ങെനെ നമ്മളെ അന്വേഷിക്കാണ്ടിരിയ്ക്കോ. പിന്നീട് കുറെ ദിവസം അതിന്റെ പിന്നാലെ തന്നെ ആയിരുന്നു. ഒന്നും ഒരു കരയ്ക്കും എത്തുന്നില്ല. അന്വേഷണം ഉഷാറാക്കണമെങ്കിൽ അതിന് പിടിപാടുള്ള ആള് വേണം. നിസ്ക്കാരപായ് നനഞ്ഞ് കുതിർന്ന് കൊണ്ടേയിരുന്നു. ചിന്തകൾ പോലും തീരത്തണയുന്നില്ല.

ഒരു വൈകുന്നേരം ഉമ്മച്ചി , ദേഹം തളരുന്ന് മേളേന്ന് പറഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു. മരിപ്പിന്റെ മണം നിറഞ്ഞ വീടിന്റെ അകം. എല്ലാർക്കും ഒറ്റക്കാര്യമേ പറയാനുണ്ടായിരുന്നുള്ളു മോനെ കാണാത്ത ആധിയാണ്. ശരിയ്ക്കും വേദന കൊണ്ട് നീറി തന്നെയാണ് ഉമ്മച്ചി പോയത്. നബീൽ ബാലവാടിയൽ പോയി തുടങ്ങി. എല്ലാർക്കും ജീവിതത്തിൽ സന്തോഷം മാത്രമായിരിക്കില്ലല്ലോ. പടച്ചോന്റെ കരുണ എന്നെങ്കിലും ഉണ്ടാകുമെന്നുള്ള ഉറച്ച വിശ്വാസം മാത്രമായിരുന്നു എനിക്ക് മുന്നോട്ട് ജീവിയ്ക്കാൻ പ്രേരണ.
ഒരു ഉച്ചനേരം ഹാജിയാരുടെ വീട്ടിലെ സഹായി വന്ന് ഫോൺ ഉണ്ട് വേഗം വരാൻ പറയുമ്പോൾ ഉയിരും വാരി പിടിച്ച് കൊണ്ട് ഓടുകയായിരുന്നു. ഞാൻ വല്ലാണ്ട് അണയ്ക്കുന്നുണ്ടായിരുന്നു. ഫോൺ ബെല്ലടി കേട്ടപ്പോൾ ഹൃദയമിടിപ്പ് തൊണ്ടക്കുഴിയോളം എത്തിയത് പോലെ. ഹലോ എന്ന് പറഞ്ഞതും എന്റെ സൈനൂന്ന് ഒരു കരച്ചിലാണ് കേട്ടത്. എവിടെയായിരുന്നെന്നോ എന്ത് പറ്റിയെന്നോ പരസ്പരം കേൾക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. വാവിട്ട് കരയാനേ പറ്റുന്നുണ്ടായിരുന്നുള്ളു. ഉമ്മച്ചി പോയതും നബീൽ ബാലവാടിയിൽ പോയതും ഇടയ്ക്കെപ്പോഴോ പറഞ്ഞു. ദുനിയാവിലെ ഏറ്റവും വലിയ സന്തോഷം ഈ നിമിഷം തന്നെയാണല്ലോ റബ്ബേ. എത്ര നാളത്തെ കനലിന് കിട്ടിയ മഞ്ഞുമഴയായിരുന്നല്ലോ ആ സ്വരം. ഈ സന്തോഷം കാണാൻ ഉമ്മച്ചി ഇല്ലാണ്ടായി പോയല്ലോ. ഇക്ക ദുനിയാവിൽ ഉണ്ടെന്ന അറിവ്, ലോകം പിടിച്ചടക്കിയ സന്തോഷം തന്നു. ഞാൻ തലയുയർത്തി നടന്നു. പ്രിയപ്പെട്ടവൻ മരുഭൂമിയിലെ മസറയിൽ അകപ്പെട്ട് ആടുകൾക്കിടയിൽ മറ്റൊരു ആടായി ജീവിക്കുന്നതറിയാതെ, ദിവസത്തിന്റെ ഭൂരിഭാഗം സമയവും ആറ്റിൽ പണിയെടുത്തിരുന്ന പ്രിയപ്പെട്ടവൻ കുളിക്കാൻ കഴിയാതെ ചെള്ളുകളരിച്ച് നരകിക്കുന്നതറിയാതെ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നില്ലേ. എന്ത് മാത്രം വേദനിച്ചിട്ടുണ്ടാകും. പ്രിയപ്പെട്ടവൻ ഉയിരോടെ ഉണ്ടെന്നുള്ള അറിവ് എന്നിൽ നിറച്ച സന്തോഷത്തിന് അതിരില്ലായിരുന്നു.

അതേ, ഇക്ക അടുത്ത ആഴ്ച ഇങ്ങെത്തും കേട്ടോ.

✍️ സലീന ( സന്ന)

Post Views: 18
2
Sanna S

ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്. എഴുതാനും വായിക്കാനും ഏറെ ഇഷ്ടം . സമൂഹ മാധ്യമങ്ങളിൽ എഴുതുന്നുണ്ട്. ഉടനെ ഒരു നോവൽ ,'ഫായിസ' പ്രകാശന സമയം കാത്തിരിക്കുന്നു.

3 Comments

  1. Sunandha Mahesh on January 7, 2024 7:23 PM

    നല്ലെഴുത്ത് 👌👌

    Reply
  2. Shreeja R on January 7, 2024 4:32 PM

    ഹൃദയം തൊടുന്നത് പോലെ എഴുതി 🥰

    Reply
  3. Sabira latheefi on January 4, 2024 4:22 PM

    😥👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.