Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കുറച്ചു സ്നേഹം എടുക്കാനുണ്ടോ; റൗഡിയെ വരെ മെരുക്കാം…
  • 💕ശിവാനി💕
  • പുഴവക്കത്ത്
  • യഥാർത്ഥ AI അപാരത
  • നമ്മൾ ഉടനെയെങ്ങാനും മനുഷ്യത്വ ടെസ്റ്റ് പാസ് ആകുമോ?
  • സൂപ്പർ റോസമ്മ എക്കോ
  • കടൽ
  • കാവ്യ ധ്വനി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 2
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുറച്ചു സ്നേഹം എടുക്കാനുണ്ടോ; റൗഡിയെ വരെ മെരുക്കാം…
കുട്ടികൾ ജീവിതം പ്രചോദനം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സിനിമ

കുറച്ചു സ്നേഹം എടുക്കാനുണ്ടോ; റൗഡിയെ വരെ മെരുക്കാം…

By Pavithra UnniNovember 2, 2026No Comments2 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert: Baththa

.

.

.

.

.

 

പേടിയെ ബഹുമാനമായി തെറ്റിദ്ധരിക്കുന്ന മനുഷ്യരുണ്ട്. മറ്റുള്ളവർക്ക് മുന്നിൽ ഒരു പേടി സ്വപ്നമായിക്കഴിഞ്ഞാൽ ലോകം കീഴടക്കിയെന്ന് വീമ്പ് പറയുന്നവർ. കുടുംബം മുതൽ ഭരണനേതൃത്വം വരെ പലയിടത്തും ഇത്തരം പേടി കലർന്ന ബഹുമാനം അഭിമാനം ആയവരെ കാണാം. എന്നാൽ അവരെയൊക്കെ ഒരാഴ്ച എവിടെയെങ്കിലും പൂട്ടിയിട്ടാൽ റസ്ക് പൊടി കഴിച്ചും ബാത്റൂം ടാങ്കിലെ വെള്ളം കുടിച്ചും അധികാരത്തെക്കാൾ വലുതായി പലതുമുണ്ടെന്ന് മനസിലാകും. പേടി കൊണ്ടുള്ള ബഹുമാനത്തേക്കാൾ വിലയുള്ള സ്നേഹം കൊണ്ടുള്ള ബന്ധങ്ങളെക്കുറിച്ച് ഓർക്കാൻ ഒരു pause കൂടിയാവും അത്തരം നിർബന്ധിത staycation കൾ.

 

1986 ലാണ് കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഇടിവെട്ട് ഷർട്ടും നീണ്ട മുടിയുമായി നായകന്റെ ഇൻട്രോയിൽ തന്നെ നമ്മൾ അങ്ങോട്ട് ടൈം ട്രാവൽ ചെയ്യും. ഭക്തവത്സലമെങ്ങനെ ഭത്തയായി എന്ന് നായകൻ തന്നെ പറയുന്നുണ്ട്. ചെറിയ പ്രായത്തിൽ അമ്മ മരിച്ചു പോയി. കുടിയനായ അച്ഛൻ, കളിയാക്കുന്ന കൂട്ടുകാർ ഇതിനെല്ലാം പരിഹാരമായി ആ കുട്ടി കണ്ടെത്തിയത് റൗഡി ആകുക എന്നതാണ്. അടിച്ചും ഇടിച്ചും പരിഹാരം ഉണ്ടാക്കി വന്നപ്പോൾ ആ കുട്ടി വളർന്ന് നാട്ടുകാരുടെ പേടിസ്വപ്നമായ ‘ഭത്ത’ ആയി മാറി. അയാളുടെ ഉള്ളിലപ്പോഴും കരയുന്ന ഒരു കൊച്ചുകുട്ടിയുണ്ട്. ആ കുട്ടിയെ സാന്ത്വനിപ്പിക്കാൻ ശബരിയെന്ന കുട്ടി തന്നെ വരേണ്ടി വന്നു. അവിചാരിതമായി ആ ‘പേടി സ്വപ്നത്തെ’ സ്‌കൂൾ ടോയ്‌ലെറ്റിൽ പൂട്ടി ഇടേണ്ടി വരുന്നു ശബരിക്ക്. ആ വലിയ രഹസ്യത്തെ ചുമന്നു കൊണ്ട് അവൻ കടന്നു പോകുന്ന, ഒരു 8 വയസുകാരന് താങ്ങാവുന്നതിന് അപ്പുറമുള്ള സമ്മർദത്തിന്റെ കഥയാണ് ഈ സിനിമ.

