Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ❤️ ആട് ജീവിതം : എന്റെ കണ്ണുകളിലൂടെ ❤️
പുസ്‌തകം സിനിമ

❤️ ആട് ജീവിതം : എന്റെ കണ്ണുകളിലൂടെ ❤️

By Unnikrishna S RApril 2, 2024Updated:April 6, 20241 Comment4 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

❤️ ആട് ജീവിതം : എന്റെ ക്യാമറയായ കണ്ണുകളിലൂടെ ❤️

കഥാ പശ്ചാത്തലം : നജീബെന്ന ഒരു സാധാരണക്കാരന്റെ പ്രവാസി ജീവിതത്തെ ആസ്പദമാക്കി 2008ഇൽ ബെന്യാമിൻ എഴുതിയ നോവൽ ആണ് ഇതിവൃത്തം. തങ്ങളുടെ കിടപ്പാടം പോലും വിറ്റു ജോലി തേടി മറുനാട്ടിൽ എത്തുന്ന ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടുന്നത് സർവ്വസാധാരണമാണെങ്കിലും ഒരു ഉദ്യോഗസ്ഥ ക്യാമ്പിന്റെ അന്തരീക്ഷം മാറ്റി കഥപാത്രത്തിനെ ജോർദാൻ മരുഭൂമിയിൽ കൊണ്ടിട്ട് കൊടും ഏകാന്തതയെയും വികാരവിക്ഷോഭ ങ്ങളേയും പ്രമേയമാക്കിയ ബ്ലെസ്സി എന്ന സംവിധായകൻന്റെ മികവിനെയും അതു ദൃശ്യവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും നമിക്കുന്നു, അതു ഒരു ജീവിത യാഥാർത്ഥ്യം ആണെങ്കിൽക്കൂടിയും.

നോവലിൽ ഉള്ളത് സിനിമയിൽ ഇല്ല എന്ന വാദം ഉയർത്തുന്നവരോട് ഒരേ കാര്യമേ പറയാനുള്ളു…
ആടുജീവിതം എന്ന നോവൽ എഴുത്തുകാരൻ ബെന്യാമിന്റെതും ആടുജീവിതം എന്ന സിനിമ സംവിധായകൻ ബ്ലെസിയുടേതുമാണ്… അത്‌ ഇരുവരുടെയും മനോധർമ്മം ആണ്.

പക്ഷെ തന്റെ കഥയിലെ നായകൻ നജീബ് എന്ന ആൾ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നു, എന്ന് പറഞ്ഞു അദ്ദേഹത്തെയും കുടുംബത്തെയും മാധ്യമങ്ങളുടെ മുന്നിലേക്ക് കൊണ്ട് വരുമ്പോഴും ചർച്ചകൾ നടത്തുമ്പോഴും നോവലിൽ താങ്കൾ എഴുതിയ ഷുക്കൂർ എന്ന നജീബ്നു ആടുമായുണ്ടായ ലൈംഗിക ബന്ധത്തെകുറിച്ചു കുറച്ചു കൂടി കരുതൽ ആകാമായിരുന്നു.

നോവൽ ആയിരുന്നപ്പോൾ ആരും അദ്ദേഹത്തെ അറിയുന്നില്ല. ഇന്ന് അങ്ങനെ അല്ല. അദ്ദേഹവും കുടുംബവും ഇനിയും ഈ സമൂഹത്തിൽ ജീവിക്കേണ്ട.

ജീവിതത്തിൽ അതിദാരുണമായ സഹനത്തിലൂടെ കടന്നു പോയ ആ മനുഷ്യനെ മൃഗരതിയുടെ പേരിൽ ഒരു സമൂഹത്തിനു മുന്നിൽ കൊത്തിപറിക്കാൻ ഇട്ടു കൊടുക്കരുത്

അതിൽ ഏറെ കഴമ്പുണ്ടെന്ന് കണ്ടിട്ടാവണം വിദേശ സിനിമ നിർമാതാക്കൾ കൂടി ഈ പ്രോജെക്ടിൽ പങ്കാളികൾ ആയത്.

