Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലീല
കഥ ജീവിതം ബന്ധങ്ങൾ യാത്ര സ്ത്രീ

ലീല

By Unnikrishna S RMarch 16, 2024Updated:March 20, 20246 Comments10 Mins Read190 Views
Bookmark Now
Please login to bookmark Close

No account yet? Register

 മൊബൈൽ ഫോൺ തുടരെ തുടരെ മുഴങ്ങുന്നു.
ഹൊ… എന്തൊരു കഷ്ടമാണ്. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല. ഈ പാതിരാത്രി ആർക്കും ഉറക്കമില്ലേ? ഈർഷ്യയോടെ  ജയിംസ് എണീറ്റു ഫോണെടുത്തു. 

“ഹലോ. ജയിംസ് സാർ അല്ലേ?” മറുതലക്കൽ നിന്നും ചോദ്യം.
“മിസ്റ്റർ… ഫോൺ ചെയ്യുന്നതിന് ഒരു മര്യാദ ഇല്ലെ. പാതിരാത്രി ആണോ വിളിക്കുന്നെ?” ജെയിംസിൻ്റെ കടുത്ത മറുപടി.
“സാറേ രാവിലെ തന്നെ ഓവർ ആയോ. ക്ലോക്ക് ഒന്ന് നോക്കിക്കേ. മണി വൈകിട്ട് 3 ആയി. ” ഒരു ചിരിയോടെ അപരന്‍റെ മറുപടി. 

കിളി പോയത് പോലെ ജയിംസ് വാൾ ക്ലോക്ക് നോക്കി. ശരിയാണല്ലോ. അപ്പോഴാണ് ബോധം തിരിച്ചു കിട്ടുന്നത്. 

രാവിലെ തൊട്ടു ഉച്ചവരെ വമ്പൻ കിടാങ്ങൾക്കൊപ്പം നവോദയ ക്ലബ്ബിൽ നിന്നും ആർത്തു തിമിർത്തു സോമരസം സേവിച്ചതും വീട്ടിലെത്തി കമഴ്ന്നു വീണതും എല്ലാം മനസ്സിൽ മിന്നി മറഞ്ഞു പോകുന്നപോലെ. 

“അയ്യോ സോറി. ” ഗത്യന്തരം ഇല്ലാതെ അയാളോട് മാപ്പ് പറയേണ്ടി വന്നു.
“സാറേ ഇത് സബ്-കളക്ടർ ഓഫീസിൽ നിന്നാണ്. നിങ്ങൾക്കൊരു ഡെപ്യൂട്ടേഷൻ തരമായിട്ടുണ്ട്. അത് അറിയിക്കാനാണ് വിളിച്ചത് “. 

“അതിനു ഞാൻ ഡെപ്യൂട്ടേഷൻ അപ്ലിക്കേഷൻകൊടുത്തിട്ടില്ലല്ലോ” കിളി പോയപോലെ ജയിംസ് പറഞ്ഞു.
“അതൊന്നും എനിക്കറിയില്ല സാറേ. ലാൻഡ് റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് സാറിന് പരുന്തുംപാറയിൽ ആണ് പോസ്റ്റിംഗ്. റവന്യൂ ഡിപ്പാർട്മെന്റിലെ  സാറിന്റെ പരിചയം വച്ചിട്ട് ആയിരിക്കും ഈ പോസ്റ്റിങ്ങ്. എന്തായാലും നാളെ തന്നെ കളക്ടറേറ്റിൽ നിന്ന് അപ്പോയ്ന്റ്മെന്റ് കൈപ്പറ്റണം. അപ്പോ ശരി. ” അശരീരി നിലച്ചു. 

പന്തം വിഴുങ്ങിയ പെരുച്ചാഴിയെപ്പോലെ നിന്ന ജയിംസിന്റെ തോളിൽ മൃദുലമായി രണ്ടു കരങ്ങൾ പതിച്ചു.
“അതേ… എന്താ ഫോണിൽ കുനുകുനാന്ന്. എന്നതാ ഒരു കിന്നാരം പറച്ചിൽ”. ഭാര്യ കോട്ടയംകാരി ആനി എന്ന ആനി ജയിംസ്.
അണ്ടി പോയ അണ്ണാനെപ്പോലെ കൈ തള്ളി മാറ്റിയിട്ട് ജയിംസ് ചാരുകസേരയിലേക്ക് ചാഞ്ഞു. മുഖത്ത് ഒരു വിമ്മിഷ്ടം കളിയാടുന്നപോലെ. 

“എടിയെ…എനിക്ക് പരുന്തുമ്പാറലെയ്ക്ക് പണി കിട്ടി”, ജയിംസിന്റെ ഗദ്ഗദം.
“ഹൊ… ഏതു പാതാളത്തിലേക്ക് ആയാലും എന്നതാ. ഇവിടുന്ന് ഒന്ന് മാറിനിക്കാലോ. നമുക്ക് കാറുമെടുത്ത് അങ്ങോട്ട് വിടാന്നെ. പിന്നെ തേക്കടി ഒക്കെ ചുറ്റിയിട്ട് പോരാം” എന്തൊരു പ്രോബ്ലം സോൾവിങ് കപ്പാസിറ്റി. ഇവരെയൊക്കെ സമ്മതിക്കണം. 

