Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടാംജന്മം
കഥ ജീവിതം പ്രണയം സാമൂഹ്യപ്രശ്നങ്ങൾ

രണ്ടാംജന്മം

By Divya SreekumarMay 11, 2024Updated:May 14, 20245 Comments2 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഡീ… ” ജെസ്സിയുടെ അലർച്ചയിൽ, വായിലേക്ക് കൊണ്ടുപോയ ലയയുടെ കൈ വിറകൊണ്ടു. പാഞ്ഞുവന്ന് ഒരൊറ്റത്തട്ട്!! അവൾ കൈയിലിറുക്കിപ്പിടിച്ചിരുന്ന ഗുളികകൾ തലയ്ക്കുമുകളിലൂടെ മുറിയിൽ ചിതറിവീണു. മുഖമടച്ചുകിട്ടിയ അടിയിൽ ലയ വേച്ചുപോയി.

“എന്താ കൊച്ചേ നീ കാണിച്ചത്?  ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ! ചേച്ചി നിന്നോട് വൈകുന്നേരം എന്തൊക്കെ… പറഞ്ഞുതീരുംമുമ്പേ ആർത്തലച്ച നിലവിളിയോടെ ലയ ജെസ്സിയുടെ തോളത്തേക്ക് വീണു.

“നീ അരുതാത്തതെന്തെങ്കിലും ചെയ്യാൻ മുതിരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാ ഞാനിന്നത്തെ നൈറ്റ്ഡ്യൂട്ടി അജിതസിസ്റ്ററുമായി  മാറ്റിയെടുത്ത് നിനക്ക് കൂട്ടിരുന്നത്. എന്നിട്ടും ഞാനൊന്ന് മുറിയിൽനിന്നു മാറിയപ്പോളേക്കും… ജെസ്സിയ്ക്ക് സങ്കടമടക്കാനായില്ല.

“ജീവിതം ഇങ്ങനെയൊക്കെയാണ് കൊച്ചേ. നമ്മള് ആശിക്കുന്നതല്ല വിധി നമുക്ക് കരുതിവെക്കുന്നത്. വിമലുമായുള്ള നിന്റെയടുപ്പം  അറിഞ്ഞപ്പോൾതന്നെ ഞാൻ മുന്നറിയിപ്പ് തന്നതാ. അവൻ ചവച്ചുതുപ്പിയ  പെമ്പിള്ളേരെ എനിക്ക് നേരിട്ടറിയാമെന്നു പറഞ്ഞിട്ടും കൊച്ച് മുഖവിലയ്ക്കെടുത്തില്ല. അന്ന് നിന്റെ വാക്കുകളിൽ, ഒന്നിച്ചൊരു ജീവിതം തുടങ്ങാനുള്ള ഇഷ്ടമാണ് നിങ്ങൾക്കിടയിലെന്ന ഉറപ്പുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച  വീട്ടിൽപോയിവന്നപ്പോ വിമലും അച്ഛനമ്മമാരും  പെണ്ണുകാണാൻ വന്ന സന്തോഷത്തിലായിരുന്നല്ലോ നീ. ഒന്നും കാണാതെ അവൻ ഈ ആലോചനയുമായി വരില്ലെന്ന് അപ്പോളേ എനിക്കറിയായിരുന്ന്.
നല്ല കുടുംബത്തിൽ പിറന്ന കൊച്ചിനെ  അവന്റെ കൊള്ളരുതായ്മയ്ക്ക് കിട്ടില്ലെന്ന് മനസ്സിലാക്കിയാണ്  കല്യാണാലോചന പ്ളാൻ ചെയ്തതും നിന്റെ വീട്ടുകാരോട് ഇന്നലെ വിളിച്ച് സ്ത്രീധനം ആവശ്യപ്പെട്ടതും. കിട്ടിയാൽ ലോട്ടറി ഇല്ലെങ്കിൽ അതിന്റെപേരിൽ നിന്നെയുപേക്ഷിക്കാം. ”

ഓരോന്നു കേൾക്കുന്തോറും ലയയുടെ ഏങ്ങലിന്റെശബ്ദം കൂടിവന്നു. 