കഥാപാത്രങ്ങൾ : നജീബ്ബെന്ന സാധാരണക്കാരന്റെ നിസ്സഹയാവസ്ഥയെയും ഏകാന്ത മനോവികാരങ്ങളെയും തിരശീലയിൽ അവതരിപ്പിക്കാൻ പൃഥി രാജ് എന്ന നടന് 16 വർഷം വേണ്ടിവന്നു. ഏത് കാരണങ്ങൾ കൊണ്ടായാലും പല പല വേഷങ്ങൾ ചെയ്യുന്ന ഒരു നടന് ഇങ്ങനെ ഒരു കഥപാത്രത്തിനെ ഇത്രകണ്ടു ഹൃദയത്തിലും മനസിലും സൂക്ഷിക്കുക എന്നത് അദേഹത്തിൻ്റെ തൊഴിനോടുള്ള ആത്മാർത്ഥതയെയും വെളിവാക്കുന്നു. 2 മണിക്കൂർ മേക്കപ്പ് ഇടാനും അതിലേറെ സമയം ആ ചമയം അഴിക്കാൻ ഇരുന്നു കൊടുക്കുക എന്നതും അദ്ദേഹത്തിന്റെ ക്ഷമ എന്ന ഗുണത്തിനെ എടുത്തു കാട്ടുന്നു. കഥാപാത്രത്തിന്റെ  മാനസിക സ്ഥിതി അനുസരിച്ചു ആ ഇമകൾ ചലിപ്പിച്ചുകൊണ്ട് കൊണ്ടു പോലും ആ മനുഷ്യന്റെ ശൃംഗാരം, ശാന്തം, കരുണം എന്നീ ഭാവങ്ങളെ ഒപ്പിയെടുക്കാൻ പൃഥ്വിക്കു സാധിച്ചു.
അദ്ദേഹത്തിന്റെ മരുഭൂമിയിൽ കാലുകൾ പൊള്ളിയ വേദന അടക്കിപിടിച്ചുള്ള നടത്തവും പല്ലുകൾ കൊണ്ടു ഉണങ്ങിയ റൊട്ടി കടിച്ചുപറിക്കുന്ന ആ മാനറിസവും ഒരു മികവുറ്റ നടനെ പ്രേക്ഷകർക്കു മുന്നിൽ കാട്ടിത്തരുകയായിരുന്നു. എല്ലാംകൊണ്ടും 100ശതമാനം കഥാപാത്രത്തിനോട് അദ്ദേഹം നീതി പുലർത്തി എന്ന് തന്നെ പറയാം.

കെ ആർ. ഗോകുൽ അവതരിപ്പിച്ച ഹക്കിം എന്ന. കഥാപാത്രം വളരെ പ്രശംസ അർഹിക്കുന്നതാണ്. അദേഹത്തിന്റെ ബോഡി ട്രാൻസ്‌ഫോർമേഷൻ, ആ കഥാപാത്രത്തിന്റെ മരണനേരത്തെ ഭീഭത്സമായ ചേഷ്ടകൾ അവതരിപ്പിച്ച ആ തീഷ്ണത ഗോകുലിന്റെ അഭിനയ സാധുതകളെ കാണിക്കുന്നു.

ഖാദരീയായി അരങ്ങു തകർത്ത തീയേറ്റർ ആര്ടിസ്റ്റ് ജിമ്മി ജീൻസ്, ഖഫീൽ ആയി മാറിയ വിഖ്യാത ഒമാനിയൻ തിരക്കഥാകൃത്തും അഭിനേതാവും ആയ തലീപ് അൽ ബാലുഷി തീയേറ്റർ കൈയടക്കുകയായിരുന്നു.

ഖഫീൽ അറബി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ സബ്ടൈറ്റിൽ അവോയ്ഡ് ചെയ്തു അവരുടെ മുഖഭാവങ്ങൾ കൊണ്ടു തന്നെ പ്രേഷകരെ കൈയിലെടുത്തു സംവിധായകൻ ബ്ലെസ്സി വേറിട്ട കലാരൂപമായ mimeൻ്റെ സാധ്യത കളെ കാട്ടിത്തരുകയായിരുന്നു.

