Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏകാന്തത
കഥ ജീവിതം ബന്ധങ്ങൾ

ഏകാന്തത

By Anu NazeerFebruary 3, 2024Updated:February 6, 20246 Comments3 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

“കുറെ നാളായി വിചാരിക്കുന്നു ഇക്കാ, മാമിടെ വീട്ടിൽ പോയി രണ്ടു ദിവസം താമസിക്കണം എന്ന്. മാമ മരിച്ചതിനു ശേഷം അങ്ങോട്ട്‌ പോയിട്ടില്ല. ഫോൺ വിളിയെ ഉള്ളു.

” ഞാൻ രണ്ടു ദിവസം പൊയ്ക്കോട്ടേ ഇക്കാ ”

ഫോൺ ചെയ്തപ്പോൾ ഇക്കാനോട്‌ ആവശ്യം പറഞ്ഞപ്പോൾ വേഗം സമ്മതിച്ചു.

“നീ പോയിട്ട് വാ. അവർക്കൊരു സന്തോഷം ആകും. നമ്മളൊക്കെയല്ലേ അവർക്കുള്ളു ഒരു ആശ്വാസത്തിന്.. ”

ഇക്കാടെ സമ്മതത്തോടെ ഞാനും മക്കളും അങ്ങോട്ട്‌ പോകാൻ തയ്യാറായി. എന്റെ ഉപ്പിടെ പെങ്ങളാ. എന്നെ ഒരുപാട് ഇഷ്ട്ടായിരുന്നു. ചെറുപ്പത്തിൽ എന്നെ നോക്കിയതൊക്കെ മാമി ആണെന്ന് ഉമ്മ എപ്പോളും പറയും

മാമയുമായുള്ള കല്യാണം മാമിയെ വീട്ടിൽ കുറച്ചു അടുപ്പം കുറച്ചു. ഞാൻ മാത്രമേ ഇടയ്ക്കിടെ വിളിക്കാറുള്ളൂ. എന്റെ കല്യാണം കഴിഞ്ഞപ്പോൾ അതിനും കുറവ് വന്നു. ബന്ധങ്ങളുടെ കണ്ണികൾക്കു ഒരു അകൽച്ച വന്ന പോലെ. എല്ലാവരും അവരവരുടെ ലോകത്തേക്ക് ചുരുങ്ങി പോകുന്നു…

അവർക്ക് രണ്ടു മക്കളാ. ആമിയും ആദിയും. നല്ല സ്നേഹമുള്ള കുട്ടികൾ. മാമ ഉള്ളപ്പോഴേ മോൾടെ കല്യാണം കഴിഞ്ഞു. ഇപ്പൊ മോനും ഗൾഫിൽ പോയി. ഇപ്പൊ ഒറ്റക്കാ താമസം.

ഗേറ്റ് കടന്നു ഞങ്ങൾ വരുന്ന കണ്ടപ്പോഴേ മാമിടെ മുഖത്തു സന്തോഷം. ഓടി വന്നു കെട്ടിപിടിച്ചു. വിശേഷങ്ങൾ ചോദിക്കലും മക്കളെ കളിപ്പിക്കലും എല്ലാം കൂടെ ഒരു വെപ്രാളം. എന്നോട് വിശേഷങ്ങൾ ചോദിച്ചോണ്ടിരിക്കാ. ഓരോന്ന് പറയുമ്പോഴും മുഖത്തു സന്തോഷം മിന്നി മറയുന്നതു കണ്ടു.

“പണ്ട് നിന്നെ ഞാൻ കുറെ നോക്കിയതാ. ഇപ്പൊ വലിയ പെണ്ണായപ്പോ നമ്മളെയൊന്നും വേണ്ടാ.”

എന്നെ ചെറുപ്പത്തിൽ നോക്കിയ കഥയും എന്റെ കുറുമ്പുകളും എന്റെ മക്കൾക്ക്‌ പറഞ്ഞു കൊടുത്തു ചിരിക്കുന്നു. എല്ലാം കാണുമ്പോൾ പാവം തോന്നി പോയി…

ഒരു ദിവസം മുഴുവൻ പോയതറിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ മാമിയെ കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കായിരുന്നു. പാവം ഒറ്റക്ക് ഒരു വീട്ടിൽ. ഓരോന്നാലോചിച്ചു ഉറങ്ങി പോയി..

പാതിരാത്രിയിൽ എന്തോ ശബ്ദം കേട്ടു ഉണർന്നപ്പോൾ അടുത്ത് മാമിയില്ല. എണീറ്റു നോക്കിയപ്പോൾ അടുക്കളയിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട് മാമിയുടെ. ഞാൻ അങ്ങോട്ടു ചെന്നപ്പോൾ മാമി വെള്ളം ബോട്ടിലുമായി വരുന്നു.