നിശ്ചലമായി കിടന്ന ജയിംസിന്റെ മനസ്സിൽ ഒരു കാൽക്കുലേറ്റർ പ്രത്യക്ഷമായി.
ഡെപ്യൂട്ടേഷൻ ബാറ്റ vs കാർ+ ഷോപ്പിംഗ്+ ഡബിൾ ബെഡ് കോട്ടേജ്+… (അതും ബാറ്റ കിട്ടുന്നത് 6 മാസമെങ്കിലും കഴിഞ്ഞ്)
നായകന്റെ മനസ്സെന്ന സ്ക്രീനിൽ ഒരു പഴയ മലയാള ചിത്രത്തിലെ സീനും പാട്ടും വിരിഞ്ഞു വന്നു. “അവനേൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ… “. 

പിറ്റേ ദിവസം 9 മണിക്ക് തന്നെ കലക്ട്രേറ്റ് എത്തി. ഓഫീസ് ഉണരുന്നേ ഉള്ളൂ.
“സാറു വെളുപ്പിനെ എത്തിയോ” കണ്ട പാതിയെ സൂപ്രണ്ടിന്റെ കുശലം.
“എന്തായാലും ഭാഗ്യം ഉള്ളോനാ. രണ്ടാഴ്ച ഒരു തൊന്തരവുമില്ലതെ വീട്ടിൽ നിന്നും മാറി നിക്കാലോ” ഉദ്യോഗ ശിരോമണിയുടെ നെടുവീർപ്പോടെ ഉള്ള നിസ്വനം. തന്റെ നിസ്സഹായാവസ്ഥ മുഖത്ത് കളിയാടുന്നത് കാണാതെ പോയ ആപ്പീസറോട് ജെയിംസിൻ്റെ മുഖത്ത് പുച്ഛഭാവം വിളയാടി. എന്തേലും ആവട്ടെ കരുതി അയാൾ ഓർഡർ കൈപ്പറ്റാൻ ഇടനാഴിയിലൂടെ നടന്നു നീങ്ങി. 

“ജയിംസ് സാറേ. ഇങ്ങോട്ട് പോരെ” വലത്തുനിന്ന് മോഹനന്റെ മാടി വിളി.
പണ്ട് തന്റെ കൂടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് മോഹനന് എന്നെ സ്കാൻ ചെയ്യുന്നതിൽ തെറ്റിയില്ല. ഡെപ്യൂട്ടേഷൻകടലാസുകൾ എല്ലാം കൈപ്പറ്റി. 

“സാറേ ഇവിടെ നിന്നും അങ്ങോട്ട് പോകാൻ സർക്കാർ വണ്ടി സൗകര്യം ഒന്നും ഇല്ല. തമ്പാനൂർ നിന്നും കുമളി റൂട്ട് ബസ്സ് പിടിച്ചാട്ടെ. പീരുമേട് ഇറങ്ങിയ മതി. അവിടെ ഓട്ടോയുമായി കണ്ണൻ എന്ന പയ്യൻ കാണും. പരുന്തുംപാറയിൽ താമസ സൗകര്യം ഇല്ലാത്തോണ്ട് പീരുമേട് ആണ് റൂം. അത്യാവശ്യം ഒരാൾക്ക് താമസിക്കാം. വേറെ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. ” ചിലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാറിന്റെ കുമ്പസാരം പോലെ തോന്നി. അതിലുപരി സ്വയം ചിലവ് കുറച്ച് ഒറ്റക്ക്‌ പോകാമെന്നുള്ള ആശ്വാസവും. 

തിരികെ വരുന്ന വഴി പേരൂർക്കട മാർക്കറ്റിൽ കേറി 2കിലോപോത്തിറച്ചിയും വാങ്ങി വീട്ടിൽ എത്തി. സ്കൂട്ടർ സ്റ്റാൻഡ് ഇടുമ്പോൾ തന്നെ പൂമുഖത്ത് ആനിയെന്ന ഐശ്വര്യ ദേവത കാത്തു നിൽക്കുന്നു. എന്തൊരു ഭാഗ്യവാൻ.
“ചായ എടുക്കട്ടെ”.
“ആയിക്കോട്ടെ.” പോത്തിറച്ചി കൈമാറി കൊണ്ട് ജയിംസും. 

ചാരുകസേരയിൽ ഇരുന്നു നടുനിവർത്തും മുന്നെ വീണ്ടും അടുക്കളയിൽ നിന്നും കിളി നാദം, ” രണ്ടു കഷണം കാച്ചിൽ പുഴുങ്ങിയതും എടുക്കട്ടെ”
അതിനു ഉത്തരം പറയാൻ അയാൾക്കു ധൈര്യം തോന്നിയില്ല.
“എടിയെ. അവിടെ ഒരാൾക്ക് താമസിക്കാൻ പറ്റിയ ഒറ്റ മുറിയെ ഉള്ളെന്ന്. മോഹനൻ പറയുവാ. “
രണ്ടു നിമിഷം നിശ്ശബ്ദം.
“ഓ… മനസ്സിലായി”. അടൂർ സാറിന്റെ സിനിമയെ വെല്ലുന്ന നിശ്ശബ്ദത.
“ചായ കലക്കി വച്ചിട്ടുണ്ട്. എടുത്ത് കുടിക്ക്. എനിക്കു തലവേദന. കിടക്കണം” കാച്ചിലിന്റെ പേര് പോലും കേൾക്കാനും ഇല്ല.
ജയിംസ് സമാധനപ്രിയനായതുകൊണ്ടും, അസുഖം മനസ്സിലായതു കൊണ്ടും മരുന്ന് വേണോന്ന് ചോദിക്കാൻ നിന്നില്ല. 

