Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരോട് പറയാൻ ആര് കേൾക്കാൻ?
അനുഭവം ഓർമ്മകൾ ജീവിതം പാരന്റിങ് യാത്ര സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ആരോട് പറയാൻ ആര് കേൾക്കാൻ?

By RemyaApril 9, 2024No Comments3 Mins Read31 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില കാര്യങ്ങൾ അങ്ങിനെയാണ്. പരസ്പരം അറിയുന്നവരും ചെളി വാരിയെറിയുന്നവരും കൈകോർത്ത് പിടിക്കുന്നവരുമൊക്കെയുള്ള  ഈ നാട്ടിൽ നമ്മുടെ ഈ കുഞ്ഞു സങ്കടങ്ങളൊക്കെ കേൾക്കാൻ ആരുണ്ടെന്റപ്പാ… ?

അല്ലെങ്കിലേ മടിച്ചിയെന്ന് സ്വയം മുദ്ര കുത്തിയ ഒരാളാണ് താൻ. കാലത്തെ എണീക്കണമെങ്കിൽ ഒരു പത്ത് വട്ടമെങ്കിലും കെട്ടിയവൻ അലറാം വച്ച പോലെ വിളിക്കാൻ തുടങ്ങും. കുറച്ചു നേരം കൂടിയുറങ്ങിയാൽ എന്തോ വലിയ അവാർഡ് കിട്ടാനുള്ള പോലുള്ള തന്റെ ഉറക്കം പുള്ളിക്കാരന് ഒട്ടും പിടിക്കാറില്ലെങ്കിലും പതിവു പല്ലവി അദ്ദേഹം തെറ്റിക്കാറില്ല. 

” എന്നാണാവോ നീ എന്നെ വിളിച്ച് എണീപ്പിക്കണ കാലം?”

പാവം കുറ്റം പറഞ്ഞിട്ട് കാര്യല്യ ലോ… 

ചൂടു ചായയും തലയിൽ നല്ല വെള്ള തുവർത്ത് മുണ്ടും ചുറ്റി കുളിച്ച് സിന്ദൂരമിട്ടു വരണ ഭാര്യമാരെ ആഗ്രഹിക്കാൻ ആൾക്കും ഒരു പൂതിയൊക്കെ ഉണ്ടാവില്ലേ.. 

ചാടിപെടഞ്ഞ് എണീറ്റ് കാലിൽ തൊട്ട് നെറുകിൽ വക്കുന്നത് കണ്ടാൽ കളിയാക്കലിന് അയവു വരുത്തി ഒന്നുകൂടി പിടിച്ച് കിടത്താൻ ശ്രമിക്കും. 

പരിഭവം തീർക്കാൻ നേരം ഇല്ലാത്തോണ്ട് കുറച്ചൂടെ നേരത്തെ വിളിക്കാരുന്നില്ലേ എന്ന അടിസ്ഥാന യോഗ്യതയില്ലാത്ത ന്യായം പറഞ്ഞ് എണീറ്റാൽ പിന്നെ തിരക്കുകളിലേക്കുള്ള ഓട്ടമായി,

അടുക്കളയിൽ തട്ടിമുട്ടി കാര്യങ്ങൾ കഴിഞ്ഞ് കുളിച്ച് വരുമ്പോഴേക്കും മൂത്തവൻ ചോറ് പാത്രത്തിലാക്കി ബാഗിൽ കൊണ്ട് വന്ന് വച്ചിട്ടുണ്ടാകും. ചറപറാ എണ്ണി പറുക്കി കൊണ്ട് ചെറുത് സമയം ഓർമപെടുത്തി തന്റെ പിന്നാലെ നടക്കുന്നുണ്ടാവും. 

കാണാതായ പലതും തപ്പി കണ്ടു പിടിച്ച് ബാഗിലാക്കുന്ന പണി കൂടി കഴിഞ്ഞാൽ ഒറ്റ കപ്പ് ചായ ഒറ്റയടിക്ക് വലിച്ച് ഒരു കുടി. അതു കൂടി ഇല്ലെങ്കിൽ ശരീരം തളരും. കഴിക്കാനുള്ള പലവക മുന്നിലിരുന്നിട്ടും രാവിലെ കഴിച്ചു ശീല മില്ലാത്തതിനാൽ മന:പൂർവം ഒഴിവാക്കുന്നതാണ്. 

വണ്ടിയുടെ ചാവി തപ്പാൻ നോക്കുമ്പോഴേക്കും പുറത്ത് വണ്ടി തിരിച്ച് വച്ച് സ്റ്റാർട്ട് ചെയ്ത് വച്ചു കാണും. 

