Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മക്കായി ഒരു ദിനം
അനുഭവം അറിവുകൾ ജീവിതം

അമ്മക്കായി ഒരു ദിനം

By Nisha RoseMay 10, 20243 Comments3 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മക്കായി ഒരു ദിനം.. അങ്ങനെ ഒരു ദിനം നമ്മുടെ നാട്ടിൽ ആവശ്യമുണ്ടോ. നമ്മളൊക്കെ എന്നും ഒന്നിച്ചല്ലേ. അതൊക്കെ യൂറോപ്യൻസിന് മാത്രമുള്ളത് എന്നൊക്കെയുള്ള ചിന്തയായിരുന്നു ഒരു കാലത്ത്. ഇന്ന് കൂടുതൽ കൂടുതൽ കുട്ടികൾ വിദേശങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി.. പോയവർ തിരിച്ചു വരാൻ ഇഷ്ടപ്പെടുന്നില്ല. അപ്പോൾ അമ്മമാർക്ക് രണ്ടോ മൂന്നോ കൊല്ലത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന അതിഥികളായി മക്കൾ മാറിക്കഴിഞ്ഞു. വയസ്സായാൽ വൃദ്ധസദനത്തിൽ അമ്മയെയും അച്ഛനെയും ആക്കുന്നതും നാം പരിഹാസത്തോടെ കണ്ടിരുന്നു. എന്നാൽ ആ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടു തുടങ്ങിയിരിക്കുന്നു. സാമ്പത്തികസ്ഥിക്ക് അനുസരിച്ച് അവരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ മാറി മാറി വരുന്നു എന്ന് മാത്രം.

ആരൊക്കെ ചെയ്താലും എന്റെ മക്കൾ എന്നോട് അങ്ങനെ ചെയ്യില്ല എന്ന് അഹങ്കാരത്തോടെ പറയാൻ ഒരമ്മക്കും ഇന്ന് പറ്റില്ല എന്നത് ഒരു പരമാർത്ഥം.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് ഏറ്റവും യോജിക്കുന്നത് അച്ഛനമ്മമാരുടെ കാര്യത്തിലാണ്. എത്ര വഴക്ക് പറഞ്ഞാലും എത്ര തല്ല് കൂടിയാലും മക്കൾക്ക് ഒരു വിഷമം എന്ന് കേട്ടാൽ പെട്ടെന്ന് എല്ലാം മറന്ന് അവരെ ചേർത്ത് പിടിക്കാനും അവരെ സഹായിക്കാനും അമ്മമാർ മാത്രമേ കാണൂ. ഭർത്താക്കന്മാർ സ്നേഹിക്കുന്നുണ്ടാകാം. പക്ഷേ അതിനെല്ലാം കാരണങ്ങളുണ്ട്. ശമ്പളം വേണ്ടാത്ത ഒരു ജോലിക്കാരി, എത്ര വഴക്ക് പറഞ്ഞാലും അവിടെ കിടന്നോളും എന്ന് ഉറപ്പുള്ളവൾ. അവൾക്ക് വേണ്ടി എന്തെങ്കിലും ചിലവാക്കിയാൽ അവൾ ഹാപ്പി. മക്കൾക്കോ അച്ഛനിലൂടെ അവരുടെ കാര്യങ്ങൾ നടത്തികിട്ടാൻ ഒരു ഉപാധി മാത്രമാണ് അമ്മ.

ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കും. മക്കൾക്കായി കാത്തിരിക്കും. ഭക്ഷണം എടുത്ത് മുഖത്ത് പോലും നോക്കാതെ മൊബൈലിൽ നോക്കി അത് കഴിച്ച് അവർ അവരുടെ ലോകത്തേക്ക് പോകുമ്പോൾ വിയർത്തൊട്ടി ക്ഷീണിച്ചു നിൽക്കുന്ന ഓരോ അമ്മയും പ്രതീക്ഷിക്കും. നന്നായിട്ടുണ്ട് എന്നൊരു വാക്ക്. ഭർത്താവിൽ നിന്നും മിക്കവാറും കിട്ടാറില്ല മക്കളെങ്കിലും.. ചോദിച്ചാൽ പറയും.. ആ കുഴപ്പമില്ല. അടുത്ത നേരം സ്വിഗി നോക്കി പോകും അവർ. അതൊക്കെ അപ്പോഴേ മറന്ന് വീണ്ടും അമ്മ ഉണ്ടാക്കും മക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം.

കൈക്കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ അവർ ഒരു നേരം കഴിച്ചില്ലെങ്കിൽ.. പാൽ കുടിച്ചില്ലെങ്കിൽ ആധിയാണ് അമ്മക്ക്. ഇന്നത്തെ പോലെ മൊബൈലിൽ നോക്കി ചോറ് കൊടുക്കാതിരുന്ന കാലത്ത് അമ്പിളി മാമനും നക്ഷത്രങ്ങളും കാക്കകളും എല്ലാം കാണിച്ച് ഏറെ സമയമെടുത്ത് അവരോട് കൊഞ്ചി അമ്മമാർ ഭക്ഷണം കഴിപ്പിക്കും.(ഇന്നെല്ലാം മൊബൈലിലേക്ക് മാറി.)എന്നാലും ഭക്ഷണം കഴിഞ്ഞു പോകുമ്പോൾ അമ്മ കഴിച്ചോ എന്ന് ചോദിക്കുന്ന എത്ര മക്കളുണ്ട്?

മരുമക്കൾ വന്നാൽ അവരുടെ കൂടെ ഇഷ്ടം അറിഞ്ഞ് അവർക്ക് കൂടി വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങും. പ്രത്യേകിച്ച് മരുമകൻ.