 

ഒരു ടിപ്പിക്കൽ തമിഴ് സിനിമയ്ക്ക് വേണ്ട ചേരുവകൾ എല്ലാം ഈ സിനിമയിലുണ്ട്. ഒരു റൗഡി, അയാളുടെ പ്രിയപ്പെട്ട കുടുംബം, മകൾ സ്നേഹം, അടിയും ഇടിയും, ഗ്രാമവും ചായക്കടയും, ഒരു ഗ്രാമീണ പള്ളിക്കൂടം…വിജയ് സേതുപതിയുടെയും ലിജോമോളുടെയും കഥാപാത്രങ്ങൾ, അഭിനയം എല്ലാം സ്ഥിരം മികവ് പുലർത്തി. ഒരിക്കൽ വലിച്ചെറിഞ്ഞ തക്കാളി ചട്ണി എത്ര പെട്ടെന്നാണ് രുചികരമായി മാറുന്നത്. അത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം.

 

ഈ സിനിമ കാണേണ്ടത് ഇതിലെ ശബരി എന്ന കഥാപാത്രത്തിന് വേണ്ടിയാണെന്ന് പറയാം. കുട്ടികൾ കുട്ടികളായി തന്നെ പെരുമാറുന്ന, സംസാരിക്കുന്ന സിനിമ. നിഷ്കളങ്കത, പേടി, ധൈര്യം, കുറ്റബോധം, സ്നേഹം, ദയ… എന്നിങ്ങനെ പല ഭാവങ്ങൾ കയറി ഇറങ്ങിപോകുകയാണ് ആ മുഖത്ത്. സായി പൃഥ്വിരാജ് എന്നാണ് ഈ ചെറിയ വലിയ നടന്റെ പേര്. അവന്റെ അവസാനത്തെ കുമ്പസാര സീനിൽ അവനെ ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ തോന്നാത്തവർ കുറവായിരിക്കും. VJS അത് ചെയ്യുമ്പോൾ നമ്മുടെ കണ്ണുകളും നിറയും. സായി അഭ്യങ്കറുടെ ‘ചെല്ലമേ മകളെ’ പാട്ട് റീലുകൾ ഭരിക്കുമെന്ന് ഉറപ്പാണ്.

 

നാട്ടുകാർക്ക് തന്നോട് ബഹുമാനം എന്ന് കരുതിയിരുന്നത് വെറും പേടി ആയിരുന്നു എന്ന് തിരിച്ചറിയുന്ന നായകൻ. താനെന്തൊരു വൃത്തികെട്ടവനായിരുന്നു എന്ന് ഒരു കുട്ടിയുടെ പേടിയിലൂടെ മനസിലാക്കുകയാണ്. താൻ തല്ലിച്ചതയ്ക്കുന്ന ആളുകൾക്ക് കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടെന്നും തന്റെ മകളെ പോലെ അവർക്കും മക്കൾ ഉണ്ടെന്നും മനസിലാക്കാൻ ശബരിയുടെ അച്ഛനെ കേൾക്കേണ്ടി വരുന്നു. ഒടുവിൽ ആ പാട്ടിൽ നിറയുന്ന സ്നേഹം കൊണ്ട് എല്ലാരുടെയും കൈയ്യടി വാങ്ങുന്ന നായകൻ. കുറച്ചു സ്നേഹം, അംഗീകാരം അതല്ലേ എല്ലാർക്കും വേണ്ടത് എന്നതാണ് സിനിമ പറയുന്നത്. മനസിന്റെ കതക് തുറന്ന് ആ സ്നേഹത്തിന് കടന്നു വരാൻ വഴിയുണ്ടാക്കൂ എന്നാണ് ശബരിയുടെ കഥാപാത്രം പറയുന്നത്. ഭത്തയെ ശബരി രക്ഷിക്കുന്നത് മരണത്തിൽ നിന്ന് മാത്രമല്ല, സ്നേഹരാഹിത്യത്തിൽ കടുപ്പം വന്നുപോയ റൗഡി ഭത്തയിൽ നിന്ന് കൂടിയാണ്. ഒരു റൗഡിയെ മെരുക്കാൻ വരെ കുറച്ചു സ്നേഹം മതി. എല്ലാരോടും ദേഷ്യപ്പെട്ടും ഒച്ചയെടുത്തും അധികാരം കാണിച്ചും നടക്കുന്ന നമ്മളിൽ പലരെയും മെരുക്കാനോ? The Door is Open…

 

നിങ്ങൾ ഈ സിനിമ കണ്ടിരുന്നോ? അഭിപ്രായം കമെന്റ് ചെയ്യൂ.

 

OTT: Netflix

 

#CuratedByPavithra #Baththa #vijaysethupathi #LijomolJose #tamilcinema

0
Pavithra Unni

I pen my thoughts here. I am here to make a signature…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.