“മോളുറങ്ങീലെ. വെള്ളം കുടിക്കാൻ നോക്കിയപ്പോ ബോട്ടിൽ കാലിയായി ഇരിക്കുന്നു. വെള്ളം എടുക്കാൻ വന്നതാ. ”

“മോള് കിടന്നോ.” ഞങ്ങൾ രണ്ടുപേരും റൂമിൽ പോയി…

എനിക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. മനസിലുള്ളത് മാമിയോട് ചോദിക്കാൻ ഒരു മടി. പിന്നെ കിടന്നിട്ടു ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചെ ആയപ്പോൾ ഉറക്കത്തിലേക്കു വഴുതി വീണു.

രാത്രിയിലെ ഉറക്കക്കുറവ് ഞാൻ വൈകിയാ ഉണർന്നത്. എണീറ്റു അടുക്കളയിൽ ചെന്നപ്പോൾ എന്റെ മക്കളെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാ

” മാമി. മോള് എഴുന്നേറ്റോ ”

ഒരു കപ്പ്‌ ചായയുമായി എന്റെ അടുത്ത് വന്നു. എനിക്കെന്തോ മാമിയോട് ചിരിക്കാൻ തോന്നിയില്ല.

ഞാൻ മക്കളെക്കുറിച്ചു ചോദിച്ചു.

“ഒറ്റക്ക് നില്കാതെ അവരുടെ അടുത്ത് പോയി നിന്നൂടെ. ”

എന്റെ ചോദ്യം മാമിടെ കണ്ണ് നിറച്ചു.

“അവർക്ക് തിരക്കാ മോളേ. ഞാൻ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നേ. വല്ലപ്പോഴും വിളിച്ചാൽ ആയി. ഈ വെക്കേഷന് ആമിയും മക്കളും വരൂന്ന് വിചാരിച്ചു. അവർക്കു വെക്കേഷൻ ഉമ്മാടെ കൂടെ ചിലവഴിക്കണ്ടാന്ന്. വേറെ എവിടേക്കോ ട്രിപ്പ്‌ ഉണ്ടെന്ന്. പിന്നെ ആദി. ഇത്തവണ വന്നിട്ട് അവനും അവന്ടെ ബുള്ളറ്റും ഫ്രണ്ട്സും. ഉമ്മിനെ കൂട്ടി ഒരു ഡോക്ടറെ അടുത്ത് പോലും വന്നില്ല. അവനറിയാം ഉമ്മി ബുള്ളറ്റിൽ കേറൂലാന്ന്. എല്ലാവർക്കും അവരുടെ ലോകം. ”

ഉള്ളിലെ സങ്കടം പുറത്തു കാട്ടാതെ മാമി ചിരിച്ചു.

“ഞാൻ ഒന്നും പറയാറില്ല.അവർ കുട്ടികളല്ലേ. അവരുടെ ജീവിതമല്ലേ. ഞാൻ വയസായി. എന്തിനാ അവരുടെ സന്തോഷം കളയുന്നെ.”

മാമിടെ വാക്കുകൾ ശരിക്കും സങ്കടപ്പെടുത്തി.

ഭക്ഷണം കഴിഞ്ഞു വീടിന്റെ പുറത്തു വന്നപ്പോൾ മാമി മാമിടെ ആടിനോട് സംസാരിക്കുന്നു. ഞാൻ ചിരിച്ചു കൊണ്ടു അങ്ങോട്ട്‌ ചെന്നു.

“മാമി ഇപ്പോ ആടിനോടായോ സംസാരം.” ഞാൻ ചോദിച്ചു.

“എനിക്കാരെങ്കിലും വേണ്ട മോളേ ഇവിടെ സംസാരിക്കാൻ.. എനിക്കറിയാം മോൾക്കിന്നലെ എന്താ തോന്നിയത് എന്ന്. ”

ഞാൻ ആകെ വിളറി പോയി.

