Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രവാസത്തിലെ മഴ
അനുഭവം ഓർമ്മകൾ

പ്രവാസത്തിലെ മഴ

By Sudheerkhan EFebruary 12, 2024Updated:February 18, 20242 Comments5 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രവാസ ജീവിതത്തിലെ കനത്ത ചൂടിൽ ഒരു മഴ പെയ്യുന്നതുകാണാൻ ദാഹിച്ച കണ്ണുകളുടെ നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെയ്ത മഴ നനഞ്ഞപ്പോൾ എന്റെ മനസ്സിൽ കുരുത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളും പ്രവാസത്തിലെ മഴ കാഴ്ചകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

ഞങ്ങൾ പ്രവാസി മലയാളികൾ ഇവിടെ മണലാരണ്യത്തില്‍ 42 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലുള്ള ചൂടിൽ ‍വെന്തുരുകുമ്പോൾ മനസ്സിൽ മാത്രമാണ് ഓർമകളുടെ മഴ പെയ്യുന്നത്.ചൂടിന്റെ കാഠിന്യം മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോൾ മഴ പെയ്യാൻ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ പലപ്പോഴും യാചന ഭാവത്തിൽ ഒരു മഴക്കായ് ആകാശത്തേയ്ക്ക് നോക്കാറുണ്ട്. വർ‍ഷത്തിൽ‍ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം പെയ്യുന്ന ഗൾഫ് നാടുകളിലെ മഴ ഓരോ മലയാളികളെയും ജന്മനാട്ടിലെ ഓർ‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മഴ മലയാളികൾക്കെന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണലോ. ഇവിടുത്തെ മഴയ്ക്ക് നാട്ടിൽ‍ പെയ്യുന്ന മഴയുടെ ചിത്രങ്ങൾ‍ സമ്മാനിക്കാനാവില്ലെങ്കിലും, മഴ കാഴ്ച കണ്ണു കുളിർക്കെ കാണാനും ആസ്വദിക്കാനും ഓരോ പ്രവാസി മലയാളികളും ഇഷ്ടപ്പെടുന്നു. അതിനാൽ തന്നെ ഇവിടെ സലാലയിൽ മഴ പെയ്യുമ്പോഴെല്ലാം കുറച്ചു നനഞ്ഞു ഗൃഹാതുരത്വം നുണയാൻ ഞാനും സമയം കണ്ടെത്താറുണ്ട്. പണ്ട് സ്കൂൾ വരാന്തയിലും വീടിന്റെ ഉമ്മറപ്പടിയിലുമൊക്കെ നിന്ന് മഴ പെയ്യുമ്പോൾ കാറ്റത്ത് വെള്ളം മുഖത്തും വസ്ത്രത്തിലും വീഴുന്നതിലും, ഓടിൻപുറത്തുനിന്നും ഷീറ്റിൻ പുറത്തുനിന്നും ഊർന്നിറങ്ങി വരുന്ന മഴ കൈ വെള്ളകൊണ്ടു തട്ടിത്തെറിപ്പിക്കുന്നതിലും, പുതുമഴ മണ്ണിൽ സ്പർശിച്ചുണ്ടാക്കുന്ന ഗന്ധം ആസ്വദിക്കുന്നതിലുമൊക്കെ ഒരു കുളിർമ ഉള്ള സുഖം അനുഭവിച്ചിരുന്നു. അതുപ്രതീക്ഷിച്ചു റൂമിനു മുന്നിലായി നിന്ന എന്നെ ശക്തമായ കാറ്റിനെ കൂട്ടുപിടിച്ചു വന്ന മഴ കെട്ടി പുണർന്ന് അടപടല കുളിപ്പിച്ചു. പുതു മഴ മണ്ണിൽ തട്ടി ഉണർത്തിയ ലഹരി പിടിപ്പിക്കുന്ന ഗന്ധത്തിനായി(Petrichor)കാത്തു നിന്നെങ്കിലും കാറ്റ് അതിനെ ദൂരെ എവിടേയ്ക്കോ വലിച്ചുകൊണ്ടുപോയതായി തോന്നി.