“കൊച്ച് ഈ വിവരം പറയുംമുമ്പുതന്നെ  നിന്റെ അച്ഛൻ എന്നെ വിളിച്ചുപറഞ്ഞിരുന്നു. മോള്  അബദ്ധമെന്തെങ്കിലും കാണിച്ചേക്കുമോയെന്ന പേടിയാ പാവത്തിന്. എന്റെയുറപ്പിലാ പുള്ളിക്കാരൻ  നിന്നെ വീട്ടിലേയ്ക്കു കൂട്ടാതെ ഇവിടെ നിർത്തിയത്. അവിവേകം പ്രവർത്തിക്കാനൊരുങ്ങിയപ്പോൾ അമ്മയില്ലാത്ത നിന്നെ ഒറ്റയ്ക്കു വളർത്തുന്ന ആ പാവം മനുഷ്യനെക്കുറിച്ച് ചിന്തിച്ചില്ലല്ലോ. “

“ഇത്രനാളും സ്നേഹിച്ചിരുന്നയാൾ കാശിന് വിലപേശി എന്നെ വേണ്ടാന്നുവെച്ചപ്പോ എനിക്ക് ആരുമില്ലാത്തപോലേ തോന്നി. ഞാൻ തോറ്റുപോയി ചേച്ചീ”, ലയ തേങ്ങലടക്കാൻ പാടുപെട്ടു.

“ങ്ഹും, തോറ്റുപോയത്രേ!” ജെസ്സി ചിറി കോട്ടി.
” അമ്പേ പരാജയപ്പെട്ടിട്ടും ചാരത്തിൽനിന്ന് ഉയർത്തെണീറ്റ്, ജീവിതം തിരികെപ്പിടിച്ചവരെ കൊച്ചിന് അറിയാഞ്ഞിട്ടാ. ഹോസ്പിറ്റലിൽ ജൂനിയർ നേഴ്സുമാരോട് കാർക്കശ്യത്തോടെ പെരുമാറുന്ന ജെസ്സി സിസ്റ്ററിനെയാ പലർക്കും പരിചയം. ജീവിതം സമ്മാനിച്ച തീവ്രമായ അനുഭവങ്ങളാണ് എന്നെ പുറമേക്ക് പരുക്കന്‍ സ്വഭാവക്കാരിയാക്കിമാറ്റിയത്.  ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ  അന്യനാട്ടുകാരനായ ഒരുവനൊപ്പം  ഒളിച്ചോടിയപ്പോൾ ജന്മംനൽകിയവരുടെ സങ്കടം മനഃപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു.

ഒരു പെങ്കൊച്ചിനെ സമ്മാനിച്ച്  കെട്ട്യോൻ പുതിയ മേച്ചിൻപുറംതേടിപ്പോയപ്പോ ആദ്യമൊന്നു പകച്ചെങ്കിലും തോൽക്കാനെനിക്കു മനസ്സില്ലായിരുന്നു.  അപ്പനമ്മമാരുടെയടുത്തേക്കു പോകാനെന്റെ അഭിമാനബോധം സമ്മതിച്ചുമില്ല. ജോലിയായിരുന്നു ബലം. ജീവിതം വീണ്ടും തളിർത്തുതുടങ്ങി.”
ലയ കരച്ചിൽനിർത്തി ജെസ്സിയുടെ മുഖത്തേക്കുനോക്കി കിടക്കുകയാണ്.

” പക്ഷേ, ചിലപ്പോഴൊക്കെ കാലം നമ്മളെ തിരിഞ്ഞുകൊത്തുകതന്നെ ചെയ്യും കേട്ടോ. പതിനെട്ടുതികഞ്ഞതിന്റെ പിറ്റേന്ന്  അവളിഷ്ടപ്പെടുന്ന പയ്യന്റെകൂടെ മോള് ഇറങ്ങിപ്പോയി. അപ്പനുമമ്മയുമനുഭവിച്ച വേദനയുടെ ആഴം അതിന്റെ തീവ്രതയിൽ അന്നു ഞാനറിഞ്ഞു. എന്നാലും അവരെന്നോടു ചെയ്തപോലെ ഞാനവളെ തള്ളിപ്പറഞ്ഞില്ല. എനിക്കു ജീവിക്കാൻ അവളുംകൂടെ വേണമായിരുന്നു.