ഒട്ടും സമയം കളഞ്ഞില്ല. ജെയിംസ് പിറ്റേന്നത്തേക്കു എല്ലാം അടുക്കിപ്പെറുക്കി വെക്കാൻ തുടങ്ങി. 

“ഓ… സിംഗപ്പൂര് പോകാനുള്ള മേക്കപ്പ് ആയിരിക്കും” കിടന്നുകൊണ്ട് തലവേദനക്കാരിയുടെ കമെന്റ്. അധികം ചൊടിപ്പിച്ചു രംഗ പടം വഷളാക്കണ്ട വിചാരിച്ചു പുള്ളിയും ചാരത്തു പോയി ഉറങ്ങി. 

പിറ്റേന്ന് രാവിലെ നാലരക്ക് തന്നെ നായകൻ തമ്പാനൂർ നിന്നും KSRTC ബസ്സ് പിടിച്ചു. ഇനി ഒരു 5 മണിക്കൂർ എന്ത് ചെയ്യാനാ. അതും പോണത് കുഗ്രാമത്തിലേക്കും. കൂടുതൽ ഒന്നും ആലോചിക്കാതെ ജെയിംസ് വിൻഡോ സീറ്റിൽ തന്നെ ഇരുപ്പും ഉറപ്പിച്ച് ഉറക്കവും തുടങ്ങി. 

ബസ് യാത്ര തുടർന്നു. ഇടക്ക് ആരൊക്കെയോ അടുത്ത് വന്നിരിക്കുന്നതായി തോന്നിയെങ്കിലും നമ്മുടെ നായകൻ അനക്കം കൈവിട്ടില്ല. 

കണ്ടക്ടറിന്റെ തട്ട് കിട്ടി അയാൾ ഞെട്ടി ഉണർന്നു.
“അതെ ഒരു ഹാൾട് ഉണ്ട്. വല്ല ചായക്കോ.. ടോയ്‌ലറ്റിലേക്കോ പോണോങ്കി പെട്ടെന്ന് പോയെച്ചും വരണേ. പിന്നെ കണാകുണാ ഒന്നും പറയരുത് ” ബസ്സ് അധികാരിയെന്നോണം കണ്ടക്ടർ ഏമാന്റെ ആജ്ഞ. 

ജെയിംസ് പതുക്കെ കണ്ണ് തിരുമ്മി പുറത്തേക്കു നോക്കി. അയാളുടെ മനസ് ഒരു നിമിഷം കുളിരു കൊണ്ട പോലെ… വെളിയിൽ ഒരു ഓലമേഞ്ഞ ചായക്കട. അതും നേരെ കാണാൻ പറ്റുന്നില്ല. മഞ്ഞു കൊണ്ടു മൂടി കിടക്കുന്നു. ചുറ്റും നാട്ടുമ്പുറത്തെ അപ്പാപ്പന്മാർ കുത്തിയിരുന്ന് കട്ടൻ അടിക്കുന്നു. ചായ ഊതി കുടിക്കുന്നതിന്റെ ശബ്ദവും, കട്ട ചുരുട്ട് ബീഡിയുടെ മണവും, അവരുടെ സൊറപറച്ചിലും കേൾക്കുമ്പോൾ ഇവിടം ആണോ ഞാൻ പട്ടിക്കാടെന്നു  പറഞ്ഞതെന്ന് കുറ്റബോധം ജെയിംസിന് തോന്നിക്കാണണം. 

“ഞാൻ മത്തായി. സാറു ചായ കുടിക്കുന്നില്ലേ” അടുത്തിരുന്ന പൊടിമീശക്കാരൻ ചോദിച്ചു. വായ തുറന്നപ്പൊതന്നെ നല്ല വാറ്റിന്റെ നീറുന്ന ഗന്ധവും.
“എന്നാ. ഞാൻ ഒന്ന് പോയെച്ചും വരാം” ചോദിക്കാതെ തന്നെ മറുപടിയും കിട്ടി.
പുറത്തെ പ്രകൃതിയും അടുത്തിരുന്ന ആളിന്റെ അകത്തെ വാറ്റിന്റെ മണവും ജെയിംസിന്റെ മനസ്സിനെ കീഴ്പ്പെടുത്തി. പിന്നെ അയാൾക്കു പിടിച്ചു നിൽക്കാൻ ആയില്ല.
തലേദിവസം മിക്സ് ചെയ്തു വച്ച വോഡ്ക നിറച്ച മിറാൻഡ ബോട്ടിൽ കൈക്കലാക്കി രണ്ടു വായ എടുത്തു. ഒരു വിറയൽ… ആഹാ. എന്താ സുഖം. ഒരു കുളിരു പോലെ. 