മഴ തിമർ‍ത്തു പെയ്യുകയാണ്. എന്തായാലും നനഞ്ഞു കാറ്റിന്റെ താളത്തിനൊത്തു പെയ്യുന്ന മഴയുടെ ചന്തം ഒന്ന് ആസ്വദിക്കാമെന്നു കരുതി ഞാൻ അവിടെ തന്നെ നില ഉറപ്പിച്ചു. തൊട്ടടുത്ത റൂമിലുള്ള കേരളീയർ അല്ലാത്ത പലരുടെയും കണ്ണുകൾ ജനൽ പാളിയിലൂടെ കൗതുകത്തോടെയും അത്ഭുതത്തോടെയും എന്നിലേക്ക് നീളുന്നതായി ഞാനറിഞ്ഞു. ഞാൻ നൊസ്റ്റു ഇളകി ആകെ പുളകിതനായി നിൽക്കുവാനെന്നു അവരറിയുന്നില്ലലോ. സാധാരണയായി ഇവിടെ സ്പ്രേ പോലെ വളരെ നേർത്ത നൂൽമഴയാണ് ലഭിക്കാറ്‌. അത് കണ്ടാസ്വദിക്കാനും നനയാനും ഒരു പ്രതേക സുഖമാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി കൊടുകാറ്റിന്റെ ഊളിയിടൽ ശബ്ദത്തോടൊപ്പം പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ച് അതിശക്തിയിലാണ് ഈ തവണ മഴ ഭൂമിയിലേക് പ്രവഹിച്ചത്. പ്രവാസ ജീവിതത്തിന്റെ ചുട്ടു പൊള്ളുന്ന ചൂടിൽ അപൂർവ്വമായി കിട്ടുന്ന സൗഭാഗ്യമാണ് ഈ മഴ.

മറ്റൊരു പ്രകൃതി പ്രതിഭാസത്തോടും ഇല്ലാത്ത ഒരിഷ്ടം എനിക് മഴയോടുണ്ട്. മഴയോട് എനിക്കുള്ള പ്രണയം ബാല്യത്തിൽ തുടങ്ങിയതാണ്. അന്നും ഇന്നും മഴ കാഴ്ചകൾ മനസ്സിന് സന്തോഷം നൽകുന്നു. അതിനാൽ തന്നെ ചുറ്റുമുള്ള മഴയുടെ വിസ്മയ കാഴ്ചകൾ എന്റെ കണ്ണാകുന്ന ക്യാമെറയിൽ ഒപ്പിയെടുക്കാൻ ഞാൻ വെമ്പൽ കൊണ്ടു. ഇരമ്പി എത്തിയ മഴ തുള്ളികൾ ഇലകൾക്കും മേൽകൂരകൾക്കും മണ്ണിനും മുകളിൽ പെരുമ്പറ കൊട്ടുന്നുണ്ട്‌. മഴയുടെയും കാറ്റിന്റെയും സംഗീതത്തിനൊത്തു പേരറിയാത്ത മരങ്ങൾ ആടി ഉലഞ്ഞും ഉറഞ്ഞുതുള്ളിയും നിർത്ത ചുവട് വെക്കുകയും അടുത്തടുത്ത് നിക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ പരസ്പരം കാറ്റത്തു ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ആ കാഴ്ച എന്നിൽ മരങ്ങളുടെ കൂട്ടായ പ്രാർത്ഥനയുടെ ഭലമാകുമോ കാലം തെറ്റിയ ഈ മഴയെന്ന ചിന്ത ഉണർത്തി. അങ്ങിങ്ങായി പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾക്ക് ആവശ്യമുള്ള വെള്ളം ലഭിക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ പെയ്യുന്ന ഇത്തരം മഴകളിലൂടെയാണ്. പക്ഷികൾ കൂട്ടത്തോടെ മരച്ചില്ലകളിൽ നിന്നും കാർ ഷെഡിലെ കമ്പികളിലേക്ക്  അഭയം തേടുന്നു. ചിലർ മരം വിട്ടുവരാൻ തയാറാകാതെ നനഞ്ഞു തണുത്ത്  ആടി ഉലയുന്ന മരകൊമ്പുകളിൽ തന്നെ ഇരിക്കുന്നു. ഒരു പക്ഷെ അവർ മഴ ആസ്വദിക്കുകയാവുമോ? അതോ പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങൾക്ക് കാവലിരിക്കുകയാകുമോ? ആ കാഴ്ച എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി.