വണ്ടി നോട്ടത്തിന്റെ കാര്യത്തിൽ ഇത്ര ഒരു കേമനെ കണ്ടിട്ടില്ലന്നു മാത്രമല്ല,അൽപം ഓവറാണെന്നാണ് അഭിപ്രായവും. 

അതിന് തനിക്ക് കുറച്ച് കുശുമ്പും ഉണ്ടന്ന് മാത്രം മനസിലാക്കിയാൽ നന്ന്. 

ചെറുത് പിന്നിലും അതിന്റെ പിന്നിൽ വലുതും ഇരുന്നാൽ ആദ്യം ഇരുന്ന താൻ തെറിച്ച് വീഴാതിരിക്കുന്നത് ഭാഗ്യം !

മഴയുള്ള ദിവസാണെങ്കിൽ പറയുകയും വേണ്ട,

കാലം കുറച്ചായി ലൈസൻസെടുത്തിട്ടെങ്കിലും വണ്ടി വളവ് തിരിക്കുമ്പോൾ ചെറുതിന് നല്ല പേടിയാ… 

” അമ്മേ ആ പോകണ പെണ്ണ് എന്ത് പെടച്ചിട്ടാ പോണത് ഏത് കാലത്താ അമ്മ അങ്ങിനെ പോവാ… ?

“നിനക്കങ്ങനെ പോകണം ച്ചാൽ നാളെ തൊട്ട് അവരടെ പിന്നിലാ ഇരുന്ന് പോയാൽ മതി. ഇതിൽ കൂടുതൽ സ്പീടിൽ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. “

പാവം പിന്നെ മിണ്ടില്ല. ചെമ്മന്തിട്ട പാടത്ത് എത്താറാവുമ്പോൾ വലിയ മരകൊമ്പിലെ തൂങ്ങി കിടക്കുന്ന വവ്വാലുകളെ അവന് വലിയ ഇഷ്ടമാണ്,  വൈറസ് സിനിമ കണ്ടതിന് ശേഷം കുറച്ച് പേടിയും. 

വണ്ടി സ്ഥിരം വയ്ക്കുന്നിടത്ത് വച്ച് ഹെൽമെറ്റ് തലയിൽ നിന്നും ഊരിയെടുക്കുമ്പോഴേക്കും രണ്ടെണ്ണവും യാത്ര പറഞ്ഞ് ഓടും. 

താക്കോലുപോലും എടുക്കാൻ മറന്ന് പിന്നാലെ താനും…. 

എന്നാണാവോ ആവശ്യക്കാരൻ വണ്ടി കൊണ്ട് പോവാ എന്നാൽ തീരുമാനവും ആവും. 

ബസ് സ്റ്റോപ്പിലെ സ്കൂൾ കുട്ടികളെ കൊണ്ട് കേറാൻ പറ്റാതെ മാറ്റി നിർത്തപ്പെടുമ്പോൾ  ആരെ കുറ്റപ്പെടുത്താൻ ?

കുട്ടികൾക്കും സ്കൂളെത്തണം ബസ്സുകാർക്കും മുതലാവണം പലയിടത്തും ന്യായമായ കാര്യങ്ങൾ. 

ബസ്സു ജീവനക്കാർ ചീത്ത പറയുന്ന കൂട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും മാറി തിരക്കിലെ കഷ്ട്ടപ്പാട്. അല്ലെങ്കിൽ ഒരു കാൽ വെക്കാൻ കൂടി സ്ഥലം കിട്ടിയാൽ അൽപം കൂടി ആശ്വാസമായി എന്നു കരുതി കയ്യിലെ ബാഗ് ഇരിക്കുന്നവരൊന്ന് പിടിക്കാമോ എന്ന് കരുതി ദയനീയമായി നോക്കിയാൽ ഉണ്ട് അവർക്കൊരു അഹങ്കാരം. 

ബസ്സിലുള്ള പത്തെഴുപത് വയസ്സുള്ള ഒരു പാവം അമ്മുമ്മക്കു അതിശയം

” ന്റെ ജീവിതത്തിൽ ആദ്യായിട്ടാ  ഇത്രേം തിരക്കുള്ള ഒരു ബസ്സില് കേറണേ കുട്ട്യോളെ “

അതും ഉറക്കെ

കേട്ടിട്ട് ചിരിക്കാത്ത കണ്ടക്ടർ മാത്രം മറുപടി പറഞ്ഞു. 

“ഈ നേരത്തു ആയോണ്ടാ അമ്മായി ഇവർക്കൊക്കെ ഇതു പതിവും. “

സോഫ്‌റ്റായ രീതിയിൽ അയാളുടെ മറുപടിയിൽ ചിരിച്ച പലമുഖങ്ങളും നിർജീവമായി. 