“എല്ലാവരും കേറിയോ? ലേറ്റ് ആകുന്നു. ” കണ്ടക്ടർ ഓർമിപ്പിച്ചു. ആൾകാർ  അവരവരുടെ ഇരിപ്പിടം ഉറപ്പിച്ചു. ബസിന്റെ ഡബിൾ ബെല്ലും മുഴങ്ങി.
ഓടി കിതച്ചു ജയിംസിന്റെ സഹയാത്രികനും വന്നിരുന്നു. അയാൾ പുള്ളിയെ ഒന്ന് നോക്കി. ഒരു ആക്കിയ ചിരിയോടു കൂടി കൈയ്യിൽ ഇരുന്ന കടല എടുത്ത് നീട്ടി.
“രണ്ടെണ്ണം എടുത്തോ. മറ്റവന്റെ കൂടെ ബെസ്റ്റാ” പുള്ളി സ്വന്തം ജാതിയെ തിരിച്ചറിഞ്ഞിരിക്കുന്നു. ജെയിംസും അങ്ങ് കമ്പനി കൂടി. 

“എങ്ങോട്ടാ. എവിടാ ജോലി. ” കടല കൊടുത്ത അധികാരത്തിൽ ആവണം, സാറു വിളി വിഴുങ്ങിക്കൊണ്ട് മത്തായിയുടെ ക്രോസ്‌ വിസ്താരം. 

“പീരുമേട്ടിലോട്ടാ. കുറച്ചു സർക്കാർ ജോലി ഉണ്ട്. ” ഒട്ടും പിടികൊടുക്കാതെ നായകന്‍റെ മറുപടി. ഇതിനിടെ അയാൾ കണ്ണനെ വിളിച്ചു തന്റെ പിക്കപ്പ് പ്ലാൻ ഉറപ്പിക്കുകയും ചെയ്തു. 

ആന വണ്ടി ഒച്ചിനേക്കാളും പതുക്കെ ഇഴഞ്ഞു നീങ്ങി. പക്ഷെ ഇപ്പൊ ജയിംസിന് മടുപ്പു തോന്നിയില്ല. പുറത്തു തണുപ്പും അകത്തു ചൂടുമായതു കൊണ്ടാകാം. അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി പച്ചപ്പ് ആസ്വദിച്ച് ഇരുപ്പായി. 

പീരുമേട് ഇറങ്ങാൻ ആരെങ്കിലും ഉണ്ടോ. എങ്കിൽ മുന്നോട്ടു വന്നാട്ടെ. “ശരി പിന്നെ കാണാം. ” ജെയിംസ് തന്റെസഹയാത്രികനെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റു. ബസ് ഇറങ്ങി ചെറുതായി നടു നിവർത്തി നോക്കുമ്പോഴോ. ഒരു ചെറുപ്പക്കാരൻ മുന്നിൽ നില്ക്കുന്നു.
“ജെയിംസ് സാർ അല്ലെ? ഞാൻ കണ്ണൻ. “
“എന്നെ എങ്ങനെ മനസ്സിലായി. നേരത്തെ കണ്ടിട്ടുണ്ടോ”.
“സാറിന്റെ ഫോട്ടോ വാട്സാപ്പിൽ ഉണ്ടല്ലോ. ” ജെയിംസ് ചിരിച്ചു കൊണ്ട് തലയാട്ടി. 

ഓട്ടോ യാത്രക്കിടെ കണ്ണൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
“സാറെ. മുറി വൃത്തിയാക്കാൻ അക്കൻ വരും. ഇന്നലെ വരാൻ പറ്റിയില്ല. എന്തെര് പറയാൻ. അവത്തുങ്ങൾക്കു  എന്നും ഓരോ വയ്യാവേലി തന്നെ. ” കണ്ണൻ
“കണ്ണന്റെ വീട് തിരുവന്തപുരത്താണോ? സംസാരം കേട്ടിട്ട് ചോദിച്ചതാണ്”.
“തന്നെ… തന്നെ… വീട് നെടുമങ്ങാട്. എന്റെ സംസാരം കേട്ട എല്ലാരും ഇതു തന്നെ ചോദിക്കണത്. എന്തരോ എന്തോ. സാറേ. റൂം എത്തി. ഒന്ന് ഫ്രഷ് ആയി റസ്റ്റ് എടുക്കീൻ. ഞാൻ ചോറു കാലാകുമ്പോൾ വിളിക്കാൻ വരാം. ” കണ്ണൻവണ്ടി ഒതുക്കി. 

റൂമിൽക്കേറി ഒരു കുളിയും കുളിച്ച് അയാൾ ബാക്കി മിറാൻഡ മിക്സും അകത്താക്കി. ഒരു സിഗരറ്റും കത്തിച്ചു കസേരയിലേക്ക് ചാരി.
വാതിലു മുട്ടുന്ന ശബ്ദം കേട്ട് അയാൾ ചെന്ന് തുറന്നു. കൈയിൽ ഒരു ചൂലുമായി ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ. ഒറ്റ മുണ്ടും നേർത്ത ബ്ലൗസിന്മേൽ ഒരു തോർത്തും ധരിച്ചു ആരോഗ്യ ദൃഢഗാത്രയായ അവളെ ജെയിംസ് ഒന്ന് നോക്കി നിന്ന് പോയി. 

“അതേ… മുറി അടിച്ചു തളിക്കാൻ വന്നതാണ്. ബീഡി വലിക്കാണെങ്കിൽ വെളിയിൽ പോയി വലിച്ചോണം. ഇനി അതും കൂടി ചങ്കിൽ കേറ്റാൻ വയ്യ. ” ജയിംസിന്റെ തുറിച്ചുള്ള നോട്ടം നിഷ്പ്രഭമാക്കി അവളുടെ ഇൻട്രോ. സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പോലെ  ജെയിംസ് സിഗരറ്റു കുറ്റിപുറത്തു കളഞ്ഞു. കട്ടിലിലേക്കു ചാഞ്ഞു. 