റൂമിനു മുന്നിലായി മണ്ണിൽ ചെറിയ മഴ ചാലുകൾ രൂപം കൊള്ളുന്നുണ്ട്. മഴയുടെ ശക്തിയിൽ ഞൊടി ഇടയിൽ മഴച്ചാലുകൾ കൂടി ചേർന്ന് ഒരു വെള്ള കെട്ടായി മാറി. അതിലേക്ക് വർണ കടലാസിൽ തീർത്ത തോണികൾ ഒഴുക്കിവിടാൻ മനസ്സ് മന്ത്രിക്കുന്നു. തൊട്ടടുത്ത റൂമിലെ പാകിസ്താനി വണ്ടിയിൽ നിന്നും മഴയ്ക്ക് പിടികൊടുക്കാതെ റൂമിലേക്കു ഓടി കെയറാൻ ശ്രമിച്ചങ്കിലും ആകെ നനഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വെളുത്തു നീണ്ട അപ്പുപ്പൻ താടി പോലുള്ള താടിരോമത്തിൽ മഴത്തുള്ളികൾ തങ്ങിനിന്നു തിളങ്ങുന്നുണ്ട്. എന്നെ നോക്കി ചെറുപുഞ്ചിരിയോടെ “ബഹുത് ബാരിഷ്” എന്നുപറഞ്ഞു റൂമിലേക്ക്പോയി.

ഭൂമിപിളർക്കുന്ന മിന്നൽ ഉണ്ടോ എന്ന് ഞാൻ ആകാശത്തു പരതി നോക്കി. മാനത്തച്ചൻ പത്തായത്തിൽ തേങ്ങ പെറുക്കിയിടുന്ന ഇടിയുടെ ശബ്ദവും കേൾക്കാനില്ല. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയുള്ള പെരുമഴ വല്ലാത്തൊരു ദുരന്തത്തിന്റെ പ്രതീതിയാണ് എന്നിൽ ഉളവാക്കുന്നത്. ആകാശത്തിനു ചുവട്ടിൽ ‍ കോടിക്കണക്കിന് ജീവജാലങ്ങള്‍ മഴയത്ത് നനയുന്നുണ്ട്, ഭൂമിയിലെ ഒരു എളിയ അംഗമായി ഞാനും അവരിൽ ഒരാളായിനിന്നു. മഴത്തുള്ളിയുടെ നനവും തണുപ്പും എന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളിലേക്കും അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു. കാറ്റിന്റെയ് ശക്തിയിൽ എന്റെ മനസ്സും ശരീരവും ഒരു പോലെ തണുത്തു വിറച്ചു. ആ തണുപ്പിന് എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിന് പകർന്നു നൽകാൻ കഴിഞ്ഞു.