“ഈ വീട്ടിൽ ഞാൻ ഒറ്റക്കല്ലേ. ആരോടെങ്കിലും ഒക്കെ സംസാരിക്കേണ്ട.ഈ ചെടികളോടും കിളികളോടും ഈ വീട്ടിലെ എല്ലാ വസ്തുക്കളോടും ഞാൻ സംസാരിക്കും. എന്റെ ഭാഷ ഇപ്പൊ ഇവർക്ക് വശമായി. ആരും ഇല്ലാണ്ട് ആകുമ്പോൾ മനസിലുള്ളത് ഒറ്റക്കു സംസാരിച്ചു പോകും. ആ സംസാരമാ മോള് ഇന്നലെ കേട്ടെ. എനിക്കു തോന്നി മോൾക്കിന്നലെ മാമിനോട്…… ”

മുഴുവൻ മാമി പറഞ്ഞില്ല

ശരിക്കും തരിച്ചു പോയി ഞാൻ.

കുറച്ചു ദിവസം മുമ്പ് പത്രത്തിൽ വന്ന വാർത്തയാ എനിക്കോർമ്മ വന്നേ. ഫ്ലാറ്റിൽ മരിച്ചു അസ്ഥികൂടം ആയി കിടന്ന അമ്മയെ കുറിച്ച് വന്ന വാർത്ത. ഒരു വർഷം ആയി പോലും അവരുടെ മകൻ അവരെ വിളിച്ചു അവരുടെ വിവരങ്ങൾ തിരക്കിയിട്ടു.

എന്ത് ലോകമാ ഇന്നത്തെ.. ആർക്കും ആരോട് സ്നേഹമില്ല.ബന്ധങ്ങൾക്കു വിലയില്ലാത്ത പോലെ.

രണ്ടു ദിവസം വേഗം കടന്നു പോയി. തിരിച്ചു പോകാൻ നേരം എന്നെ യാത്ര അയക്കുമ്പോഴും മാമി മുഖത്തു ചിരി വരുത്തി നിൽക്കുന്നു. അവരുടെ സങ്കടം കാണാൻ എനിക്ക് കഴിയുന്നുണ്ട്. പുറത്തു കാണിക്കുന്നില്ല പാവം. എന്റെ മക്കളെ എടുത്ത് ഉമ്മ വച്ചു യാത്ര പറഞ്ഞ്”

മോള് പൊയ്ക്കോ. അത് പറഞ്ഞ് മാമി തിരിഞ്ഞു നിന്നു.

ഞാൻ നടന്നു

വഴി അവസാനിക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. വീണ്ടും ആ ഏകാന്ത ലോകത്തേക്ക് അവർ നടന്നു പോകുന്നത് കണ്ടു. നിർവികാരമായി…..

“തിരക്ക് പിടിച്ച ഈ ലോകത്തു എത്ര തിരക്കായാലും മാതാപിതാക്കളെ മറന്നു പോകാതിരിക്കുക. അവരുടെ കൂടെ നില്കാൻ കഴിഞ്ഞില്ലെങ്കിലും മക്കളുടെ ഒരു ശബ്ദം അവർക്ക് ഒരു തളർച്ച വരുത്തില്ല.അത് മതി അവരെ സന്തോഷിപ്പിക്കാൻ. അത് ധാരാളം. അത് പോലും മറന്നു പോകുന്നു പലരും. ഏകാന്തത അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയാ. ”

അനു ✍️

#വാർദ്ധക്യം

Post Views: 28
4
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

6 Comments

  1. Seenanavaz on February 11, 2024 10:43 AM

    വല്ലാതെ നൊമ്പരപ്പെടുത്തി❤️👍

    Reply
  2. Divya Sreekumar on February 9, 2024 8:44 AM

    നന്നായിട്ടുണ്ട് 👍❤️

    Reply
  3. Sunandha Mahesh on February 5, 2024 5:02 PM

    നന്നായി എഴുതി 👍

    Reply
  4. Jasna Basheer on February 5, 2024 1:56 PM

    വാർദ്ധക്യവും ഒറ്റപ്പെടലും ഓർക്കുമ്പോഴേ പേടിയാണ്. മക്കൾ അവരുടെ ഭാഗം മാത്രം ചിന്തിക്കുന്നു. നന്നായി എഴുതി 🌹

    Reply
  5. sabira latheefi on February 3, 2024 11:59 AM

    അനു.. വായിച്ച ഞാനും വല്ലാണ്ട് ആയി. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പറയാറുണ്ട്. എന്നാലും എത്ര സ്നേഹിച്ചു വളർത്തുന്ന മക്കൾ ഒറ്റക്കാക്കി പോകുന്ന കാര്യം ആലോചിച്ചൂട

    Reply
    • Anu Nazeer on February 4, 2024 6:43 PM

      നന്ദി വായനക്ക്… എനിക്ക് ചുറ്റും ഞാൻ കണ്ടൊരു നേര്കാഴ്ച ആണിത്.. വല്ലാത്ത വിഷമം തോന്നിയിരുന്നു..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.