അവർ അവരുടെ പണി തുടങ്ങി. ഇടങ്കണ്ണിട്ട് അയാൾ അവളെ നോക്കുന്നുണ്ട്. അത് അവരും ശ്രദ്ധിച്ചു.
“പേരെന്താ” ജയിംസിന്റെ കുശലാന്വേഷണം.
“എന്തെരിനു. പേരിട്ടില്ലെങ്കില്‍‍‍‍ മടിയിൽ ഇരുത്തി പേര് ഓതിത്തരാൻ വല്ല പ്ലാൻ ഉണ്ടാ. ” അവരുടെ വെട്ടി മുറിച്ച മറുപടി.
“ഓരോന്ന് തൊറപ്പ ഉണ്ടാക്കി വച്ചേക്കാണ്. ഏമാന്മാർക് വല്ല സാധനവും തന്നേച്ചു പോയി ചെയ്യാൻ പറഞ്ഞ മതിയല്ലോ ഒരു കാശിനും കൊള്ളാത്ത സാധനം. എന്തെര് തൊന്തരവ്. ” പിറുപിറുത്തുകൊണ്ടു അവൾ ജോലി തുടർന്നു. 

ആദ്യത്തെ ഉത്തരം കിട്ടി ബോധിച്ചതോടെ ജെയിംസിന് പിന്നെ അവളുടെ കുടുംബ ജാതകം ചോദിക്കാനുള്ള ധൈര്യം വന്നില്ല.
“എന്റെ പണി കഴിഞ്ഞു സാറേ. ഇനി എന്തെരെങ്കിലും ഉണ്ടെങ്ങി ആ ചെറുക്കന്റെ അടുത്തു പറഞ്ഞയച്ചാൽ മതി. “
“ഇത് എത്രയാ കൂലി”.
“എനിക്കുള്ളത് അപ്പീസീന്ന് തന്നോളും” മറുപടിക്കു കാത്തുനിൽക്കാതെ അവൾ മുറി വിട്ടു ഇറങ്ങി. 

ഉറക്ക ക്ഷീണത്താൽ അയാൾ മയങ്ങിയത്‌ അറിഞ്ഞില്ല. കണ്ണന്റെ ഫോൺ വിളി കേട്ടാണ് ഞെട്ടി  ഡോർ തുറന്നത്.
“സാറു റെഡി ആയില്ലേ. ഊണ് സമയം ആയി. പോണ്ടേ”.
ശരി എന്ന ഭാവത്തിൽ ഇട്ടിരുന്ന പാൻറ്സിൻറെ മേൽ ഒരു ഷർട്ടും ഇട്ടു വെളിയിൽ  ഇറങ്ങി.
“സാറെ നടക്കാൻ ഒരു മൂന്ന് ഫര്ലോങേ ഉള്ളു. ആട്ട എടുക്കണ?”.
കണ്ണന്റെ പുരാതന ശൈലി സംസാരം കേട്ട് ജെയിംസ് നടക്കാമെന്നേറ്റു. നടന്നു അവർ ഒരു ഓടിട്ട വീടിന്റെ മുന്നിൽ എത്തി. ചെറിയ വരാന്തയിൽ മൂന്ന് മേശയും ബെഞ്ചും ഇട്ടിട്ടുണ്ട്. പാടെ തിരക്ക്. പണിക്കാരാണ് കൂടുതൽ. 

“അക്കാ. രണ്ടു സ്പെഷ്യല്. ” കണ്ണൻ വിളിച്ചു പറഞ്ഞു.
“ഓ. അവിടെ എവിടെങ്കിലും ഇരി. ” അകത്തുന്നു മറുപടി.
“സാറെ ഇവിടെ മുഴുവൻ തിരക്കാ. നമുക്ക് AC മുറിയിൽ ഇരിക്കാം” കണ്ണന്റെ മറുപടി കേട്ട് അയാൾക്കു ചിരി വന്നു. ഈ ഓട് പുരയിൽ AC?

കണ്ണൻ അയാളെയും വിളിച്ചു കൊണ്ട് പുരയിടത്തിനുപിൻവശത്തേക്കു പോയി.
ജെയിംസ് അമ്പരന്നു പോയി. വിശാലമായ പിന്നാമ്പുറം. ഒരു ആലിന്റെ ചുവട്ടിൽ പാഴ്ത്തടി  കൊണ്ട് ഉണ്ടാക്കിയ മേശയും ബെഞ്ചും. രണ്ടു മൂന്ന് പേര് മാത്രം ഇരുന്നു കഴിക്കുന്നു. ചുറ്റും കോഴിയും താറാവും ഓടി നടക്കുന്നു. നവോദയേക്കാളും നല്ല ആമ്പിയൻസ്. 

“സാറെ. ഒരു ആമ്പ്ലേറ്റ് എടുക്കട്ടാ?” ഒരു കിളി നാദം. എവിടെയോ കേട്ട ശബ്ദം. ജെയിംസ് തിരിഞ്ഞു നോക്കി. അതെ അവൾ തന്നെ. രാവിലെ റൂമിൽ വന്ന അതേ കാന്താരി.
ഒരു പരിചയവും നടിക്കാതെ അവൾ രണ്ടു പേർക്കും ഇല ഇട്ട് ചോറു വിളമ്പി. 