എന്റെ ഭർത്താവ് വന്നപ്പോൾ പുള്ളിയുടെ ഇഷ്ടത്തിന് തേങ്ങാപ്പാൽ ഒഴിച്ച മീൻകറി, പപ്പടം ഇല്ലാതെ ഉണ്ണാത്ത ഭർത്താവ്.. ഇപ്പോൾ അതൊക്കെ മാറ്റി 😜.എന്റെ അനിയത്തിയുടെ ഭർത്താവിന് കൊഴുവ എന്ന കൊച്ചുമീൻ ഏറെ ഇഷ്ടമാണ് എന്നറിയാവുന്ന എന്റെ മമ്മി ആ കൊച്ചുമീൻ ഇരുന്ന് നന്നാക്കി കൂട്ടുന്നത് കണ്ടിട്ട് ഡാഡി മതി നിർത്ത് എന്നൊക്കെ പറഞ്ഞ് വഴക്ക് പറയാറുണ്ട്. തികയില്ല എന്ന പേടിയാണ് എപ്പോഴും മമ്മിക്ക്. ഇങ്ങനെയൊക്കെ നമ്മുടെ ഇഷ്ടത്തിന് ഉണ്ടാക്കി തരാൻ നമ്മുടെ അമ്മമാർക്കല്ലേ പറ്റൂ. വേറെ ആരുണ്ട് നമ്മുടെ ഇഷ്ടം അറിയാൻ.. നമ്മുടെ വിഷമങ്ങൾ പറയാൻ.. അത് ഏറ്റെടുക്കാൻ.. അതോർത്ത് വിഷമിച്ച് ദിവസങ്ങളോളം ഉറങ്ങാതെയിരിക്കാൻ.. അത് ഒരു അമ്മക്ക് മാത്രമേ സാധിക്കൂ.

ഓരോന്നും ചെയ്യുമ്പോൾ അമ്മമാർ ഓർക്കും ഇതൊക്കെ മക്കളും ഓർത്തു വെക്കും എന്ന്. അതൊക്കെ വെറുതെ. എന്റെ അമ്മായിയമ്മ ഏറെ ഇഷ്ടത്തോടെ പക്ഷപാതം കാണിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുള്ള പല മക്കളും അവർ മരിച്ചപ്പോൾ പോലും ആ പരിഗണന കൊടുത്ത് കണ്ടില്ല.

ചിലർ ജീവിച്ചിരിക്കുമ്പോൾ മുഴുവൻ കുറ്റം പറയും. മരിച്ചു കഴിയുമ്പോൾ വന്ന് കുറെ കരഞ്ഞു കാണിക്കും.

മരിക്കാറായി എന്ന് വിളിച്ചു അറിയിച്ചിട്ട് പോലും എന്നോട് ദേഷ്യപ്പെട്ട് അങ്ങോട്ട് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഞാൻ വരുന്നില്ല എന്ന് പറഞ്ഞ മക്കളുമുണ്ട്.

ഒരുപാട് സഹിച്ചാണ് ഓരോ അമ്മമാരും മക്കളെ വളർത്തുന്നത്. അല്ലാത്തവർ ഉണ്ടാകാം. മിക്കവരും അങ്ങനെയാണ്. ഒന്നും തിരിച്ച് പ്രതീക്ഷിക്കുന്നു എന്ന് മക്കൾ കരുതരുത്. അവർ ചെയ്യുന്നതിന് കണക്ക് വെച്ചിട്ടുണ്ടാകില്ല. നിങ്ങൾ തിരിച്ചുകൊടക്കുന്നതിന് കണക്കുകൾ സൂക്ഷിക്കും. എന്ത് കൊടുത്താലാണ് ആ കടം വീട്ടാൻ ആവുക.

ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക. അവരുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ ശ്രമിക്കുക.

മരുമക്കളെ അവർ വഴക്ക് പറയുന്നുണ്ടാകാം. അത് മക്കളെ പോലെ കരുതുന്നത് കൊണ്ടാണ്. അല്ലെങ്കിൽ തന്റെ മക്കൾ വിഷമിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ്. മകൾ ആണെങ്കിൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു നിൽക്കൂ എന്ന് പറഞ്ഞത് കൊണ്ടാകാം ഇന്ന് പല ഭാര്യമാരും കൂടെ ഉള്ളത്. അതേ പോലെ തിരിച്ചും.

എന്തായാലും കുടുംബത്തിൽ ഒരമ്മ തന്നെയാണ് നെടുംതൂൺ. അമ്മ പോയാൽ മക്കൾ പലവഴിക്കായി പോകും മിക്കപ്പോഴും. അവരെ കൂട്ടിനിർത്തുന്നത് അമ്മ എന്ന അച്ചു തണ്ടാണ്. അതിന്റെ വില അറിയണമെങ്കിൽ അതില്ലാതെ ആകണം.

അമ്മമാർ ഉള്ളിടത്തോളം കാലം സ്നേഹിക്കൂ അവരെ. വേദനിപ്പിക്കാതിരിക്കൂ 🙏🏻

Post Views: 39
1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. Joyce on May 10, 2025 5:45 PM

    അതെ, വളരെ ശരിയാണ്. കുടുംബത്തെ ചേർത്തു നിർത്തുന്നത് അമ്മയാണ്.
    ❤

    Reply
  2. Bindu s nair on May 10, 2025 4:59 PM

    അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤❤

    Reply
    • Suma Jayamohan on May 10, 2025 8:07 PM

      അമ്മയില്ലാത്ത വീട് ഒരു പാടോർമ്മകളുണർത്തും. നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് നാം വിലയറിയുന്നത് എത്ര ശരി
      ❤️🌹👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.