സ്ത്രീ പ്രാതിനിധ്യം അധികം ഇല്ലെങ്കിലും നജീബിന്റെ കുടുംബ പശ്ചാത്തലം വെളിപ്പെടുത്താൻ സംവിധായകന് കഴിഞ്ഞു. സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അമല പോൾ വെള്ളിത്തിര കൈയടക്കി. ദാമ്പത്യബന്ധത്തിന്റെ തീക്ഷ്‌ണതയെ വിളിച്ചോതി പ്രണയ രംഗങ്ങൾ നിറച്ചു “മിന്നും കിനാവുകളെന്ന ”ഗാനം കൊണ്ടു ബ്ലെസ്സിക്ക് കഴിഞ്ഞു

ഗാനങ്ങൾ : റഫീഖ് അഹ്‌മദും സാക്ഷാൽ എ ആർ. റഹ്മാനും ചേർന്നു രചിച്ചു മ്യൂസിക്കൽ മാസ്ട്രോ എ. ആർ. ആർ ചിട്ടപെടുത്തിയ 6 ഗാനങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്. പ്രേക്ഷകന്റെ കർണങ്ങളെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് റഹ്മാൻനും റസൂൽ പൂക്കുട്ടിയും ചേർന്നു ചിത്രത്തിന് സമ്മാനിച്ചത്. വിജയ് യേശുദാസ്, ചിന്മായി, സന, രാജ ഹസൻ, ജിതിൻ, രക്ഷിത,  മുറുത്തുസ,ഫൈസ് എന്നിവരുടെ ശബ്ദവിസ്മയം ആ ഗാനങ്ങളെ വേറെ തലങ്ങളിൽ എത്തിച്ചു.

ഛായാഗ്രഹണം: ഒരു ചിത്രത്തിന്റെ വിജയത്തിന്റെ പിന്നിൽ ഛായാഗ്രഹണം ഒരു വലിയ ഘടകം ആണല്ലോ. സുനിൽ കെ എസ്ഉം മോഹനനും ആണ് ഈ ചിത്രത്തിലെ ഛായാഗ്രാഹകർ . ഈ നീണ്ട കാലയളവിൽ ഒരേ മികവിൽ ഷോട്ടുകൾ ഒപ്പിയെടുത്തു എന്നത് തന്നെ അദ്ദേഹത്തിൻ്റെ കഴിവ് തെളിയിക്കുന്നതാണ്. ഗാന രംഗങ്ങളിലെ ലോങ്ങ്‌ ഷോട്ടുകൾ, മരുഭൂമിയിയിൽ ആടുകൾ ഒരുമിച്ചു കൂടണയുന്നത്, മരീചിക ഇവയുടെ എല്ലാം കാം ഷോട്ടുകൾ ഇവയെല്ലാം ക്ഷമയോടെ കാത്തിരുന്നു കിട്ടിയ നിമിഷങ്ങൾ ആകാം. നായകൻ്റെ കാലുകൾ പൊള്ളി മരുഭൂമിയിലൂടെ ഏന്തി വലിഞ്ഞു പോകുന്ന ഷോട്ടും ഏറെ ശ്രദ്ധേയമാണ്.

വസ്ത്രലങ്കാരം, മേക്കപ്പ് : ഇപ്പോഴത്തെ കാലത്തു ആറു മാസം കഴിഞ്ഞ കുപ്പായങ്ങൾ പോലും നേരെ സൂക്ഷിച്ചു വക്കാൻ പാടുപെടുന്ന കാലത്തു 16 വർഷത്തെ പ്രോജെക്ടിലെ വസ്ത്രലങ്കാരം ഒരേ കണക്കിന് നിലനിർത്തിയ സ്റ്റെഫിക്ക് ഒരു കുട്ട പൂച്ചെണ്ടുകൾ.

ആ വസ്ത്രങ്ങളിൽ പുരണ്ട ചെളിയും മണ്ണ് തരികളും മരുഭൂമിയിൽ ഇട്ടു കീറിയ ഷൂവും ഒക്കെ കണ്ടാൽ ഒരു നവാഗത ആർട്ടിസ്റ് ആണെന്നേ പറയുകില്ല.