“കൊച്ചെ. എന്താ നിനക്കു വല്ല വയ്യത്തിനാവും ഉണ്ടാ. കറുത്ത് ഉണങ്ങി പോയല്ലോ? ” ഒരു അഭ്യുദയകാംക്ഷിയായ കസ്റ്റമറിന്റെ രോദനം.
“അതെ… വല്ലോം തിന്നാൻ വന്നാൽ എടുത്ത് തിന്നേച്ചു പോണം. ഇല്ലെങ്കില്‍ ചൂട് കാടി വെള്ളം എടുത്ത് മോന്തക്ക് ഒഴിക്കും. കിളവനാണൊന്നൊന്നും നോക്കൂല. ” ഇടിവെട്ട് മറുപടി. പക്ഷെ ഇപ്രാവശം ജെയിംസിന് ഞെട്ടൽ ഇല്ല. ചോറൂണ് തുടർന്നു. 

“എടിയെ. ലീലെ. നീ എവിടെയാണ്. എത്ര പ്രാവശ്യം വിളിച്ചു. ” അകത്തു നിന്ന് പതിഞ്ഞ ഒരു വിളി. ഒരു മദ്യപൻ സംസാരിക്കുന്ന പോലെ കുഴഞ്ഞ ശബ്ദം.
“ഇതിപ്പോ എന്തിനാ കിടന്ന് വിളിക്കുന്നെ. ഒരു പണി ചെയ്‌വല്ലേ. ഹോ എന്റെ ഒരു. ” അവൾ പറഞ്ഞു മുഴുമിപ്പിച്ചില്ല.
“ദേ. വരുന്നു” അകത്തോട്ടു ഓടി.
“ഈ അണ്ണനെ കൊണ്ട് തോറ്റു. അക്കന്റെ ഓരോ ഗതികേട്. “

ഊണും കഴിഞ്ഞു പൈസയും മേശപ്പുറത്തു വച്ച് അവർ ഇറങ്ങി. ജെയിംസ് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവൾ വെളിയിൽ വന്നുവോ എന്ന്. ഉണ്ണാൻ വന്നത് കൊണ്ട് അവളുടെ പേര് അറിയാൻ പറ്റി. “ലീല”. ജെയിംസ് മനസ്സിൽ ആലോചിച്ചു നടന്നു നീങ്ങി. 

വൈകുന്നേരം ആയി.  മൊബൈലിന് റേഞ്ച് കുറവായതു കാരണം പതിവ് വാട്സാപ്പ് ചാറ്റ് ഒന്നും നടക്കുന്നില്ല. വീട്ടിൽ നിന്നുള്ള കുശലാന്വേഷണവും ഇല്ല. അയാൾ പതിവ് പോലെ ഒരു സിഗരറ്റ് കത്തിച്ചു പുക അകത്തേറ്റി. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തോണ്ടാകണം ഉറക്കം പിടിച്ചു. 

രാവിലെ പറഞ്ഞ പോലെ തന്നെ കണ്ണൻ വന്നു പിക്ക് ചെയ്തു. പരുന്തുംപാറയിലേക്ക് യാത്ര തുടങ്ങി. മണി ഒൻപതു ആയതേ ഉള്ളു. പെട്ടെന്ന് തന്നെ സൈറ്റിൽ എത്തി. നല്ല വിജനമായ സ്ഥലം. പക്ഷെ ടൂറിസ്റ്റുകൾ ഉണ്ട്.
“സാറെ ഒരു ചായ കുടിച്ചാലോ” കണ്ണൻ ജെയിംസിനെയും കൊണ്ട് ഒരു പെട്ടിക്കടയിലേക്ക് നീങ്ങി.
അവിടെ കണ്ട കാഴ്ച വീണ്ടും അയാളെ ഞെട്ടിച്ചു. നമ്മുടെ അതേ ലീല ആ പെട്ടിക്കടയിൽ നിന്ന് കച്ചവടം ചെയ്യുന്നു. 

“അതെ സാറെ. അത് ലീല അക്കൻ തന്നെ” ചോദിക്കാതെ തന്നെ കണ്ണൻ പറഞ്ഞു.
ഇവിടെ അവർ ദിവസക്കൂലിക്കാ നിൽക്കുന്നത്. രാവിലെ വന്നിട്ടു  ഉച്ച ഊണ്   ഒരുക്കത്തിനായി അവർ വീട്ടിലേക്ക് പോകും. ഇന്നലെ പിന്നെ അണ്ണൻ തീരെ ഓവർ ആയതു കൊണ്ട ഇങ്ങോട്ടു വരാൻ പറ്റാത്തത്. “
“ശ്ശൊ.… എന്തൊരു കഷ്ടമാ. അവരെ സമ്മതിക്കണം. ഇവനെ ഒക്കെ പിടിച്ചു പോലീസിലേല്പിക്കണം. ” ജെയിംസ് മുറുമുറുത്തു. കണ്ണൻ നിർവികാരനായി നിന്നു. 

അവിടെ നിന്നും ഓരോ ചായയും വാങ്ങി ചില്ലറയും കൊടുത്തു നീങ്ങി. ഇപ്രാവശ്യം അവൾ ജയിംസിനെ നോക്കുന്നുണ്ടായിരുന്നു. ജെയിംസും അത് ശ്രദ്ധിച്ചു.
“പോകാൻ നേരത്തു എനിക്ക് കുറച്ചു നാടൻ കോഴിമുട്ട വേണം കേട്ടോ”. ശരി എന്ന മട്ടിൽ ജെയിംസിന് മറുപടിയെന്നോളം അവളുടെ മുഖത്തു ഭാവഭേദം പ്രകടമായി. 