ബ്രേക്ക് ആഞ്ഞൊന്ന്  ചവിട്ടി അടുത്ത സ്റ്റോപ്പെത്തുമ്പോഴേക്കും കുലുക്കി നിറക്കും പോലെ വീണ്ടും മിടുക്കുകാട്ടുന്ന ഡ്രൈവർ. അടുത്ത സ്റ്റോപ്പിലുള്ളവർക്കും നേരത്തിന് ജോലിക്കും സ്കൂളിലേക്കും എത്തണമല്ലോ ?

എല്ലാ ഗുണ ചിന്തകളെയും മാറ്റിമറച്ച് അകലെ പുഴക്കൽ പാലത്തിന്റെ ബ്ലോക്കിന്റെ വരി കണ്ടാൽ അതോടു കൂടി എടുത്തു വെച്ച എനർജി നഷ്ടപ്പെടും. 

ഓഫീസിലെ മോർണിംഗ് മീറ്റിംഗ്  കറുത്തുപോകാൻ അഞ്ചേഅഞ്ചു മിനിട്ട് കയ്യിൽ നിന്ന് നഷ്ടപ്പെട്ടാൽ മതി. 

എന്നു നേരത്തെ എത്തണം എന്ന് കരുതിയോ അന്ന് ബസ്സ് മുണ്ടൂർ വഴി വിയ്യൂരിലേക്കോ അല്ലെങ്കിൽ  ബ്ലോക്കിൽ പെട്ട് നേരം വൈകിയെന്ന പേരിൽ അയ്യന്തോൾ വഴിയിലോ ഇറക്കി വിടുന്നത് പതിവായി. 

ബ്ലോക്ക് കാരണം ഒരു ഓട്ടോ വിളിച്ചാൽ പോലും വരാൻ തയ്യാറാവില്ല. 

കാലത്തും വൈകിയിട്ടുമായി സ്വന്തമായി ദൈവം ദാനം ചെയ്ത 2മണിക്കൂർ ബസ്സിൽ ചെലവാക്കേണ്ടി  വരുന്നതിൽ ബുദ്ധിമുട്ട്  തോന്നാതിരിക്കണമെങ്കിൽ ഒന്ന് ഇരിക്കാൻ സ്ഥലം കിട്ടുമായിരുന്നെങ്കിൽ സമാധാനം ഉണ്ടായേനെ

ഇതു ഒരാളുടെ അവസ്ഥയല്ല പറയാനും പ്രതികരിക്കാനും കഴിവില്ലാതെ പോകുന്നവരുടെ ഞങ്ങളെ പോലുള്ളവരുടെ നിവർത്തികേടാണ്. 

പുഴക്കൽ പാലം വഴിയുള്ള ഓരോ യാത്രയും ഓരോരുത്തരുമോന്നു മനസ്സിൽ വെറുക്കാതിരിക്കില്ല. അപ്പോൾ ദിവസേന പോകുന്നവരെ സമ്മതിക്കുക തന്നെ വേണം. 

എന്തായാലും വേണ്ടില്യ ആരൊക്കെ സമരം ചെയ്താലും സമരം എതിർത്താലും ആ വഴി കടന്നുപോകുന്ന ഓരോരുത്തരും അൽപം ആശ്വാസത്തിലാണ്

അതികം വൈകാതെ പുതിയ പാലം തുറന്നു കൊടുക്കുന്നതോടു കൂടി സാധാരണക്കാരുടെ വല്യ സമാധാനത്തിനു വഴിയൊരുങ്ങും. കാരണക്കാർ ആരൊക്കെയായാലും

രാഷ്ട്രീയ ഭേദമന്യേ ഏവർക്കും നന്ദി

ഈ തിരക്കിലുള്ള യാത്രയും ജോലിയുമൊക്കെ തീർന്നു സന്ധ്യമയങ്ങികഴിഞ്ഞു ഇരുട്ട് പരക്കാൻ  തുടങ്ങും കാത്തുനിൽക്കുന്ന മക്കളെയും എടുത്തു തിരിച്ചു പോകുമ്പോൾ ചെറുത് പറയും

“അമ്മാ ഇതേ വവ്വാലുകള് ഡ്യൂട്ടി ക്കു പോവാനുള്ള തിക്കും തിരക്ക് തുടങ്ങിട്ടോ അമ്മയുടെ പോലെ തന്നെ…… 

Post Views: 27
2
Remya

എഴുത്തിനോടിഷ്ടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.