വിധിയുടെ വിളയാട്ടം അവിടംകൊണ്ടും  കഴിഞ്ഞില്ല കൊച്ചേ. ഒരുദിവസം രാത്രിയിൽ എന്റെ മോളെന്നെ ഫോണിൽ വിളിച്ച് ഒരുപാട് സങ്കടപ്പെട്ടു. അവൾക്ക് തെറ്റുപറ്റിപ്പോയെന്നും  മമ്മി ക്ഷമിക്കണമെന്നും പറഞ്ഞുകരഞ്ഞു. ആ രാത്രിയിൽത്തന്നെ ഞാനവളെ കൂട്ടിക്കൊണ്ടുവരാൻ ഒരുങ്ങിയതാ. പിറ്റേന്ന് വന്നോളാമെന്നു പറഞ്ഞ് അവളത് മുടക്കി. വാക്കുപാലിച്ചുകൊണ്ട് പിറ്റേന്ന്  അവളിങ്ങു വന്നുകേട്ടോ; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ബോഡിയായിട്ടാണെന്നുമാത്രം. അവൻ… വിമൽ.. അവനിപ്പോളും  പുതിയ ഇരകളെ തേടിക്കൊണ്ടിരിക്കുന്നു.” ജെസ്സി നിന്നുകിതച്ചു.
ലയ ചാടിയെണീറ്റു ജെസ്സിയെ പൂണ്ടടക്കം പിടിച്ചു. അവളെ വിറയ്ക്കുന്നുണ്ടായിരുന്നു.

” ലയാ, ഞാനെന്റെ മോളെപ്പോലെയാ നിന്നെ കാണുന്നേ. നിന്റെ സ്നേഹത്തിനർഹതയില്ലാത്ത ഒരുത്തനുവേണ്ടി ഇനിയും കണ്ണുനീരൊഴുക്കരുത്. അവനെ നമുക്ക് പൂട്ടണം. സ്ത്രീധനംചോദിച്ചു പീഡിപ്പിച്ച കുറ്റത്തിന് കുറച്ചുനാളെങ്കിലും അവൻ അകത്തുകിടക്കട്ടെ. ഇല്ലെങ്കിൽ നമ്മളൊക്കെ ഈ ഭൂമിയിൽ വെറുതേ ജീവിച്ചുതീർക്കാൻമാത്രം  ജനിച്ചുപോയവരായി അവസാനിക്കും. “

ജെസ്സിയുടെ കണ്ണിൽനിന്ന് ലയയിലേയ്ക്കു പകർന്ന തീപ്പൊരിയിൽ പ്രതിഫലിച്ചത് ഇനിയുള്ള പ്രഭാതങ്ങളിൽ അവരെടുക്കാനിരിക്കുന്ന ഉറച്ച തീരുമാനങ്ങളായിരുന്നു.

✍️ ദിവ്യ ശ്രീകുമാർ

Picture Courtesy : AI generated picture by FreePik

Post Views: 21
1
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

5 Comments

  1. Neethi Balagopal on May 16, 2024 2:26 PM

    നല്ല മെസ്സേജ്👍🤝

    Reply
  2. Sajna Abdulla on May 15, 2024 8:49 PM

    പല ആണുങ്ങളുടെ ചതിയും പണത്തിനോടുള്ള ആർത്തിയും അഭ്യസ്തവിദ്യരായ പെൺകുട്ടികൾ പോലും തിരിച്ചറിയുന്നില്ല.
    നന്നായി എഴുതി 💕

    Reply
  3. sabira latheefi on May 11, 2024 6:52 PM

    ❤️❤️

    Reply
  4. Silvy on May 11, 2024 11:33 AM

    അർത്ഥമുള്ള, പ്രചോദനാത്‌മകമായ എഴുത്ത്…😘😘😘😘 ദിവ്യാ.

    Reply
    • Divya Sreekumar on May 11, 2024 3:38 PM

      ചേച്ചീ 🥰😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.