ഓരോരുത്തരു അവരവരുടെ ജോലിയിൽ മുഴുകി. നേരം ഉച്ചയോടടുത്തു. ജെയിംസും അന്നത്തെ പണി തീർത്തു പോകാൻ ഇറങ്ങി. കുറെ പണിക്കാർ താഴ്‌വാരത്തു നിന്നും വരുന്നുണ്ടായിരുന്നു.
“എടി. ലീലേ…നിന്റെ കെട്ടിയോൻ അവിടെ കിടന്ന് മുറുമുറുക്കുന്നുണ്ട്. നിന്നെ ഇപ്പൊ തന്നെ കാണണംന്ന് ” അവരിൽ ഒരാൾ.
“ഹോ. ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു. അങ്ങ് ചത്താ മതിയായിരുന്നു. സാറെ എന്നെയും ഒന്ന് വീട് വരെ ഇറക്കാമോ” സങ്കടം സഹിക്കാനാവാതെ ലീല. പ്രതികരണത്തിനു കാത്തുനിൽക്കാതെ അവരും ഓട്ടോയിൽ കേറി.
വൈകാതെ വീടെത്തി. കോഴിയും താറാവുമൊക്കെ മുറ്റത്തു ഓടി നടക്കുന്നു.
“ഇവത്തുങ്ങളെയും കൊണ്ട് തോറ്റു. ബ്ബ. ബ്ബ. ബാ. ” ലീല അവരെ ഓടിച്ചിട്ടു പിടിക്കാൻ തുടങ്ങി.
“എടിയേ. നീ എത്തിയ ?” അകത്തു നിന്നും ഒച്ച കേൾക്കുന്നുണ്ട്.
“അയാളെന്താ പുറത്തു വരാത്തത്? “. ജെയിംസ്

കണ്ണൻ ഒന്നും ഉരിയാടാതെ ജനലരികിൽ വച്ച താക്കോൽ എടുത്ത് വാതിൽ തുറന്നു. രണ്ടു പേരും അകത്തു കയറി. ആ കാഴ്ച അയാളെ ഞെട്ടിച്ചു. അരക്കു താഴെ തളർന്നു മെലിഞ്ഞു ഉണങ്ങിയ ഒരു മനുഷ്യൻ കട്ടിലിൽ കിടക്കുന്നു. അതിനു താഴെ വെള്ളം കെട്ടി കിടക്കുന്നു. വല്ലാത്ത ദുർഗന്ധവും. 

“ഇതാണ് ഞങ്ങളുടെ അണ്ണൻ. പത്തു വർഷമായുള്ള കിടപ്പാണ്. ആട്ട ഓടിപ്പായിരുന്നു. അണ്ണൻ അക്കനെ കെട്ടി ഇവിടെ വന്നു മൂന്നാം ദിവസം ഓട്ടത്തിനിടെ അത് മറിഞ്ഞു കുന്നിൻചരുവിൽ  വീണു. ഇടിച്ചുവീണതിൽ തോളിനു താഴെ ചലനമറ്റു. പിന്നെ ജീവിക്കാൻ വേണ്ടി ഈ പാവം പെണ്ണുംപിള്ള തന്നെ ഓടി നടപ്പാണ്. ജീവിതത്തിന്റെ നല്ല സ്വപ്നങ്ങൾ എല്ലാം പൊലിഞ്ഞു പോയ ഒരു പാവം. ആട്ട വെറുതെ ഇടേണ്ട വിചാരിച്ചു ഞാൻ ആണ് ഓടിക്കുന്നേ. ” കണ്ണന്റെ വാക്കു കേട്ട് ജെയിംസ് ഒന്ന് നടുങ്ങി. 

ഈ സംഭാഷണം ഒന്നും ശ്രദ്ധിക്കാതെ തന്റെ വിയർത്ത തോർത്ത് കൊണ്ട് മുഖം തുടച്ചു അവർ കട്ടിലിനു അടുത്തെത്തി.
“എന്തെര് അണ്ണാ ഇങ്ങനെ. നിങ്ങളെ വിട്ടിട്ടു ഞാൻ എവിടെ പോകാനാണ്. ” അയാളുടെ തല ഭാഗം തന്റെ മടിയിലോട്ട് വച്ചിട്ട് അവൾ നനഞ്ഞ തുണി കൊണ്ട് മുഖം ഒപ്പി എടുത്തു.
“ഇത്തിരി കഞ്ഞി കുടി. ക്ഷീണം മാറും ” അയാളുടെ വായിലോട്ടു കഞ്ഞി പകർന്നു. 

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം കണ്ട നടുക്കത്തിൽ ജെയിംസ് ആ വീടിന്റെ മുറ്റത്തിറങ്ങി. ഒരു സിഗരറ്റു കത്തിച്ചു വലിച്ചു. അപ്പോഴേക്കും ലീല ഉമ്മറത്തേക്ക് വന്നു. അവൾ ജയിംസിനെ നോക്കി. ആ നോട്ടത്തിൽ അവരുടെ എല്ലാ സങ്കടങ്ങളും പ്രതിഫലിക്കുന്നുണ്ടായിരുന്നു. 