മേക്കപ്പ് : കഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥാപാത്രത്തിന്റെ രൂപമാറ്റങ്ങൾ വളരെ സൂക്ഷ്മമായി ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിക്കാൻ രഞ്ജിത്ത് അമ്പാടിക്ക് കഴിഞ്ഞു. ഒരു പക്ഷെ പൃഥ്വിരാജിൻ്റെ ഓരോ വികാരത്തിനും ഈ ചമയം സഹായിച്ചിട്ടുണ്ട്. കഥ അവസാനത്തിലെ നജീബിൻ്റെ മുടിയും കറ പറ്റിയ പല്ലുകളും നീണ്ട നഖങ്ങളും അതിനു ഉദാഹാരണ ങ്ങൾ ആണ്.

ഒരേ ഒരു വിയോജിപ്പ്. ഖാദിരി എന്ന കഥാപാത്രത്തിന്റെ തലമുടിയെക്കുറിച്ചാണ്. എല്ലാരുടെയും മുടി വളർന്നു ജട പിടിച്ച പോലെ ആയി കഴിഞ്ഞു. പക്ഷെ ഖാദിരിയുടെ മുടി അപ്പോഴും ക്ലീൻ ഷേവ് ആണ്. കഷണ്ടി ആണെന്നുള്ള വാദം ആണെങ്കിൽ അയാളുടെ തലമുടിയുടെയും കൃതാവിന്റെയും വരമ്പുകൾ ഷേവ് ചെയ്തു വിട്ട പോലെ തോന്നി. പിന്നേ സെക്കൻഡ് ഹാഫിലെ മരുഭൂമിയിലെ യാത്ര വലിച്ചു നീട്ടിയതായി ഫീൽ ചെയ്തു. ഒരു ലാഗ് ഫീൽ. പക്ഷെ ചലച്ചിത്രത്തിൻ്റെ ആകെ റേറ്റിംഗ് എടുത്താൽ 8.9 വരെ ഞാൻ കൊടുക്കും. ഇനിയും ഉണ്ട് വിശേഷങ്ങൾ പറയാൻ. മറ്റൊരു ബ്ലോഗിലൂടെ. എല്ലാപേരും theatre എക്സ്പീരിയൻസിൽ പടം കാണണം എന്ന് അപേക്ഷിച്ചുകൊണ്ട് അൽവിദാ…

#TheGoatLife
#TheGoatLifeInCinema
#Aadujeevitham
#prithvirajSukumaran

🙏 ഉണ്ണികൃഷ്ണ. എസ്. ആർ🙏

Post Views: 28
1
Unnikrishna S R

ഞാൻ ഉണ്ണികൃഷ്ണ. കല അടിസ്ഥാനപരമായി രക്തത്തിൽ ഉണ്ടെന്ന് വിശ്വാസക്കുന്നു എങ്കിലും മുഴുവൻ സമയം ശാസ്‌ശാസ്ത്രലോകവുമായി ബന്ധമുള്ളജിനാൽ മസാമാസം കഴിഞ്ഞുകൂടാൻ ഉള്ള വക അവിടെന്നിന്നും തരപ്പെടുത്തുന്നു ❤️A SCIENTIST AT ISRO,TRIVANDRUM AND FORMER FORMER SCIENTIST AT BHABHA ATOMIC REAEARCH CENTRE MUMBAI. എഴുത്തിലേക്ക്‌ ഈഴഞ്ഞു കേറുന്ന ഒരു പാവം മനുഷ്യൻ. കുറച്ചു ഫോട്ടോഗ്രഫി,ലേശം കുക്കറി, ആണ് വേറെ ഭ്രാന്തുകൾ.

1 Comment

  1. Sunandha Mahesh on April 3, 2024 7:24 AM

    പുസ്തകം വായിച്ചിട്ട് സിനിമ കാണുമ്പോൾ നെഗറ്റീവ് ഫീൽ അടിക്കുക പതിവാണ്.
    സിനിമകൾ മറ്റുഭാഷകളിലേക്ക് റീമേക്ക് നടത്തുമ്പോഴും ഇത് സംഭവിക്കാറുണ്ട്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.