മഴയുള്ള സമയങ്ങളിൽ റോഡിലേയ്ക്കിറങ്ങിയാൽ സ്വദേശികളും വിദേശികളും കൂട്ടത്തോടെ വാഹനവുമായി പുറത്തേയ്ക്കിറങ്ങി മഴ കണ്ടാസ്വദിക്കുന്നതു കാണാം. റോഡ് നിറയെ വണ്ടികളാകും,സാധാരണ ഗതിയിൽ ഇവിടുത്തെ റോഡിലൂടെ 120km/hr വേഗതയിൽ ചീറി പായുന്ന വാഹനങ്ങൾ മഴയുള്ളപ്പോൾ സൈഡ് ഗ്ലാസ് താഴ്ത്തി മഴയെ തൊട്ടു തലോടി വളരെ അലസതയോടെ ഇഴഞ്ഞു നീങ്ങിയാണ് പോകുന്നത്. അറബികൾ കുടുംബത്തോടെ മലമുകളിൽ നിന്നും മഴ വെള്ളം കുത്തിയൊലിച്ചു ഒഴുകുന്ന വാദിക്കരികിലും അതിന്റെ താഴ്‌വാരങ്ങളിലും പോയി നിന്ന് മഴയുടെ ഭംഗി ആസ്വദിക്കാറുണ്ട്. മഴയത്‌ മലമുകളിൽ നിന്നും വരുന്ന വെള്ളം ഒഴുകാനായി പ്രകൃതിയിൽ സ്വയം രൂപംകൊണ്ട ചാലുകളാണ് വാദികൾ. ചെറുതും വലുതുമായ ധാരാളം പാറകഷ്ണങ്ങളും കല്ലുകളും നിറഞ്ഞതാണ് വാദി, മഴ പെയ്യുമ്പോൾ മാത്രമാണ് അതിലൂടെ വെള്ളം ഒഴുകുക. അല്ലാത്ത സമയങ്ങളിൽ വരണ്ടുണങ്ങി കിടകാറാണ് പതിവ്. മഴയുള്ള സമയത് മണ്ണും പാറകല്ലുമായി ശക്തിയിൽ കുത്തി ഒലിച്ചൊഴുകുന്ന വാദികളിലൂടെ അറബിപയ്യന്മാർ സാഹസികമായി ഫോർ വീൽ വണ്ടി ഓടിച്ചു രസിക്കാറുണ്ട്. ചിലപ്പോഴൊക്കെ അപകടംവരുത്തി വെക്കുകയും ചെയ്യും. അതിനാൽ തന്നെ മഴയുള്ളപ്പോൾ വാദികൾക്കു കുറുകെ കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാറുണ്ട്. സലാലയിലെ വാദി ദർബാത് വളരെ പ്രശസ്തമാണ് ഖരീഫ് (മൺസൂൺ) സീസണിൽവിവിധ രാജ്യങ്ങളിൽ നിന്നും ഒരുപാട് ടൂറിസ്റ്റുകൾ ഇതു കാണാനായി വരാറുണ്ട്. വാഴത്തോപ്പും തെങ്ങിൻ തോപ്പും മാമലകളും നിറഞ്ഞ സലാലയെ പൊതുവെ കേരളം എന്നാണ് അറിയപ്പെടുന്നത്. കേരളത്തിന്റ മുഴുവൻ പ്രകൃതി സൗന്ദര്യവും നിറഞ്ഞു തുളുമ്പി നിൽക്കുന്ന സ്ഥലമാണ് വാദി ദർബാത്. ചെറുതും വലുതുമായ വെള്ളച്ചാട്ടവും തെളിനീർ നല്കുന്ന തടാകവും ചെറു വനങ്ങളും  ചുറ്റും മരങ്ങള്‍ നിറഞ്ഞു പച്ചപ്പ് വിരിച്ച് കോട മഞ്ഞിൻ പുതപ്പണിഞ്ഞു നിൽക്കുന്ന മലനിരകളും നല്ല തണുത്ത വെള്ളമൊഴുകുന്ന അരുവികളും അതിന്റെ കരയിലെ തണൽ മരങ്ങളും കാഴ്ചകൾ കണ്ട് അരുവിയിലൂടെയുള്ള ചെറുബോട്ടിലെ യാത്രയും ഒക്കെ ഒരു കുടക്കീഴിൽ ലഭിക്കുന്ന വാദി ദർബാത് സഞ്ചാരികളുടെ പറുദീസയാണ്.