“ഇത്രക്കും ഒരു സങ്കടം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല”.
“സാറെ. ആരും ഇല്ലാത്ത എന്നെ കെട്ടിക്കൊണ്ടു വന്നതാ അണ്ണൻ. അപ്പൊ ഞാൻ അല്ലാതെ ആരാ ഇപ്പൊ നോക്കുന്നേ?”.
“പിന്നെ എന്തിനാ നാട്ടുകാരോട് ഇത്രയേയും ദേഷ്യത്തിൽ പെരുമാറുന്നേ. അവരും സഹായിക്കില്ലേ ?” ജെയിംസ്പറഞ്ഞു.
“സാറെ. എനിക്ക് ആരോടും ദേഷ്യം ഇല്ല. പക്ഷെ ഇങ്ങനെ നിന്നില്ലെങ്കില്‍ ഈ പെണ്ണിനോടുള്ള ചിലരുടെ പെരുമാറ്റം വേറെ ആകും. അതാ. “

അവളുടെ കണ്ണുകളിലെ നനവ് കൂടുന്നുണ്ടായിരുന്നു. ഒന്നും പറയാനാവാതെ ജെയിംസ് നിശബ്ദനായി. എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല. അയാൾ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപ എടുത്ത് അവളുടെ കൈയിൽ കൊടുത്തു. ഒരു വിമുഖതയും കൂടാതെ അവൾ രണ്ടു കൈയും നീട്ടി അത് സ്വീകരിച്ചു. കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ട്. ഏറെ വികാരാധീനനായി  ജെയിംസ് അവിടെ നിന്നും ഇറങ്ങി. 

“അണ്ണാ… മുട്ട വേണ്ടേ” സാറു വിളിയിൽ നിന്നും അവളുടെ സംബോധന മാറി കഴിഞ്ഞിരുന്നു. അതും വാങ്ങി അയാൾ നടന്നു നീങ്ങി. കാൽ നടയായി. മഞ്ഞിനിടയിൽ അയാളുടെ സിഗരറ്റിന്‍റെ   പുക തിരിച്ചറിയാൻ കഴിഞ്ഞില്ല. 

അയാളുടെ മനസ് തിരമാലകളെ പോലെ പ്രക്ഷുബ്ധമായിരുന്നു. ഇത്രയും കരുത്തുറ്റ സ്ത്രീകൾ ഉണ്ടോ. സ്വന്തം സുഖങ്ങൾ മാറ്റിവച്ചു വിധിക്കു നേരെ പൊരുതുന്ന യഥാർത്ഥ പോരാളി. അയാളുടെ മനസ്സിൽ ലീലയെക്കുറിച്ച് മറ്റൊരു നിർവചനം ഉടലെടുക്കുകയായിരുന്നു. 

“സാറെ. ഞാൻ കൊണ്ടാക്കാം. ആട്ട എടുത്തിട്ട് വരാം. “കണ്ണൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു. പക്ഷെ അയാളുടെ മനസ്സ് വേറെ തലത്തിൽ ആയിരുന്നു. പിന്നിൽ നിന്നുള്ള വിളി പോലും തിരിച്ചറിയാനാകാതെ ജെയിംസ് ആ മഞ്ഞ് നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങി. 

Post Views: 28
2
Unnikrishna S R

ഞാൻ ഉണ്ണികൃഷ്ണ. കല അടിസ്ഥാനപരമായി രക്തത്തിൽ ഉണ്ടെന്ന് വിശ്വാസക്കുന്നു എങ്കിലും മുഴുവൻ സമയം ശാസ്‌ശാസ്ത്രലോകവുമായി ബന്ധമുള്ളജിനാൽ മസാമാസം കഴിഞ്ഞുകൂടാൻ ഉള്ള വക അവിടെന്നിന്നും തരപ്പെടുത്തുന്നു ❤️A SCIENTIST AT ISRO,TRIVANDRUM AND FORMER FORMER SCIENTIST AT BHABHA ATOMIC REAEARCH CENTRE MUMBAI. എഴുത്തിലേക്ക്‌ ഈഴഞ്ഞു കേറുന്ന ഒരു പാവം മനുഷ്യൻ. കുറച്ചു ഫോട്ടോഗ്രഫി,ലേശം കുക്കറി, ആണ് വേറെ ഭ്രാന്തുകൾ.

6 Comments

  1. Sanil kumar.AO on March 17, 2024 2:40 PM

    കൊള്ളാം….. നന്നായിട്ടുണ്ട് 👍👍👍👍

    Reply
    • Shreeja R on March 18, 2024 3:46 PM

      കൊള്ളാം 👍

      Reply
  2. sabira latheefi on March 17, 2024 11:25 AM

    😥❤️

    Reply
  3. Sujatha on March 17, 2024 11:00 AM

    Nice story

    Reply
  4. Joyce Varghese on March 16, 2024 11:59 PM

    മനസ്സ്‌ തൊട്ട എഴുത്ത്.👌
    ഒരു നല്ല സ്ത്രീയുടെ കഥ എഴുതി ഫലിപ്പിച്ചതിന് ഒത്തിരി നന്ദി, സന്തോഷം.
    🙏.

    Reply
    • Unni🙏🙏 on March 17, 2024 10:12 AM

      നന്ദി🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.