സലാലയിലെ മഴയുടേ അഴകാർന്ന ഭാവങ്ങൾ ഇതൊക്കെ ആണെങ്കിലും ഇവിടുത്തെ മഴയ്ക്ക് ഭയാനകമായ മറ്റൊരു മുഖംകൂടിയുണ്ട്. നിലകാത്ത ശക്തമായ മഴ പെയ്താൽ നാട്ടിലെ പോലെ ഇവിടെയും പ്രളയമുണ്ടാകും. വാദികൾ നിറഞ്ഞു കവിയുകയും സലാല നഗരത്തിലെ പലറോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിൽ ആവുകയും ജബൽ(മല)ഇടിഞ്ഞു പാറയും മണ്ണും വീണ് ചില റോഡുകൾ ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്യും. പ്രളയത്തിലും ഒഴുക്കിലും പെട്ട് വീടുകളിലും വാഹനങ്ങളിലും കുടുങ്ങുന്നവരെ റോയൽ ‍ഒമാൻ‍ പൊലീസും ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷപെടുതാറ്. പ്രധാനമായി വാദികളിൽ വാഹനങ്ങൾ കുടുങ്ങിയാണ് അപകടങ്ങൾ ഏറെയുമുണ്ടാകുന്നത്. ചിലസമയത്തുണ്ടാകുന്ന കൊടും കാറ്റ് മഴയെക്കാൾ കൂടുതൽ വിനാശം വിതച്ചാണ് മടങ്ങുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ജാഗ്രത മുന്നറിയിപ്പ് ഒമാൻ ‍ പബ്ലിക് അതോറിറ്റി ഫോർ‍ സിവിൽ ‍ എവിയേഷൻ കൃത്യമായി ജനങ്ങളിലേക്ക്എത്തിക്കുകയും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഒരു പരിധിവരെ അപകടങ്ങളും മരണ നിരക്കും കുറക്കാൻ സാധിക്കുന്നു.

നിർത്താതെ ശക്തിയായി പെയ്യുന്ന മഴ ദർശിക്കുമ്പോൾ ഓരോ മലയാളിയുടെ മനസ്സിലും പ്രളയത്തിന്റെയ് ദാരുണ ചിത്രങ്ങൾ തെളിയാറുണ്ട്. തന്റെ ഉറ്റവരുടെ ജീവനും സ്വത്തും കവർന്ന പ്രളയം പലർക്കും ഇന്നും ഒരു പേടിസ്വപ്നമാണ്. എങ്കിലും ഒരോ മഴക്കാലവും നമ്മുടെ ഉള്ളിലെ പ്രണയത്തെയും ബാല്യത്തെയും ഗൃഹാതുര ചിന്തകളെയും ഉണർത്തുന്നു. ചില സമയങ്ങളിലെ മഴ കൊണ്ട് നമുക്ക് അതുവരെയുള്ള പ്രയാസങ്ങളും പിണക്കങ്ങളും ദുഖങ്ങളും മറക്കുവാൻ സാധിക്കും. ചിലരുടെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലെല്ലാം മഴ സാക്ഷിയാകാറുണ്ട്. കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതൽ‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ കാലം മുതൽക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. മഴയെ സാഹിത്യത്തിൽ‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല.

രാത്രി മഴ ചുമ്മാതെ കേണും
ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറു പിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയേപ്പോലെ…

(സുഗത കുമാരി )

✍🏻 സുധീർഖാൻ. ഇ
സലാല

Post Views: 34
2
Sudheerkhan E

ഇടക്കൊക്കെ വല്ലതും കുത്തിക്കുറിക്കാൻ ഇഷ്ടം

2 Comments

  1. Joyce Varghese on February 12, 2024 8:43 AM

    മഴ… മഴയുടെ ഭംഗി ആസ്വദിച്ചു എഴുതി.
    👍

    Reply
    • Sudheerkhan E on February 12, 2024 9:19 AM

      Thanks 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.